Monday, November 26, 2018

🥀🍂🥀🍂🥀🍂🥀🍂

📖✍

ഹരി ഓം!

ശ്രീ ശങ്കരവിരചിതമായ
സാധനാ പഞ്ചകം - തുടർച്ച

*ശ്ലോകം - 2 - നിർദ്ദേശം - 12*

*കർമ്മാശു സന്ത്യജ്യ താം*

സ്വാർത്ഥ കർമ്മങ്ങളൊക്കെ വെടിയൂ. കർമ്മങ്ങൾ
സ്വതവേ ഉപദ്രവരഹിത
മാ ണ്. എന്നാൽ നിഷ്
കാമകർമ്മങ്ങൾ അനു
ഷ്ഠിക്കുന്നവന്റെ വാസനകൾ തീർന്ന്
ഉള്ളം തെളിയുന്നു.
കാമ്യകർമ്മങ്ങൾ
ചെയ്യുന്നവന്റെ ഉള്ളിൽ
പുതിയ പുതിയ വാസ
നകൾ സംജാതമാകുക
യും അവയുടെ സമ്മർദ്ദം മൂലം ഉണ്ടാകു
ന്ന ആഗ്രഹങ്ങളും
തീവ്ര വിഷയാഭിനിവേ
ശവും കൊണ്ട് പുതിയ
പുതിയ കർമ്മങ്ങൾ
ചെയ്യാൻ അയാൾ
നിർബ്ബന്ധിതനായിത്തീ
രു ന്നു.ഇതിന്റെയെല്ലാം
അന്തിമഫലം മനുഷ്യ
നിൽ അന്തർഭവിച്ചിരി
ക്കുന്ന ദിവ്യതയിൽ നിന്നും അകലുകയും
സാംസ്കാരികമായും
പൂർണ്ണമായും തകർന്ന്
മനുഷ്യന്റെ അന്തസ്സിൽ നിന്നും നിഗൂഢവും
വേദനാജനകവുമായ
വെറും മൃഗീയ തലത്തിലോട്ട് അവൻ
അധ:പതിക്കുകയും
ചെയ്യുന്നു.
           തുടരും.......

                    📝

🥀🍂🥀🍂🥀🍂🥀🍂🥀

No comments:

Post a Comment