Sunday, October 07, 2018

നമ സ്സോമായ ച രുദ്രായ ച  നമസ്ത്രാമായ ച അരുണായച  നമശ്ശങ്ഗായ ച പശു പതയേ ച 
നമ ഉഗ്രായ ച  ഭീമായ ച നമോ അഗ്രേവധായ ച 
ദുരേവധായ ച നമോ ഹന്ത്രേ ച  ഹനീയസേ ച നമോ വൃക്ഷേഭ്യോ ഹരികേശേഭ്യോ നമസ്താരായ നമശ്ശം -
ഭവേ ച മയോഭവേ ച നമശ്ശങ്കരായ ച 
മയസ്കരായ  ച നമശ്ശിവായ ച  ശിവതരായ ച 
നമസ്തീർധ്യായ ച കുല്യായ ച നമ പാര്യായ ച 
അവാര്യായ ച നമ പ്രതരണായ ചോത്തരണായ ച നമ ആതാര്യായ ച  ആലാദ്യായ ച നമശ്ശഷ്പ്യായ ച 
ഫേന്യായ ച നമസ്സികത്യായ ച പ്രാവാഹ്യായ ച.

ഉമാദേവി   സഹിതനും സംസാര ദു:ഖത്തെ  നശിപ്പിക്കുന്നവനും, ഉദയകാല-
ത്തിലെ അത്യന്തരക്ത വർണ്ണമുള്ള  സൂര്യരൂപനും അതിനുശേഷം ചുവപ്പു
നിറം അല്പം  കുറഞ്ഞു കാണപ്പെടുന്ന സൂര്യരൂപനും ആയ അങ്ങക്ക്‌ നമസ്കാരം.സുഖത്തെ പ്രാപിക്കുന്നവനും സകല ലോക വാസികളുടെയും
നാഥനും ശ്രേഷ്ടനും  ദേവന്മാരേപ്പോലും നിയന്ത്രിക്കുന്ന മഹാനുഭാവനുമായ
അങ്ങക്ക്‌ നമസ്കാരം.യുദ്ധത്തിലേർപ്പെ ട്ട ഭക്തന്ടെ മുമ്പിൽ നിന്നുകൊണ്ട്
അവന്ടെ ശത്രുക്കളെ വധിക്കുന്നവനും യുദ്ധം തുടങ്ങുന്നതിനുമുമ്പു തന്നെ  ദൂരെ വർത്തിക്കുന്ന ശത്രുക്കളുടെ മനോബലം.തേജസ്സ് മുതലായവയെ ഹരിച്ച്‌ അവരെ നിർവീര്യരാക്കുന്നവനുമായ അങ്ങക്ക്‌ നമസ്കാരം.   സർവോന്ന-
തനെന്ന ഭാവത്താൽ തന്നെ ആദരിക്കാത്തവരെ  ഹിംസിക്കുന്നവനും
ദ്വെഷിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവനെ വിശേഷേണ പീഡിപ്പിക്കുന്നവനുമായ അങ്ങക്ക് നമസ്കാരം.പച്ച നിറമുള്ള  കേശത്തോടു
കൂടിയ ആല്,ബില്വം,അശ്വത്തം എന്നിങ്ങനെ ഭൂലോകത്തിലും കല്പ
വൃക്ഷമായി സ്വർഗലോകത്തും വിരാജിക്കുന്ന വൃക്ഷരൂപിയായ അങ്ങക്ക്‌ നമസ്കാരം.  പ്രണവരൂപിയായ ...അതായത് ...ഓംകാര രൂപിയായ അങ്ങക്ക് നമസ്കാരം.ഇഹലോകസുഖതിന്ടെ ഉറവിടവും പരലോകസുഖത്തിന്ടെ
ഉറവിടവുമായ അങ്ങക്ക് നമസ്കാരം.ഉറവിടം മാത്രമല്ല ഇഹലോക സുഖത്തെ നൽകുന്നവനും  പരലോകസുഖത്തെ നൽകുന്നവനുമായ  അങ്ങക്ക് നമസ്കാരം.മംഗളരൂപിയും മംഗളകാരികളായ മറ്റു ദേവന്മാരെക്കാലേറെ 
മംഗളം നൽകുന്നവനുമായ  അങ്ങക്ക് നമസ്കാരം.

ഗംഗാദി പുണ്യതീർത്തങ്ങളിൽ  ഉള്ളവനും നദീതീരങ്ങളിൽ ഉള്ളവനും
നദികളുടെ അക്കരയിൽ ഉള്ളവനും ഇക്കരകളിൽ ഉള്ളവനും, പ്രകൃഷ്ട മായ
രീതിയിൽ പാപങ്ങളെ തരണം ചെയ്യിക്കുന്നവനും വളരെ ഉത്കൃഷ് ട മായ
ജ്ഞാനമാർഗത്തെ ഉപദേശിച്ച് അവിദ്യയെ തരണം ചെയ്യിക്കുന്നവനും,
പുനരാഗമനരൂപത്തിൽ ഉള്ളവനും കർമഫലത്തെ അനുഭവിക്കുന്ന ജീവനിൽ
ഉള്ളവനും ഇളം പുല്ലിൽ ഉള്ളവനും,മണൽത്തരികളിൽ  ഉള്ളവനും നദീ
പ്രവാഹാദികളിൽ  ഉള്ളവനുമായ  അങ്ങക്ക് നമസ്കാരം.
venkataraman

No comments:

Post a Comment