Friday, November 30, 2018

വാല്മീകി രാമായണം-38

നദി കടന്ന് വിശ്വാമിത്ര മഹർഷിയും കുമാരൻമാരും ഒരു വനത്തിനുള്ളിൽ പ്രവേശിക്കുന്നു. ഇത്രയും നേരം അവർ നദിയും പക്ഷികളേയും ഒക്കെ കണ്ട് ആസ്വദിച്ചു വന്നു .ഈ വനത്തിൽ പ്രവേശിച്ചതും രാമന് തന്റെ സൂക്ഷ്മ സംവേദനശക്തതിയാൽ എന്തോ അനുഭവപ്പെട്ടു. വിശ്വാമിത്രനെ ഇടയ്ക്കിടയ്ക്ക് നോക്കി കൊണ്ടു രാമൻ നടന്നു. അദ്ദേഹത്തിനും മനസ്സിലായി രാമനെന്തോ ഗ്രഹിച്ചിരിക്കുന്നു എന്ന്.

അഹോ വനമിതം ദുർഘം ചില്ലികാ ഗണ സേയുതം ഭൈരവേഹി ശ്രാപതേഹി കീർണം ശകുന്തേഹി ദാരുണെ രവെ.

ഈ വനത്തിനുള്ളിൽ നിന്ന് എന്താണിത്ര ഭയങ്കരമായ ശബ്ദങ്ങൾ വരുന്നത്. വല്ലാത്ത ഒരു അശാന്തി നിലനില്ക്കുന്നു. രാമാ ഇവിടെയാണ് ഭയങ്കരിയായ താടകയുടെ വാസം. താടകയുടേയും മാരീചന്റെയും ഒക്കെ കഥ വിശ്വാമിത്രൻ രാമന് ചൊല്ലി കൊടുത്തു. താടകയെ നീ വധിക്കണം എന്നും നിർദ്ദേശിച്ചു. സ്ത്രീയെ വധിക്കാമോ എന്ന് രാമൻ. മഹർഷി ഉപദേശിച്ചു ഈ ലോകത്തിൽ ധർമ്മത്തിന് ഒരു നിയമം ഉണ്ട്. എല്ലാത്തിനേയും അഹിംസാത്മകമായി സമീപിക്കാൻ പറ്റില്ല. ഒരു രാജാവിന് രാജ്യഭരണം ധാർമ്മികമായി നടക്കണമെങ്കിൽ ചിലതൊക്കെ വേരോടെ അരിഞ്ഞു കളയണം. ചിലയിടത്ത് നല്ലതും ചീത്തയും നോക്കാതെ അനുശാസിക്കേണ്ടി വരും. അതു കൊണ്ട് ഇങ്ങനെ ഭയന്ന് ഭയന്ന് ഒന്നും ചെയ്യാൻ സാധിക്കില്ല. നതേ സ്ത്രീ വധകൃതേ ഘ്രണാകാര്യ നരോത്തമ. അവൾ സ്ത്രീയല്ല രാമാ അവളെ വെറുതെ വിട്ടാൽ സജ്ജനങ്ങളെയെല്ലാം കൊന്നു കളയും. വില്ല് കുലക്കുന്ന ശബ്ദം കേട്ടപ്പോഴെ എവിടെന്നോ വന്നു . ഭയങ്കരമായ രൂപം.

യക്ഷിണ്യ ഭൈരവം ദാരുണം വപു:
അപ്പോഴും കരുണ കാണിക്കുന്ന രാമനെ നോക്കി വിശ്വാമിത്രൻ പറയുന്നു ഒരു കരുണയും വേണ്ട രാമാ അസ്ത്രം ഏയു . അവളെ അവസാനിപ്പിച്ചേക്കു. അങ്ങനെ വിശ്വാമിത്രന്റെ വാക്കുകൾ അനുസരിച്ച് രാമൻ താടകയെ വധിച്ചു.

ഈ ധർമ്മോപദേശങ്ങൾ ചാണക്യ നീതിശാസ്ത്രത്തിൽ എടുത്തിരിക്കുന്നു. ദുഷിച്ചവന്റെ അടുക്കൽ ചെന്ന് നല്ലവൻ എന്ന് കരുതിയിരുന്നാൽ അവൻ അഹങ്കരിക്കും തിരിച്ച് നമ്മളെ വകവരുത്തുകയും ചെയ്യും. താടകയെ വധിച്ചു കഴിഞ്ഞപ്പോൾ സന്തോഷമായി വിശ്വാമിത്രന്. തന്റെ പക്കലുള്ള ദിവ്യാസ്ത്രങ്ങളെ കുറിച്ച് രാമന് ഒന്നൊന്നായി പറഞ്ഞു കൊടുക്കുന്നു. ഓരോ മന്ത്രം ജപിച്ചു കഴിയുമ്പോൾ അതാത് അസ്ത്രങ്ങൾ മുന്നിൽ വന്ന് നിൽക്കുന്നു. 'മാനസാ മേ ഭവിഷ്യത്വം ' എന്റെ പ്രകൃതിയിൽ ലയിച്ചു കൊള്ളു എന്ന് അസ്ത്രത്തെ നോക്കി രാമൻ പറയുന്നു. സിദ്ധികൾ മാനസികമായ തലത്തിൽ ഇരുന്നാൽ നമുക്ക് ഗുണം ഉണ്ടാകില്ല മറിച്ച് പ്രകൃതിയിൽ ലയിക്കുകയാണെങ്കിൽ നമുക്ക് എപ്പോൾ ആവശ്യം വരുന്നു അത് താനെ പ്രകടമാകും. അങ്ങനെ എല്ലാ അസ്ത്രങ്ങളും രാമന്റെ പ്രകൃതിയിൽ ലയിച്ചു. പിന്നേയും പല കഥകളും ചൊല്ലി കൊടുത്തു കൊണ്ട് വിശ്വാമിത്ര മഹർഷിയും കുമാരൻമാരും യാത്ര തുടർന്നു.

Nochurji 🙏🙏

No comments:

Post a Comment