Thursday, November 29, 2018

ധര്‍മദേവാവതാരവും വ്യാസ പുത്രനുമായ വിദുരരോട് വ്യാസശിഷ്യനായ മൈത്രേയ മഹര്‍ഷി:..
 .ശരീരത്തിന്റെ ഉടമ പരമാത്മാവായ ജീവന്‍ (ജീവാത്മാവ്) തന്നെയാണെങ്കിലും ഇടയ്ക്ക് ഞാന്‍ എന്ന ബോധം കടന്നുകൂടുന്ന മനസ്സ് അഹന്തയോടെ ഞാനാണ് ഉടമയെന്ന് അവകാശപ്പെടുന്നതാണ് ദുഃഖഹേതു. ഈ ഘട്ടത്തില്‍, യഥാര്‍ത്ഥ ഉടമയായ ജീവന്‍ സാക്ഷിരൂപം പൂണ്ട് എന്തുവേണമെങ്കിലും ആയിക്കോട്ടെ എന്ന ഭാവത്തോടെ നോക്കിനില്‍ക്കുന്നു. വെറും സാക്ഷിഭാവത്തില്‍. ഈ ദുഃഖത്തില്‍ നിന്നും നിവൃത്തി നേടാന്‍ 
സവൈ നിവൃത്തിധര്‍മേണ 
വാസുദേവാനുകമ്പയാ
ഭഗവദ്ഭക്തിയോഗേന 
തിരോധത്തേ ശനൈരിഹ
ശ്രീവാസുദേവന്റെ അനുഗ്രഹംകൊണ്ടുമാത്രമാണ് സാധ്യമാവുക. നിവൃത്തി ധര്‍മംകൊണ്ട് വാസുദേവാനുകമ്പ നേടാനാവും. ഭഗവദ് ഭക്തി ലഭിക്കുന്നതോടെ പതുക്കെ അഹങ്കാരം നശിക്കും. ഈ ഭക്തിയോഗം ലഭിക്കാന്‍ സമര്‍പണ ബുദ്ധിയോടെ ശ്രമിച്ചാല്‍ കാര്യനിവൃത്തിയാവും. അതിന് ഭഗവാന്റെ ഗുണങ്ങളെ കീര്‍ത്തിക്കുകയും ശ്രവിക്കുകയും ചെയ്യുക. ആ പരമാത്മാവിന്റെ പാദാരവിന്ദങ്ങളെ ഒരിക്കലെങ്കിലും അനുഭവത്തില്‍ ലഭിച്ചാല്‍ ആ ആത്മാവിനു ക്ലേശങ്ങളെല്ലാം ശമിക്കും

No comments:

Post a Comment