Thursday, November 29, 2018


*_🌸ദേവി കുന്തി🌸-3⃣6⃣_*

*_“ജഗന്നാഥാ,  ഈ പ്രപഞ്ചമാകുന്ന ശരീരത്തിന് ആത്മാവായ ഭഗവാനേ, എന്റെ സ്വന്തക്കാരുമായുള്ള ബന്ധത്തിന്റെ കയറ് നീ അറുത്തു കളയൂ” എന്ന് ദേവി കുന്തി ദയനീയമായി ഭഗവാനോട് അപേക്ഷിക്കുകയാണ്._* *_നാം പ്രാർത്ഥിക്കുമ്പോൾ ആദ്യം നമ്മടെ കുടുംബം വീട്ടുകാർ അങ്ങനെ എല്ലാവരുടെയും രക്ഷക്ക് വേണ്ടി യാചിക്കുന്നു. കൃഷ്ണഭക്തർ ഭഗവാനോട് യാചിക്കേണ്ടതില്ല._* *_എന്നാൽ നമ്മുടെ സ്വാർത്ഥതയാണ് മുൻപ് വരുന്നത്. അതിനാൽ ദേവി കുന്തി ഭഗവാനോട് ഈ ബന്ധങ്ങളെ മുറിക്കൂ, എന്നാലേ_* *_കൃഷ്ണ-ഭക്തിയിൽ മാത്രം മുഴുകുവാൻ സാധ്യമാവുകയുള്ളു എന്ന് മനസ്സിൽ തോന്നുകയാണ്_*. *_നിർമ്മല ഭക്തി ഭഗവാന്റെ തൃപ്പാദത്തിലേക്ക് കയറുവാനുള്ള അടുത്ത പടിയാണ്. അതിനായി എല്ലാ ബന്ധങ്ങളും സ്വന്തം എന്നുള്ളതെല്ലാം_* *_ഉപേക്ഷിക്കണം. എന്നാലേ ഭഗവാന് മനസ്സിൽ_*
*_ഇരിപ്പാടം കൊടുക്കുവാൻ സാധിക്കുകയുള്ളൂ. മനുഷ്യ ജന്മം തന്നത് ഭഗവാനെ പിന്തുടർന്ന് ആ പരമാത്മാവിനെ_* *_അറിയുവാൻ വേണ്ടിയാണ്.  അതിനാൽ ആ പാതയിലേക്ക്_* *_നീങ്ങുവാൻ നമ്മെ_* *_പ്രോത്സാഹിപ്പിക്കുന്നു_*
*_കുന്തിദേവി_*

                  

         

No comments:

Post a Comment