Thursday, November 22, 2018

ബോധത്താല്‍,ബോധത്തിലൂടെ ജീവനുള്ള ഒന്നായി, ജീവന്‍ സംജാതമാവുന്നു.
അത് വസ്തുവിനെപ്പറ്റി ബോധവാനായതിനാല്‍ അതിനു ചിത് എന്ന് പറയുന്നു. ഓരോരോ വസ്തുക്കളെപ്പറ്റിയും ‘ഇത് ഇതാണ്’ എന്ന വിവേചനമതിനുള്ളതിനാല്‍ അതിനെ ബുദ്ധിയെന്നു വിളിക്കുന്നു. അത് ആശയങ്ങളെയും സങ്കല്‍പ്പങ്ങളെയും ചിന്തിക്കുന്നതിനാല്‍ അതിനെ മനസ്സ് എന്ന് വിളിക്കുന്നു.
‘ഇത് ഞാനാകുന്നു’ എന്ന ധാരണയുള്ളതിനാല്‍ അത് അഹംകാരമാണ്. ബോധത്താല്‍ പൂരിതമാകയാല്‍ അത് ചിത്തമാകുന്നു. സുദൃഢമായ ധാരണകളുടെ ശൃംഘലകൾ തീര്‍ക്കുന്നതിനാല്‍ അത് പൂര്യഷ്ടകം ആകുന്നു. പ്രബുദ്ധതയില്‍ എത്തുമ്പോള്‍ എല്ലാ അറിവുകള്‍ക്കും അവസാനമാവുന്നതിനാല്‍ അതിനെ അവിദ്യ അല്ലെങ്കില്‍ അജ്ഞാനം എന്ന് വിളിക്കുന്നു.
ഇപ്പറഞ്ഞ വിവരണങ്ങള്‍ എല്ലാം ആതിവാഹികന്‍ എന്ന സൂക്ഷ്മശരീരം നിലനില്‍ക്കുന്നു എന്ന ധാരണയിലാണ്. ഒരിക്കലും നിലനില്‍ക്കാത്ത ലോകത്തെപ്പറ്റി ഞാന്‍ വിശദമായി വിവരിച്ചു. ആതിവാഹികദേഹം എന്നത് അതിസൂക്ഷ്മമായ നിശ്ശൂന്യതയാണ്. അതൊരിക്കലും ഉദിച്ചുയരുന്നില്ല. അതിനാല്‍ അതിനെ ഇല്ലാതാക്കേണ്ട കാര്യവുമില്ല.
681 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 681

No comments:

Post a Comment