Saturday, October 27, 2018

Mankuzhi Murali എഴുതിയ ശബരിമല പൂർവ ചരിത്രം വായിക്കു.
കെ. എം. രാധ
ഈ ചരിത്ര വസ്തുതകളെ തള്ളിക്കളയാനാകുമോ പിണറായീ ..........................
ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്‌ഥാവകാശം പോലും ചോദ്യം ചെയ്യപ്പെടുമ്പോൾ നൂറ്റാണ്ടുകൾ മുൻപ് രേഖപ്പെടുത്തിയിട്ടുള്ള ചരിത്ര സത്യങ്ങളെ അവഗണിക്കാൻ നിങ്ങൾക്കാവുമോ ?
നിരവധി നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം 1812 വരെ പന്തളം കൊട്ടാരത്തിനും ,കക്കാട്ട് പോറ്റിക്കും കൂടെ പണിയെടുത്തിരുന്ന കൊച്ചുവേലനിലും മാത്രം നിക്ഷിപ്തമായിരുന്നുവെന്നു 1818 ൽ പ്രസിദ്ധീകരിച്ച "Memoir of Survey of Travancore & Cochin എന്ന ഗ്രന്ഥത്തിൽ ബ്രിട്ടീഷ് ചരിത്രകാരന്മാരായ ബെഞ്ചമിൻ സ്വൈൻ വാർഡും പീറ്റർ എയർ കോന്നോറും വിവരിക്കുന്നു. ഇതിൽ വാർഡ് ആകട്ടെ ശബരിമല ക്ഷേത്രം 1818 ൽ സന്ദർശിച്ച വ്യക്തിയാണ് . അന്നും അവിടത്തെ ആചാരങ്ങളിൽ ഋതുമതികളായ പെൺകുട്ടികൾക്ക് പ്രവേശനം നിഷിദ്ധമായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് .ജസ്റ്റിസ് ഇന്ദു മൽഹോത്രയും തന്റെ ഭിന്നമായ വിധിന്യായത്തിൽ ഈ ചരിത്ര സത്യം ചൂണ്ടികാണിച്ചിട്ടുണ്ടു താനും. 1818 ൽ കേരളത്തിലെ ജനസംഖ്യ മൊത്തം 25 ലക്ഷത്തിൽ താഴെ മാത്രമായിരുന്നിട്ടു കൂടി 15,000ൽ അധികം ഭക്തർ മകരവിളക്കിന് തൊഴുവാൻ എത്തിയിരുന്നുവെന്നും വാർഡ് പുസ്തകത്തിൽ പറയുന്നുണ്ട് . 1929ൽ ദിവാൻ ബഹാദൂർ എൽ എ കൃഷ്ണ അയ്യർ എഴുതിയ " ON SOME ASPECTS OF SHASTHA "യിലും യുവതികൾക്ക് ശബരിമലയിൽ ദർശനത്തിനു അനുമതി ഉണ്ടായിരുന്നില്ല എന്നു രേഖപ്പെടുത്തിയിട്ടുണ്ട് . 1991 നു മുൻപ് വരെ യുവതി പ്രവേശനം രാഷ്ട്രീയാതിപ്രസരമുള്ള ഉണ്ടായിരുന്നു എന്ന പിണറായിയുടെ വാദങ്ങളെ തള്ളാൻ ഇതുമതിയാകും. 1991ലെ ഹൈക്കോടതി ഓർഡർ ദേവസ്വം ബോർഡിൻറെ ഭാഗത്തുനിന്നും തൊട്ടുമുന്നിൽ നടന്നിരുന്ന ആചാരലംഘനത്തെ വാസ്തവത്തിൽ നിരോധിക്കുകമാത്രമാണ് ചെയ്തത്
1812 ൽ നടന്ന മേൽക്കോയ്മ കരാർ പ്രകാരം പന്തളം രാജകുടുംബം തിരുവിതാകൂർ രാജകുടുംബത്തിൽ ലയിച്ചതാണ്, അത് സ്വാതി തിരുനാളിന്റെ അമ്മമഹാറാണി ഗൗരി ലക്ഷ്മി ഭായിയുടെ കാലത്തായിരുന്നു .അന്ന് ദിവാൻ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കേണൽ മൺറോ ആയിരുന്നു . അതിനൊക്കെ എത്രയോ കാലം മുൻപേ ഈ ശബരിമല ക്ഷേത്രമുണ്ടായിരുന്നു.ശബരിമലയടക്കം ആ 347 ക്ഷേത്രങ്ങളിലെ പന്തളത്തിന്റെ കീഴിലുള്ള ക്ഷേത്രസ്വത്തുക്കൾ തിരുവിതാംകൂറിൽ ലയിക്കുമ്പോൾ ശബരിമലയുടെ ഉടമസ്ഥാവകാശത്തിൽ പന്തളം രാജകുടുംബത്തിന് പിതൃസ്ഥാനവും വാർഷിക കിഴിയും ഉറപ്പിച്ചായിരുന്നു കരാർ, അതിനായി 50 ലക്ഷം രൂപയുടെ വാർഷിക അലവൻസു ഇന്നും രാജകുടുംബത്തിന് ലഭ്യമാണ് .രാജാവിന്റെ സ്ഥാനത്തുള്ള വലിയരാജാവ് ഒരിക്കലും ശബരിമലയിൽ പോകാറില്ല . ഇരുമുടികെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടാനും രാജകുടുംബത്തിൽ നിന്നും നിയോഗിക്കപ്പെടുന്ന മുതിർന്ന അംഗത്തിന് അവകാശമുണ്ട്. ഈ കരാർ പ്രകാരം പൗരാണികമായി നടന്നുവരുന്ന ക്ഷേത്രാചാരങ്ങൾ പാലിക്കപ്പെടണമെന്നും വ്യവസ്ഥയുണ്ട്. ശബരിമല അയ്യപ്പൻറെ തിരുവാഭരണം സൂക്ഷിക്കുന്നതും അതു മകരവിളക്കിനായി വിഗ്രഹത്തിൽ ചാർത്താൻ കൊണ്ടുവരുമ്പോൾ രാജകുടുംബത്തിലെ നിയോഗിക്കപ്പെട്ട ഏറ്റവും മുതിർന്ന വ്യക്തി അതിനെ അനുഗമിച്ചു ശരംകുത്തിയിലെത്തുമ്പോൾ ദേവസ്വം പ്രതിനിധികൾ സ്വീകരിച്ചാണ് രാജാവിനെ പതിനെട്ടാം പടി കയറുന്നത് . രാജ ചിഹ്നമായ ഉടവാളുമായെത്തുന്ന രാജാവിന്റെ പ്രതിനിധി പതിനെട്ടാംപടിയുടെ താഴെ മേൽശാന്തി സ്വീകരിക്കാനുണ്ടാകും .നേരെ അയ്യപ്പൻറെ തിരുനടയിൽ ദർശനത്തിനു ശേഷം മേൽശാന്തിയിൽ നിന്നും പ്രസാദം സ്വീകരിച്ചു ദക്ഷിണ നൽകി കഴിഞ്ഞാൽ പിന്നെ മാളികപ്പുറത്തിനടുത്തുള്ള രാജമണ്ഡപത്തിലാവും രാജപ്രതിനിധിയുടെ പിന്നീടുള്ള താമസവും. പിന്നെ തിരിച്ചു നടയിറങ്ങുക ശ്രീകോവിൽ അടച്ചു തിരുവാഭരണ പേടകവുമായിട്ടു മാത്രമാണ് . നടയടക്കിന്നുന്നതിനു മുൻപുള്ള കൊട്ടാരം രാജ പ്രതിനിധിയുടെ യാത്രചൊല്ലൽ ഏറെ വികാരപരമായ മുഹൂർത്തങ്ങളാണ് . ആ സമയത്തു അയ്യപ്പസ്വാമിയും രാജപ്രതിനിധിയുമല്ലാതെ മറ്റൊരാൾ അവിടെ ശ്രീകോവിലിനു മുൻപിൽ സന്നിഹിതരായിരിക്കില്ല.തന്ത്രിയും മേൽശാന്തിയും വരെ ശ്രീകോവിലിനു സമീപമുണ്ടാവില്ല. ആ കുടുംബ ദർശനവും യാത്രാനുമതിയും കഴിഞ്ഞാൽ , തന്ത്രിയും മേൽശാന്തിയുമെത്തി ശ്രീകോവിൽ അടക്കാനുള്ള അനുജ്ഞ രാജാവിൽ നിന്നും കൈപ്പറ്റുന്നു, അനന്തരം ശ്രീകോവിലിന്റെ താക്കോൽ തന്ത്രി രാജാവിനു കൈമാറും , രാജാവാണ് പിന്നീട് താക്കോൽ ദേവസ്വം അധികാരികളെ ഏൽപ്പിക്കുന്നത്. , ശബരിമലയിലെ വിഗ്രഹപ്രതിഷ്ടക്ക് വേണ്ടി കൊണ്ടുവന്ന രണ്ടു കുടുംബത്തിലൊന്നു, പമ്പാനദി കടക്കാൻ പുഴയെ രണ്ടായി മുറിച്ചു നിർത്തി ഇടക്കുള്ള മണ്ണിലൂടെ നടന്നതിനാൽ "താഴമൺ" എന്ന കുടുംബപ്പേരും
കൺഠരർ എന്ന സ്ഥാനപ്പേരും നൽകിയതും പരശുരാമൻ തന്നെ. ഇതെല്ലാം മുഴുവൻ വിശ്വസിക്കാൻ  തെയ്യാറാണോ ? തന്ത്രിയുടെ പൂർവിജർ അന്യസംസ്ഥാനക്കാരെന്നു ആക്ഷേപിക്കുമ്പോഴും, അവർ ഹിന്ദുസ്ഥാന്റെ ഒരു അംശം തന്നെയാണല്ലോ , അതുമതി . 

No comments:

Post a Comment