Thursday, November 29, 2018

ആത്മാവിനെപ്പറ്റിയും അനാത്മാവിനെപ്പറ്റിയും ഒരു ജ്ഞാനവും ഇല്ലാത്തവനും ഭൗതികസുഖങ്ങളോട് സ്‌നേഹവും ഉള്ള വ്യക്തി, ധര്‍മാനുസൃതമല്ലാത്ത കര്‍മങ്ങള്‍ ചെയ്യാന്‍ സാധ്യതയുണ്ട്. ശരീരത്തിന്റെ നിലനില്‍പ്പിനുവേണ്ടി, സന്ന്യാസത്തിന് യോഗ്യതയുള്ളവര്‍പോലും അധാര്‍മികകര്‍മങ്ങള്‍ ആചരിച്ചേക്കാം. അതിനെ തടയുവാന്‍ വേണ്ടിയാണ് വേദങ്ങളിലും ധര്‍മശാസ്ത്രങ്ങളിലും കര്‍മം നിഷേധിക്കുന്നത്- സ്ത്രീസുഖഭോഗത്തിനും മാംസം ഭക്ഷിക്കുന്നതിനും, മദ്യപിക്കാനും സാധാരണ മനുഷ്യര്‍ ആഗ്രഹിക്കുന്നു. അവരുടെ അത്യാഗ്രഹം, വിവാഹത്തിലൂടെയും, യാഗങ്ങളിലൂടെയും സൗത്രാമണി (അമിതമായ സോമപാനത്തിനുള്ള പ്രായശ്ചിത്തമായിട്ട് ചെയ്യുന്ന യാഗമാണ് സൗത്രാമണി . ശ്രൗതസൂത്രങ്ങൾ പ്രകാരം സൗത്രാമണി ഒരു ഹവിർയാഗമാണ്. ഈ യാഗത്തിലെ പ്രധാന ദേവൻ ഇന്ദ്രനും , പ്രധാന ഹോമവസ്തു സുര എന്ന മദ്യവുമാണ് . ഔഷധവീര്യമുള്ള പലവിധമായ വസ്തുക്കളിട്ടു വാറ്റിയെടുത്ത മദ്യമാണ് സുര. സുത്രാമാവ് എന്നാൽ ഇന്ദ്രനെന്നും സൗത്രാമണി എന്നാൽ "ഇന്ദ്രനെ സംബന്ധിച്ചത്" എന്നുമാണ് അർത്ഥം.)  മുതലായ ക്രതുകളിലൂടെയും കുറച്ചു കുറച്ചുകൊണ്ടുവന്ന്, ഹൃദയശുദ്ധിവന്ന്, ജ്ഞാന ലഭാത്തിനുള്ള യോഗ്യത നേടാന്‍ വേണ്ടിയാണ് കര്‍മങ്ങള്‍ ചെയ്യണം എന്ന് വേദങ്ങളിലും, ഭഗവാന്‍ ഈ ഗീതയിലും നിര്‍ബന്ധിക്കുന്നത്.
അര്‍ജുനന്‍ സര്‍വകര്‍മങ്ങളും ത്യജിക്കണം എന്ന് ഭഗവാന്ന് അഭിപ്രായമില്ല. ത്യാഗത്തിന് യോഗ്യതയുള്ളവര്‍- ഭഗവാനില്‍നിന്ന് മുഖംതിരിച്ച് നില്‍ക്കുന്നവര്‍, കര്‍മം ത്യജിച്ച്, വസുദേവ പുത്രനായ ശ്രീകൃഷ്ണ ഭഗവാന്‍ മാത്രമാണ് ഭജനീയന്‍ എന്ന ജ്ഞാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വേണ്ടത്.

No comments:

Post a Comment