Tuesday, November 27, 2018

രാസലീല 82*
നാഹം തു സഖ്യോ ഭജതോഽപി ജംതുൻ
ഭജാമ്യമീഷാമനുവൃത്തിവൃത്തയേ
യഥാധനോ ലബ്ധധനേ വിനഷ്ടേ 
തച്ചിന്തയാന്യന്നിഭൃതോ ന വേദ
ഏവം മദർത്ഥോജ്ത്ഡിതലോകവേദ
സ്വാനാം ഹി വോ മയ്യനുവൃത്തയേഽബലാ:
മയാ പരോക്ഷം ഭജതാ തിരോഹിതം
മാസൂയിതും മാർഹഥ തത് പ്രിയം പ്രിയാ:
നിങ്ങളെന്നെ പ്രേമിച്ചിട്ടും ഞാൻ നിങ്ങൾക്ക് തിരിച്ചു തന്നിട്ടില്ലെങ്കിൽ അതിന് ഒരു കാരണം ഉണ്ട് .നിങ്ങളെന്നെ ഇഷ്ടപ്പെട്ടിട്ടും ഞാൻ നിങ്ങളുടെ മുമ്പിൽ വരാതെ വിട്ടു പോകുന്നതിന് ഒരു കാരണമുണ്ട്. നിങ്ങൾക്ക് പരമമംഗളം ഹിതം ഉണ്ടാവണം. നിങ്ങളെ ഞാൻ വിട്ടു പോയാലേ നിങ്ങളുടെ ചിത്തം എന്നിൽ രൂഢമാവുകയുള്ളൂ. അല്ലെങ്കിൽ ബാഹ്യമായ എന്റെ ശരീരത്തിനെയും ബാഹ്യമായ എന്റെ രൂപത്തിനേയും നിങ്ങൾ മനസ്സിൽ വെച്ച് കൊണ്ടിരിക്കും. എന്റെ യഥാർത്ഥമായ സ്വരൂപത്തിൽ നിങ്ങള് രൂഢരാവാൻ വേണ്ടീട്ട് നിങ്ങൾക്ക് എന്നിൽ കാമം ജനിപ്പിക്കുകയും നിങ്ങളുടെ മുമ്പിൽ നിന്ന് ഞാൻ തിരോഭവിച്ച് ദൂരെപ്പോവുകയും ചെയ്തതൊക്കെ തന്നെ നിങ്ങൾക്ക് മംഗളം ഉണ്ടാവണം എന്ന് വിചാരിച്ചിട്ടാണ്. അതുകൊണ്ട് കോപം ഒന്നും വേണ്ട.
ന പാരയേഽഹം നിരവദ്യസംയുജാം
സ്വസാധുകൃത്യം വിബുധായുഷാപി വ:
യാ മാ ഭജൻ ദുർജ്ജരഗേഹശൃംഖലാ:
സംവൃശ്ചൃ തദ്വ: പ്രതിയാതു സാധുനാ
ഗോപികകൾക്ക് പരമമംഗളം ചെയ്യാനാണ് ഇങ്ങനെയൊക്കെ പെരുമാറിയത് എന്ന് പറഞ്ഞ് ഭഗവാൻ രാസലീലയ്ക്കായി വീണ്ടും തയാറായി.
ഇത്ഥം ഭഗവതോ ഗോപ്യ: ശ്രുത്വാ വാച: സുപേശലാ:
ജഹ്ഹുർവ്വിരഹജം താപം തദംഗോപചിതാശിഷ:
തത്രാരഭത ഗോവിന്ദോ രാസക്രീബാമനുവ്രതൈ:
സ്ത്രീരത്നൈരന്വിത: പ്രീതൈരന്യോന്യാബദ്ധബാഹുഭി:
രാസോത്സവ: സമ്പ്രവൃത്തോ ഗോപീമണ്ഡലമണ്ഡിത:
യോഗേശ്വരേണ കൃഷ്ണേന താസാം മധ്യേ ദ്വയോർദ്വയോ:
പ്രവിഷ്ടേന ഗൃഹീതാനാം കണ്ഠേ സ്വനികടം സ്ത്രിയ:
യം മന്യേരൻ നഭസ്താവദ്വിമാനശതസങ്കുലം
ദിവൗകസാം സദാരാണാമൗത്സുക്യാപഹൃതാത്മനാം
ആകാശത്ത് ദേവന്മാരൊക്കെ വന്നു. വിമാനാദികൾ ആകാശത്ത് വന്നു നിറയുകയും ഭഗവാൻ
അംഗനാം അംഗനാം അന്തരേ മാധവോ
മാധവം മാധവം ചാന്ദരേനാംഗനാം
ഇത്ഥം അകല്പിതേ മണ്ഡലേ മധ്യഗ
സഞ്ജഗൗ വേണുനാ ദേവകീനന്ദന:
എന്ന മട്ടിൽ രാസക്രീഡ ചെയ്യാനായി രാസോത്സവത്തിനായി തയ്യാറാവുകയും ആകാശത്ത് ദുന്ദുഭി നാദം മുഴക്കുകയും 💫💥
തതോ ദുന്ദുഭയോ നേദുർന്നിപേതു: പുഷ്പവൃഷ്ടയ:
ആകാശത്ത് നിന്ന് പുഷ്പവൃഷ്ടികൾ ചെയ്യുകയും
വലയാനാം നൂപുരാണാം കിങ്കിണീനാം ച യോഷിതാം
സപ്രിയാണാമഭൂച്ഛബ്ദസ്തുമുലോ രാസമണ്ഡലേ
ആ വാദ്യഘോഷങ്ങൾ വേറെ എന്താ ഇവര് കഴുത്തിലണിഞ്ഞിരിക്കുന്ന മാലകളും കൈയ്യിലിട്ടിരിക്കുന്ന വളകളും മറ്റുമായി നൂറ്റിക്കണക്കിന് ഗോപികകൾക്ക് ഓരോ ഗോപികക്കും ഒരു കൃഷ്ണൻ കൃഷ്ണൻ നിശ്ചലമായി നില്ക്കുകയും ഗോപികകൾ ആനന്ദതാണ്ഡവം ചെയ്യുകയും ചെയ്യുന്നു.💃💃💃💃 അതുകൊണ്ട് ഗോപികകളെ പെട്ടെന്ന് പെട്ടെന്ന് കാണാൻ വയ്യ. കൃഷ്ണനെ കണ്ടുകൊണ്ടേ ഇരിക്കുകയും ചെയ്യുന്നു എന്നാണ് ശുകാചാര്യരുടെ വർണ്ണന. ഇത് വളരെ ഉയർന്ന ഒരു നിർവികല്പ ആനന്ദ അനുഭവത്തിന്റെ മണ്ഡലത്തിനെ ശ്രീശുകമഹർഷി പറഞ്ഞു. ആകാശത്തിൽ മേഘകൂട്ടം കറുത്ത കാർമേഘം ഒന്നിന് പിറകെ ഒന്ന് ഒന്നിന് പിറകെ ഒന്ന് ഒന്നിന് പിറകെ ഒന്ന് അങ്ങനെ നിരന്നു നില്ക്കുകയും ഒരുമേഘത്തിനിടയിൽ സ്വർണവർണ്ണത്തിൽ ഇടി മിന്നൽ വരികയും ചെയ്യുന്ന പോലെ നീലമേഘശ്യാമളനായി ഒരു കൃഷ്ണൻ ഒരു കൃഷ്ണൻ ഒരു കൃഷ്ണൻ നടുവില്സ്വർണ്ണവർണ്ണത്തിലുള്ള ഗോപികകൾ ഇടയ്ക്കിടക്ക് മിന്നി ത്തെളിയുകയും ചെയ്യ്വാണ് .
ശ്രീനൊച്ചൂർജി
*തുടരും. ..*

No comments:

Post a Comment