Friday, October 26, 2018

|||***കാശിയും ഉഗ്ര വാരാഹി രഹസ്യവും***|||

സനാതന ധർമ്മത്തിന്റെ പ്രഭവ കേന്ദ്രമാണ് കാശി. മോക്ഷത്തെ തേടുന്ന മുമുക്ഷുവിന് ആത്മീയതയുടെ ഉത്തുംഗ ശ്രിംഗമാണ് കാശി  ദേവാദി ദേവനായ മഹാദേവന്റെയും വിശാലാക്ഷിയുടെയും പ്രേമ സല്ലാപം പോലെ  മോക്ഷ പ്രമാണങ്ങൾ ഒരു അണുവിലും നിറഞ്ഞു നിൽക്കുന്ന ജ്ഞാനത്തിന്റെയും മോക്ഷത്തിന്റെയും കേദാരം.ശാക്തനും ശൈവനും.  അഘോരിയുടെയും കാപാലികരുടെയും. ത്രിജട ധാരികളുടെയും "ഹർ ഹർ മഹാദേവ് " ഘോഷങ്ങളാൽ മുഖരിതമായ ഈ പുണ്യഭൂമിയിൽ താന്ത്രിക രഹസ്യങ്ങളുടെ കലവറയാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ പുതിയ പുതിയ മാനങ്ങൾ മനുഷ്യൻ കാശിക്കു കല്പിച്ചപ്പോഴും ധാരമുറിയാത്ത ഒരു പൈതൃകത്തിന്റെ വേരുകൾ ഇന്നും അവിടെ പ്രബലമായി കാണാം നമുക്. കാശി ഒരു തീർത്ഥാടന കേന്ദ്രമല്ല മറിച്ചു ഉള്കാഴ്ചയിലൂടെ ചിന്തിക്കുന്നവർക്കു ദേഹ ബോധത്തെ ഇല്ലാതാക്കാനുള്ള ഭൈരവ ക്ഷേത്രം നഗ്നനേത്രത്താൽ കാണാൻ കഴിയില്ല കാശിയെ ഉൾക്കാഴ്ചയും അതിലുപരി എവിടേയോ എപ്പഴോ നമ്മൾ ഉപാസിച്ച.. അറിഞ്ഞ ഒരു പൂർവിക ചിന്തയും മൂന്നു ഗുരുമണ്ഡലത്തിന്റെ അനുഗ്രഹവും ഉണ്ടങ്കിൽ മാത്രമേ കാശിയെ അറിയാൻ പറ്റൂ അവിടുത്തെ ഓരോ സ്പന്ദനത്തിലും അവൾ  ഉണ്ട്. കാശി വിശ്വനാഥന്റെയും വിശാലാക്ഷിയുടെയും അധോ കുണ്ഡലിനിയായി അവൾ ഗുപ്തവതിയായി പശു ജനത്തിന് മുന്നിൽ വരാതെ അവൾ ഒളിച്ചിരിക്കുന്നു.. അതോ... സാധനയുടെ മഹത്വം ഫേസ്ബുക്കിൽ വർണ്ണിക്കാൻ രുദ്രാക്ഷവും അച്ചു ഉണ്ടാക്കി കുറിയും തൊട്ടു പവിത്രമായ ഊർജ്ജ്വ കേന്ദ്രങ്ങളെ സെൽഫി പ്ലെസുകൾ ആകുന്ന യൗവനത്തിലും അന്ധതയുടെ ജരാ നര ബാധിച്ച അധഃപതിച്ച ഒരു സമൂഹത്തിനു മുന്നിൽ വരാൻ മനസ്സില്ല എന്ന് പറഞ്ഞു കൊണ്ട് ഇരിക്കാണോ ? അറിയില്ല,..കാശിയുടെ മണ്ണിൽ നഗ്ന പാദരായി അലയുക മഹാ ഋഷിമാരുടെ പിന്തലമുറക്കാരനായി അല്പം ഗർവ്വോടെ. മണികർണ്ണികയിൽ നിന്ന് കൊണ്ട് മഹാ ശ്‌മശാനത്തിൽ നിന്ന് ഉയരുന്ന ഭൈരവ യാഗ ധൂമത്തിൽ മനസിനെ കേന്ദ്രികരിക്കുമ്പോൾ യാഗധൂമവും നമ്മളും ഒരു പാതയിൽ നീങ്ങുകയാണെന്ന ബോധം എപ്പോഴാണോ  പുറവിയെടുക്കുന്നത് അപ്പോൾ നമുക് മുന്നിൽ അവളുടെ വിശ്വരൂപം പ്രകടമാകും അതെ കാശിയെ ചുറ്റി നിൽക്കുന്ന അഷ്ട ദിക്കുകൾ പാലിക്കുന്ന ഭൈരവ മദ്ധ്യത്തിൽ വിരാജിക്കുന്ന 'അമ്മ' ""ഉഗ്ര വാരാഹി" രാത്രിയുടെ യാമങ്ങളിൽ അവളുടെ ആജ്ഞ ലഭിച്ച താന്ത്രികൻ ദേഹമാകുന്ന മാംസവും രക്തമാകുന്ന മദ്യവും മൽസ്യമാകുന്ന മനസും ചിന്തയാകുന്ന മുദ്രയും മൈഥൂനമാകുന്ന ബോധവും ദേവിയുമായ് സാമരസ്യപെടുമ്പോൾ മാത്രം സാധകനിൽ ഉണരുന്ന അധോ കുണ്ഡലിനി ആകുന്നു അവൾ....
""ഉഗ്രകേശിം  ഉഗ്രകാരം സോമ സൂര്യ അഗ്നി  ലോചനാം
ലോചനാഗ്നി സ്ഫുലിംഗഭിർ  ഭസ്‌മികൃത  ജഗത്രയീം "" എന്നവളെ ധ്യാനിക്കുമ്പോൾ കാശിയുടെ  ഗുപ്തമുഖം പ്രകടമാകും നമുക്. കാപട്യം നിറഞ്ഞ മനസുമായി ദീക്ഷ തന്ന ഗുരുവിനെക്കാളും വലിയ ഗുരു ചമയുന്ന ശിഷ്യന്മാർക്കു കാശി കാഴ്ച ബംഗ്ളാവ് ആയിരിക്കും......

"ചിദാനന്ദരൂപം ശിവോഹം ശിവോഹം""

No comments:

Post a Comment