Friday, November 23, 2018

ഈ ശരീരത്തെയാണു നിത്യമെന്നു കരുതുന്നത്. എന്നാല്‍ ശരീരത്തിന് അസുഖം വരാം. അത് എന്നായാലും നശിക്കുകയും ചെയ്യും. അതൊക്കെ മുന്നില്‍ കണ്ടുകൊണ്ട് തളരാതെ ജീവിക്കുകയെന്നുള്ളതാണ് ധ്യാനംകൊണ്ടു നേടേണ്ടത്. ശരീരമല്ല ആത്മാവു മാത്രമാണ് നിത്യമായുള്ളത്. അതിനെ നമ്മള്‍ അറിയുക. ആത്മബോധത്തിലേക്ക് ഉണരുക. ആത്മബോധത്തിലേക്ക് ഉണര്‍ന്നാല്‍ പിന്നെ ആ നിലയ്ക്ക് മാറ്റമില്ല.    ധ്യാനത്തിലൂടെ ഈ ഒരവസ്ഥയിലാണ് നമ്മള്‍ എത്തിച്ചേരേണ്ടത്. 

No comments:

Post a Comment