Thursday, November 22, 2018

*രാസലീല 76*
രഹസി സംവിദം ഹൃച്ഛയോദയം
പ്രഹസിതാനനം പ്രേമവീക്ഷണം
പ്രേമത്തോടുകൂടി ഞങ്ങളെ നോക്കുകയും മന്ദഹസിക്കുകയും ചെയ്തു കൊണ്ട് ഞങ്ങൾക്ക് രഹസ്യമായിട്ട്, ഗുരുവിനും ശിഷ്യനും ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ഒരു പ്രവാഹം ഉണ്ടാവും. ആ പ്രവാഹം കാണുന്നവർക്ക് മനസ്സിലാവില്ല്യ അവരെ അറിയുന്നവർക്കും മനസ്സിലാവില്ല്യ .
തേനേ ബ്രഹ്മ ഹൃദാ
ഹൃദയത്തിനും ഹൃദയത്തിനും അതറിയാം. ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് കൊടുക്കപ്പെടുന്ന ആരും അറിയാതെ നടക്കുന്ന ഒരു കൈമാറ്റം ആണ് ജ്ഞാനദീക്ഷ എന്ന് പറയണത്.
അത് പലപ്പോഴും മന്ത്രദീക്ഷ തരും എന്നൊക്കെ പറഞ്ഞ് ഒരാളെ പിടിച്ചിരുത്തി. ആചമനം ഒക്കെ ചെയ്യിപ്പിച്ച് ചെയ്താൽ ആചാരം ഒക്കെ ചെയ്യാം. പക്ഷേ അതിന് വിളിച്ചാൽ ഇവൾ വരില്ല്യ. ഈ ചിച്ഛക്തി ആയിട്ടുള്ള അനുഭൂതി സ്വരൂപിണി ആയിട്ടുള്ള ഇവൾ വിളിച്ചാൽ ചിലപ്പോ വരില്ല്യ. അവൾ എപ്പോ വരും.
രഹസ്തർപ്പണതർപ്പിതായൈ നമ:
രഹസ്യമായി തർപ്പണം ചെയ്യുമ്പോ മാത്രം തൃപ്തിപ്പെടുന്നവളാണവൾ. രമണമഹർഷി ആർക്കും പ്രത്യേകിച്ച് ഉപദേശമേ കൊടുത്തില്ല്യ. പക്ഷേ എത്ര പേരാ പറഞ്ഞത് ഞങ്ങൾക്ക് ഉണ്ടായി ഉണ്ടായി ന്ന്. ഒക്കെ രഹസി സംവിദമാണ്. അത് ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ഉള്ളതാണ്.
അതേപോലെ കണ്ണൻ ഗോപികകൾക്ക് എന്തൊക്കെ കൊടുത്തു എന്നുള്ളത് ബാഹ്യമായി രാസലീലയെ നോക്കിയാൽ മനസ്സിലാവില്ല്യ. ഗോപികകൾക്ക് അറിയണ്ട്. അവര് പുറമേയ്ക്ക് വിളിച്ചു പറയണും ഉണ്ട്.
രഹസി സംവിദം ഹൃച്ഛയോദയം
ഒരിടത്ത് പറഞ്ഞു ഞങ്ങളുടെ ഹൃദയത്തിലുള്ള അജ്ഞാനത്തിനെ, കാമത്തിനെ ഇല്ലാതാക്കി തീർക്കുന്നവനാണ് പറഞ്ഞു. വേറെ ഒരിടത്ത് പറയണു ഹൃദയത്തിലുള്ളതിനെ ഉദിപ്പിക്കുന്നത്. ഹൃദയത്തില് ശയിക്കുന്ന ഒരു ശക്തി ഉണ്ട്. ചിച്ഛക്തി. ഹൃദയത്തിലാണ് രാധയെ തേടേണ്ടത്. ഹൃദയത്തിലാണ് ചിച്ഛക്തിയെ തേടേണ്ടത്. ഹൃദയത്തിലുള്ള ആ ശക്തിയെ ഉണർത്തുന്ന മഹാവാക്യോപദേശം ചെയ്യുന്ന ഒരു ആചാര്യൻ. ആ ആചാര്യന്റെ ഉപദേശ ശ്രവണമാത്രത്തിൽ ഹൃദയത്തിൽ ഉറങ്ങി ക്കിടക്കുന്നവളായ ഈ ഡാകിനീശക്തീ ഉണർന്ന് അജ്ഞാനത്തെ നീക്കി ആനന്ദത്തിനെ ഉണ്ടാക്കി ജീവനെ സ്വയം ബ്രഹ്മനിഷ്ഠനും ജീവന്മുക്തനുമാക്കി തീർക്കുന്ന ഒരു വൈഭവം ക്ഷണനേരം കൊണ്ട് ഒരു ആചാര്യനും ശിഷ്യനുമിടയിൽ സംഭവിക്കാം. അത്രയും രഹസ്യമാണ് അകമേക്ക് ഈ ഹൃദയങ്ങൾ തമ്മിലുള്ള communion .
ശ്രീനൊച്ചൂർജി
*തുടരും. ..*..lakhsmi prasad

No comments:

Post a Comment