Sunday, November 25, 2018

[25/11, 17:50] Bhattathiry: ഇത് ഞാൻ 1999ൽ  ഋതുമതി ആയപ്പോൾ 7 ദിവസം  എന്റെ വീട്ടുകാർ നടത്തിയ ഒരു  ചടങ്ങിന്റെ ഫോട്ടോസ് ആണ്.

ഇത് ഞാൻ ഇപ്പൊ  ഇവിടെ പോസ്റ്റാൻ കാരണം, എന്റെ ചില സുഹൃത്തുക്കൾ ആർത്തവം അശുദ്ധമാണെന്നും, തെറ്റാണെന്നും, പെണുങ്ങൾ അശുദ്ധയാണെന്നും അതു കൊണ്ടാണ് അമ്പലങ്ങളിൽ കേറാൻ  പാടില്ലാത്തതു എന്നൊക്കെ പറഞ്ഞു  കളിയാക്കി പോസ്റ്റാണത് കണ്ടു,

ഒന്ന് മനസിലാക്കുക നമുക്ക് ആർത്തവം എന്ന്  പറഞ്ഞാൽ    ദെയ്‌വീകമാണ്, നമുക്ക് അതു  ഒരു ആഘോഷമാണ്. സ്വന്തക്കാരെയും പരിചയക്കാരെയും  ഒക്കെ വിളിച്ചു ആ പെൺകുട്ടിയെ ഒരു ദേവിയെ പോലെ അണിഞ്ഞൊരുക്കി ആരതി ഒക്കെ ഉഴിഞ്ഞു സമ്മാനങ്ങൾ ഒക്കെ കൊടുത്തു ആദരിക്കും. അത് ആ പെൺകുട്ടിയുടെ മനസ്സിൽ സന്തോഷവും, അവൾ വലിയ കുട്ടി ആയി എന്ന ബോധവും, ആർത്തവത്തോടുള്ള പോസിറ്റീവ് സമീപനവും ഉളവാക്കുന്നു.

 പിന്നെ എന്തു കൊണ്ട് ആർത്തവം  ഉള്ള സ്ത്രീ അമ്പലങ്ങളിൽ കയറാൻ പാടില്ല എന്നുള്ളതാണ് ചിലവരുടെ സംശയം

 പിന്നെ 7ദിവസം മുൻപ് സ്ത്രീ അശുദ്ധയാണോ എന്നായിരിക്കും അടുത്ത  സംശയം

ആദ്യം ശാസ്ത്രീയമായിട്ടു  പറയാം

  ഞാൻ ഒന്ന് ചോദിച്ചോട്ടെ. മലമൂത്ര വിസർജനം ചെയുന്നത്  അശുദ്ധമാണോ, വിയർപ്പു അശുദ്ധമാണോ  ഇല്ല, കാരണം അതൊക്കെ മുടങ്ങിയാൽ ചിലപ്പോൾ ജീവന് തന്നെ നഷപ്പെടാം എന്ന് പറഞ്ഞു ഞങ്ങൾ അതിനു പോയി ശുദ്ധി വരുത്താതെ വരുമോ ഇല്ല ദേഹ ശുദ്ധി വരുത്തും,ഇല്ലേ,? അത് പോലെ തന്നെയാ പെരിയഡ്‌സ് ആകുന്നത്, അത് അശുദ്ധമല്ല, പക്ഷെ മലമൂത്ര വിസർജനം പോലെ തന്നെ പുറത്തു പോകുന്ന രക്തം അശുദ്ധമാണ് അത് മലമൂത്ര വിസർജനം  പോലെ കുറച്ചു സമയം കൊണ്ട് തീരുന്നതല്ല അത് ഒരു continues process ആണ് 4 to7 days ഇല്ലേ. അപ്പൊ ഞങ്ങൾ ആ ദിവസങ്ങൾ കഴിഞ്ഞു ദേഹ ശുദ്ധി വരുത്തിയതിനു ശേഷം മാത്രമാണ് അമ്പലങ്ങളിലോ. ഞങളുടെ സ്വന്തം വീടുകളിൽ ഉള്ള പൂജ റൂം കിച്ചൻ എന്നിവിടങ്ങളിൽ കയറുകയുള്ളു

ഇനി ഹൈദവ വിശ്വാസപ്രകാരം.

ആർത്തവം ഉള്ള സമയത്ത് അമ്പലത്തിൽ കയറുന്ന സ്ത്രീകൾക്ക് കല്ലിലിരിക്കുന്ന മൂർത്തിയേക്കാൾ കാന്തിക ശക്തി ഉണ്ടെന്നും അവൾക്ക് പ്രതിഷ്ഠയിൽ ഉള്ള ശക്തി വലിച്ചെടുത്തു അതിനെ വെറുമൊരു കല്ലാക്കി മാറ്റാനും സാധിക്കും എന്നാണ് ഹൈന്ദവ വിശ്വാസം.. അതായത്.. പതിനായിരക്കണക്കിന് ഭക്തന്മാർ തൊഴാൻ വരുന്ന മൂർത്തിയേക്കാൾ മുകളിലാണ് എന്റെ സംസ്ക്കാരം ഓരോ സ്ത്രീയെയും പ്രതിഷ്ട്ടിച്ചിരിക്കുന്നത്..

ഇനി, മനുഷ്യ സ്ത്രീകളെ മാത്രമാണോ അമ്പലത്തിലെ മൂർത്തിയുടെ പ്രഭാവത്തെ ഇല്ലാതാക്കുമെന്ന് ഭയന്ന് മാറ്റി നിർത്തിയിരിക്കുന്നത്??

അല്ല, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ശിവ പാർവതിമാരുടെ മൂർത്തികളാണ് പ്രതിഷ്ഠ.. അവരിൽ പാർവതിയുടെ മൂർത്തി ആർത്തവം കൈക്കൊള്ളും എന്നും, ആ മൂർത്തിയുടെ ശക്തി കാരണം ശിവന്റെ അടുത്തുനിന്നും ദേവിയുടെ വിഗ്രഹം മാറ്റി നിർത്തും.. അമ്പലം നാല് ദിവസം അടച്ചിടും..നാലാം ദിവസം പമ്പയിൽ ആറാട്ട് നടത്തി തിരിച്ചു ശ്രീകോവിലിൽ കൊണ്ടുവരും.. അന്നേരം ശിവവിഗ്രഹം ദേവിയെ ആനയിക്കാൻ പടിക്കൽ കാത്ത് നിൽക്കും...

ഇതിനെ തൃപ്പൂത്താറാട്ട് എന്ന്‌ പറയും..
ലോകത്തിലെ 51 ശക്തി പീഠങ്ങളിൽ ഒന്നായ ആസാമിലെ കാമാഖ്യ ദേവിയും തന്റെ ആർത്തവം നടത്താറുണ്ട്. അവിടെയും ഇതേപോലെ തന്നെയാണ് ആചാരങ്ങൾ..

അതായത് ദേവിയെ സ്ത്രീയായും സ്ത്രീയെ ദേവിയായും കാണുന്നവരാണ് ഹിന്ദുക്കൾ.
     ഹിന്ദു ദേവന്മാരെ ദേവിയുടെ പേരിന്റെ കൂടെയാണ് എന്റെ സംസ്ക്കാരം വിളിച്ചിരുന്നത്, ഉമാമഹേശ്വരൻ, ലക്ഷ്മിനാരായണൻ, സതികാന്തൻ, സീതാരാമൻ etc..
   അപ്പൊ ആർത്തവം ഹിന്ദുക്കൾക്ക് അയോഗ്യമാണ്‌, സ്ത്രീകൾക്ക് പുരുഷനേക്കാൾ പിറകിലാണ് സ്ഥാനം എന്നൊക്കെ പറയുന്ന ചില  മാർക്സിസ്റ്റുകാരും പുരോഗമന നിർഗുണ ഫെമിനിച്ചികളും ആദ്യം മനസ്സിലാക്കേണ്ടത് ഹിന്ദുക്കൾ സ്ത്രീകളെ പുരുഷന്റെ പുറകിലല്ലാ
മുന്നിൽ ആണ് പ്രതിഷ്ട്ടിച്ചിരിക്കുന്നത് എന്നാണ്
എല്ലാം മനസിലായി എന്ന് വിശ്വസിക്കുന്നു. മനസിലെ തെറ്റ് തിരുത്തുക. അല്ലാതെ വീണ്ടും periods അശുദ്ധമാണ് അതുകൊണ്ടല്ലേ അമ്പലത്തിൽ കയറ്റാത്തത്, സ്ത്രീ വിരോധം  അതാണ് ഇതാണ് എന്നൊന്നും ഇല്ലാ കഥകൾ   പറഞ്ഞ് വരരുത്.
സ്ത്രീയെ അമ്മയായും ദേവിയായും കാണാൻ പഠിപ്പിക്കുന്ന ലോകത്തെ ഒരേഒരു സംസ്കാരമാണ് ഹൈന്ദവ സംസ്കാരം

ഞാൻ എന്റെ  മതത്തെ വിശ്വസിക്കുന്നു, ബാക്കിയുള്ള മതത്തെ ബഹുമാനിക്കുന്നു....കടപ്പാട്... Bindhu Sivanand is with Anil Nambiar & 8 others....
[25/11, 17:50] Bhattathiry: ഈശാവാസ്യം ഇദം സർവ്വം എന്ന് ശ്രുതി.ഭഗവാൻ സർവ്വ വ്യാപ്തമായ ചൈതന്യമാണല്ലോ.ഭഗവാന്റെ  ലോകത്ത് ദേശകാലങ്ങളോ സ്ത്രീപുരുഷഭേദമോ ഒന്നും ഇല്ല തന്നെ. പക്ഷേ താന്ത്രികവിധിപ്രകാരം പ്രതിഷ്ഠ നടത്തിയിട്ടുള്ള  ക്ഷേത്രങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നാം ഏവരും പാലിച്ചേ മതിയാവൂ. ശുദ്ധാശുദ്ധങ്ങൾ നിർബന്ധവുമാണ്. ഓരോ ക്ഷേത്രദേവതയ്ക്കും പ്രതിഷ്ഠാകർമ്മങ്ങൾ ഓരോ  പ്രത്യേക ഭാവത്തിലും സങ്കല്പത്തിലും ഒക്കെ ആണ്. ശാന്തഭാവം രൗദ്രഭാവം ചില ദേവത സകുടുംബം ചിലത് ഭാര്യാസമേതനായി ചിലത് ബ്രഹ്മചര്യ ഭാവം അങ്ങനെ  അങ്ങിനെ. .ഓരോ ദേവതാസങ്കല്പത്തിനും ഓരോരോ ബീജമന്ത്രങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒക്കെ ഉണ്ടാവും. അയ്യപ്പസ്വാമി ബ്രഹ്മചാരി ആയിരുന്നു.  അവിടുന്ന് ഭഗവാനിൽ വിലയം പ്രാപിക്കുന്നതിനു മുമ്പ്  പന്തളം കൊട്ടാരത്തിലെ തന്റെ വളർത്തുപിതാവിന് നിർദ്ദേശിച്ച രീതിയിലാണ് ശബരിമലയിലെ ആചാരങ്ങൾ എന്നാണ് മനസ്സിലാക്കിയിട്ടുളളത്.  41 ദിവസത്തെ വ്രതാനുഷ്ഠാനവും  മറ്റും ഭഗവാന്റെ നിർദ്ദേശപ്രകാരം തന്നെയാണ് നടത്തിയിരിക്കണേ . അത് നാം പാലിച്ചേ മതിയാവൂ.അയ്യപ്പന്റെ നാട്ടിലാണ് ഈയുള്ളവളുടേയും ജനനം. കൊച്ചുകുട്ടി ആയിരുന്ന സമയം ദിവസവും ദീപാരാധന തൊഴാൻ പോകുമ്പോഴൊക്കെ എന്തിനാണ് ഭഗവാന് ഈ വിവേചനം എന്ന ഒരു പരിഭവം തോന്നിയിരുന്നു.  . പിന്നീട് ക്ഷേത്രങ്ങളേയും ക്ഷേത്രാചാരങ്ങളേയും ഒക്കെ മനസ്സിലാക്കുമ്പോഴാണ് സഗുണോപാസനയ്ക്കായുള്ള ക്ഷേത്രദേവതാസങ്കല്പവും നിർഗുണനും  നിരാകാരനുമായ വിരാട്പുരുഷനും തമ്മിലുള്ള അന്തരം അറിഞ്ഞത്. നമുക്ക് ക്ഷേത്രത്തിൽ തുടങ്ങാം.  പക്ഷേ ക്ഷേത്രത്തിൽ മാത്രംഒതുങ്ങാനല്ല ഈ മനുഷ്യജൻമം എന്നും   അതിന്റെ ഒരേ ഒരു ലക്ഷ്യം ഭഗവദ്പ്രാപ്തി ആണെന്നും  അത് പുറത്തിരിക്കുന്ന ഒരു നാമരൂപധാരി അല്ലെന്നും നിത്യശുദ്ധബുദ്ധമുക്തസ്വരൂപമായ ആത്മാവാണെന്നും അതിനെ സാക്ഷാത്കരിക്കുക എന്നതാണ് ഓരോ ജീവന്റേയും ഒരേ ഒരു ലക്ഷ്യമെന്നും ഉള്ള അറിവ് നമ്മുടെ സഹജീവികൾക്ക് ഇല്ലാ എന്നുള്ളതുമാണല്ലോ ഈ കോലാഹലത്തിനൊക്കെ കാരണം..കോടതി വിധി ആയാലും പ്രതിഷേധജാഥ ആയാലും സകലതും അയ്യപ്പസ്വാമിയുടെ മഹാലീലാനാട്യവൈഭവം  ആണെന്ന് കാണാനുള്ള മഹത്തായ ദർശനവും നമുക്ക്  സാധ്യമാവാതെപോയി.ഇതൊന്നും മനസ്സിലേക്ക് നിറയ്ക്കാതെ മനസ്സടക്കി മനസ്സിനും സാക്ഷി ആയിട്ടിരിക്കുന്ന കണ്ണിനും കണ്ണായ കാതിനും കാതായ അവിനാശിയായ ആ ഹൃദയപുരുഷനെ എന്നാണിനി  ദർശിക്കുക. അവിടെയാണ് അയ്യപ്പസ്വാമി. ഭക്തനും ഭഗവാനും രണ്ടല്ല സ്വാമിയും അയ്യപ്പനും രണ്ടല്ല  വ്രതം നോറ്റു മാലയിട്ട് ദർശനം എടുക്കുമ്പോഴും ഉപാസന ചെയ്ത് സ്വരൂപദർശനം സാദ്ധ്യമാവുമ്പോഴും ഒരേ ഒരു അയ്യപ്പൻ മാത്രം അത് സ്വാമിയാണ് അത് അയ്യപ്പനുമാണ്.  തത്വമസി. സ്വാമി ശരണം അയ്യപ്പശരണം .  സ്വാമിയേ......യ്.ശരണമ......യ്യപ്പോ. ..
[25/11, 17:50] Bhattathiry: ശബരിമല വിഷയം  പരിഹരിക്കപെട്ടാലും ഹിന്ദുവിശ്വാസികൾ ചില പാഠങ്ങൾ ഇനിയെങ്കിലും ഉൾക്കൊള്ളണം. കാണിക്ക ചാലഞ്ച് തുടരണം. ബോർഡിന്റെ ഒരു ക്ഷേത്രത്തിലും പൈസ നൽകിയുള്ള വഴിപാടുകൾ കഴിക്കരുത്. ഹിന്ദുവിന്റെ സമ്പത്ത് നമ്മുടെ കഷ്ടത അനുഭവിക്കുന്ന സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ നൽകണം. വരുമാനം കുറഞ്ഞാൽ രാഷ്ട്രീയക്കാർ അമ്പലങ്ങൾ കയ്യൊഴിയും. നമ്മുടെ ധർമ്മ ശാസ്ത്രങ്ങൾ ഉദ്‌ഘോഷിക്കുന്നത് ധർമ്മം അനുഷ്ഠിക്കാനാണ്. 'ശത ഹസ്തസമഹര സഹസ്ര ഹസ്ത സംകിര' എന്ന് അഥർവ്വ വേദം പറയുന്നു. നൂറു കൈകളാൽ സമ്പാദിച്ചു ആയിരം കൈകളാൽ വിതരണം ചെയ്യൂ എന്ന്‌. അമ്പലങ്ങളിൽ സമ്പത്ത് ഇല്ലാതായാൽ അപ്പോൾ വിശ്വാസികൾക്ക് അവ നേരിട്ട് നടത്താൻ അവസരം ലഭിക്കും. സുതാര്യമായ ഒരു ഹിന്ദുമാനേജ്‌മെന്റിന് ഹിന്ദു സംഘടനകൾ രൂപം നൽകണം. നാം നമ്മുടെ അടിസ്ഥാനധർമ്മ ഗ്രന്ഥങ്ങൾ ആയ വേദങ്ങളിലേക്ക് മടങ്ങണം. നമ്മുടെ ആദർശ പുരുഷന്മാർ ആയിരുന്ന ശ്രീരാമനും ശ്രീകൃഷ്ണനും മറ്റും ആചരിച്ചിരുന്ന ആരാധനാ പദ്ധതികളിലേക്ക് നാം തിരിച്ചുപോണം. അവിടെ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും ഒന്നുമില്ല. സാധുക്കളായ വിശ്വാസികളെ കൊള്ളയടിക്കുന്ന പുരോഹിതരും അവിടെ കാണില്ല. സന്ധ്യാവന്ദനം, അഗ്നിഹോത്രം, പിതൃയജ്‌ഞം, ഭൂതയജ്‌ഞം, അതിഥിയജ്‌ഞം എന്നീ പഞ്ചമഹായജ്‌ഞങ്ങൾ ആണ് ഓരോരുത്തരും പ്രതിദിനം മുടങ്ങാതെ അനുഷ്ഠിക്കേണ്ടത് എന്ന് ആർഷ ശാസ്ത്രങ്ങൾ പറയുന്നു. ഇന്നുകാണുന്ന മറ്റ്‌ ആരാധനാ പദ്ധതികൾ എല്ലാം മധ്യകാലത്ത് നമ്മുടെ ഇടയിൽ പ്രചാരത്തിൽ വന്നതാണ്. വൈദിക ആരാധനാ പദ്ധതിയിലേക്ക് നാം മടങ്ങിപ്പോയാൽ സമാജത്തിൽ ശാന്തിയും സമാധാനവും ഉണ്ടാവും. ഒരു സർക്കാരും ദേവസ്വം ബോർഡും നമ്മുടെ ആചാരങ്ങളെ അപമാനിക്കാൻ വരില്ല. ഒരാളും വൈദിക ധർമ്മം ഉപേക്ഷിച്ചു പരധർമം സ്വീകരിക്കില്ല. ക്ഷേത്രങ്ങൾ വേദധർമ പ്രചാരണത്തിനുള്ള കേന്ദ്രങ്ങളായി മാറണം. ഈ ശബരിമല വിഷയം അങ്ങനെ ഹിന്ദുവിന് ഒരു ഉണർത്തുപാട്ടായി തീരട്ടെ.

No comments:

Post a Comment