Friday, November 23, 2018

Pudayoor Jayanarayanan Santhosh Kp നമസ്കാരം സന്തോഷ്, താൽപ്പര്യക്കുറവു ഒട്ടുമില്ല. അൽപ്പം തിരക്കിൽ പെട്ടത് കൊണ്ടാണ് മറുപടി വൈകിയത്. ഈ മറുപടി സന്തോഷിന് തൃപ്തികരമായതാവണം എന്നില്ല, ഒരു പക്ഷേ ആചാര വിഷയത്തിലെ നിലപാടുകളുടെ പ്രശ്നമാകാം അത്. വിഷയത്തിലേക്ക് വരാം.

കുഴിക്കാട്ട്പച്ചയെ 
വിടു.. അത് മാപ്പ് സാക്ഷിയാണ്. സമുച്ചയമാണ് വിഷയം. പതിതരും അസംസ്കൃതരും ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോഴുള്ള ചൈതന്യ ലോപത്തെയാണ് സമുചയത്തിൽ വാസ്തവത്തിൽ പറയുന്നത്. അന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ ആ വാക്കുകളിലേക്ക് ജാതിയെ സമ്മേളിപ്പിച്ചപ്പാൾ ആണ് വാസ്തവത്തിൽ ഈ പറയുന്ന പ്രശ്നങ്ങൾ ഉണ്ടായത്. പതിതൻ എന്നതിന് പതിത ജാതി എന്നൊന്നും അർത്ഥമില്ല. പതിത്വം വന്ന എല്ലാവരും പതിതൻ എന്ന വാക്കിന്റെ കീഴിൽ വരാം. നമ്പൂതിരിയാണ് എങ്കിൽ പോലും (ഭ്രഷ്ട് മുതലായവയാൽ വന്ന പതിത്വം) ഇതേ കാറ്റഗറിയിൽപ്പെടുത്തിയിട്ടുണ്ട്. അസംസ്കൃതൻ എന്നതിന് സംസ്കാര ക്രിയകൾ ഒന്നും പൂർത്തീകരിച്ചിട്ടില്ലത്തവൻ എന്നാണർത്ഥം. ക്ഷേത്രത്തിൽ ചോറൂണ് കഴിയാത്ത കുഞ്ഞുങ്ങളെ പ്രവേശിപ്പിക്കുന്നില്ല. അത് പൂർത്തിയാകുമ്പോൾ ഒന്നാമത്തെ തലം ആർജിക്കുകയാണ്. അതിനും മുമ്പ് ജാതകർമ്മം, നാമകരണം, ഉപനിഷ്ക്രമണം എന്നീ സംസ്കരങ്ങൾ ഉണ്ട് എങ്കിലും അന്നപ്രാശനം ഒരു തലമാണ്. അതിനു ശേഷമാണ് ഒരു കുഞ്ഞിന് ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ അർഹതയുണ്ടാവുന്നുള്ളൂ. 

തന്ത്രിമാർ അന്ന് അതിനെ സ്വീകരിച്ചു എന്ന് പറയുക വയ്യ. അന്നത്തെ സാഹചര്യത്തിൽ അത് അന്നത്തെ ഭരണകൂടം ഇംപ്ലിമെന്റ് ചെയ്യുകയായിരുന്നു. അപ്പോൾ പോലും ഇക്കാര്യത്തിൽ ഏറെ സുദീർഘമായ ഒരു മുന്നൊരുക്കത്തോടെയാണ് രാജാവത് ഇംപ്ലിമെൻറ് ചെയ്തത്. ഇത് അങ്ങിനെയല്ല ഉണ്ടാകുന്നത്. തുടക്കം തൊട്ട് തന്നെ ഒരു ആചാര്യ സദസ് വിളിച്ച് ചേർക്കാനോ അഭിപ്രായ സമന്വയം ഉണ്ടാക്കുവാനോ അല്ല ശ്രമിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്ത്രിമാരുമായി ചേർന്ന് ആലോചിച്ച് തയ്യാറാക്കി നൽകിയ അഫഡവിറ്റ് പിൻവലിച്ചു.. വിധി വന്ന ശേഷവും ഒരു ചർച്ച ആകാമായിരുന്നു. അതുമുണ്ടായില്ല..
Manage
Reply4d
Pudayoor Jayanarayanan Santhosh Kp ഇവിടെ ശബരിമല എന്നത് കേരളത്തിലെ നാൽപ്പതിനായിരത്തോളം ക്ഷേത്രങ്ങളിൽ ഒന്ന് മാത്രമാണ്. അവിടെയെല്ലാം ബാധകമാകുന്ന വിധം ആചാരങ്ങൾ കോടതി മുറിക്കകത്ത് നിർണ്ണയിക്കപ്പെടുന്നതിൽ അപാകമുണ്ട്. അത് കൊണ്ട് തന്നെ ശബരിമല വിഷയത്തിലെ ഒരു ആചാരമാറ്റത്തെ മാത്രമല്ല തന്ത്രി സമാജം എതിർക്കുന്നത്. ഈ പ്രപഞ്ചമൊട്ടാകെ നിറഞ്ഞ് നിൽക്കുന്ന ഈശ്വരീയ ചൈതന്യത്തെ മനുഷ്യരുടെ ഉപാസനയ്ക്കായി മനുഷ്യനുമായി വളരെ താദാത്മ്യം പുലർത്തുന്ന തലത്തിലേക്ക് തന്ത്രവിധാനത്തിലൂടെ ചുരുക്കി കൊണ്ട് വന്ന് വിഗ്രഹമാകുന്ന ഒരു ഉപാധിയിലേക്ക് അതിനെ സമ്മേളിപ്പിക്കുന്നതാണ് വിഗ്രഹാരാധനയുടെ പൊരുൾ. അപ്പേൾ ഓരോ ക്ഷേത്രത്തിലും ദേവന് ഓരോ വ്യക്തിത്വങ്ങൾ കൈവരുന്നു. ദേവന്റെ ആ വ്യക്തിത്വങ്ങൾ ആണ് ഓരോ ക്ഷേത്രങ്ങളുടേയും പ്രസക്തി. ഗുരുവായൂരപ്പനെ കാണാൻ ഗുരുവായൂരിലും, അയ്യപ്പനെ കാണാൻ ശബരിമലയിലും, രാജരാജേശ്വരനെക്കാണാൻ തളിപ്പറമ്പിലും, ചോറ്റാനിക്കര ഭഗവതിയെക്കാണാൻ ചോറ്റാനിക്കരയിലും ഭക്തൻമാർ ചെല്ലുന്നത് അതത് ക്ഷേത്രങ്ങളിൽ ഈശ്വരീയ ഭാവത്തിന് കൈവരുന്ന ഈ വ്യക്തിത്വങ്ങളുടെ പ്രത്യേകത കൊണ്ടാണ്. ആ വ്യക്തിത്വങ്ങളാണ് ഓരോ ക്ഷേത്രത്തിലെയും വ്യത്യസ്ഥമായ ആചാരങ്ങളെ നിർണ്ണയിക്കുന്നതും.
കാലികമായ വ്യത്യാസങ്ങൾ സാമൂഹികമായ കാരണങ്ങളാലും, സാഹചര്യങ്ങളാലും പല ആചരണങ്ങൾക്കും ഇന്ന് വന്നിട്ടുണ്ട് എന്ന് കാണാം. എന്നാൽ ഓരോ ക്ഷേത്രങ്ങളിലേയും അവിടത്തെ മാത്രം പ്രത്യേകതയായി കണക്കാക്കുന്ന മർമ്മ പ്രധാനമായ ആചരണങ്ങൾക്കൊന്നും തന്നെയും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇനി അങ്ങിനെ സംഭവിച്ചെന്നാൽ അതത് ക്ഷേത്രങ്ങളുടെ ആരാധനാക്രമത്തിന്റെ കാതലായ തത്വം നഷ്ടപ്പെടുന്നു എന്ന് കൂടിയാണ് അർത്ഥം.

ആചാര: പരമോ ധർമ്മ:/ ആചാരമാണ് പരമമായ ധർമ്മം. അതിനാൽ അത് സംരക്ഷിക്കപ്പെടുക തന്നെ വേണം. ഏതെങ്കിലും ഒരു ഘട്ടത്തിൽ ശാസ്ത്രത്തിനും ആചാരത്തിനും തമ്മിൽ തുലനം ചെയ്യേണ്ട ഘട്ടം വന്നാൽ അവിടെ ആചാരത്തിന് പ്രാമുഖ്യത കൊടുക്കേണ്ടതുണ്ട് എന്നും ആചാരത്തെ ലംഘിക്കരുത് എന്നുമാണ് പ്രമാണം. അതായത് ശസ്ത്രത്തേക്കാൾ കവിഞ്ഞ പ്രാധിന്യം അത്തരം ഘട്ടങ്ങളിൽ ആചാരത്തിന് കൈവരുന്നുണ്ട് എന്നാണതിനർത്ഥം.

No comments:

Post a Comment