Thursday, November 22, 2018

"പഠന്തു ശാസ്ത്രാണി യജന്തു ദേവാൻ
കുർവ്വന്തു കർമാണി ഭജന്തു ദേവതാ :
ആത്മൈക്യ ബോധേന വിനാ വിമുക്തിർ-
ന്ന സിദ്ധ്യതി ബ്രഹ്മശതാന്തരേപി" - 6
ഒരാൾ ധാരാളം ശാസ്ത്രങ്ങൾ പഠിച്ചാലും , യാഗങ്ങൾ ചെയ്തു ദേവന്മാരെ സന്തോഷിപ്പിച്ചാലും , മറ്റു വൈദികകർമ്മങ്ങളെ ചെയ്താലും , ദേവതകളെ ഭജിച്ചാലും മുക്തനാവാൻ പോകുന്നില്ല. പ്രത്യഗാത്മാവിനും പരമാത്മാവിനുമുള്ള അഭേദബോധമാണ് മുക്തിക്കു ഹേതു . അതിനാൽ അഭേദബ്രഹ്മജ്ഞാനമൊഴിച്ചു മറ്റൊന്നും തന്നെ സംസാര നിവൃത്തിക്കും ജീവന്മുക്തിക്കും കാരണമല്ലെന്നു താല്പര്യം.
- വിവേകചൂഡാമണി

No comments:

Post a Comment