Saturday, December 01, 2018

*ദശമ സ്കന്ധം* 02-

സങ്കല്പമാത്രത്താൽ തന്നെ ഭൂഭാരത്തെ തീർക്കാൻ ഭഗവാൻ ശക്തനായതിനാൽ അതുമാത്രമല്ല ഭഗവാന്റെ അവതാര ലക്ഷ്യം എന്നതിനെ പറയുന്നു:-

തന്റെ ഭക്തർക്ക് ഭഗവത് ലീലകളെ കാട്ടിക്കൊടുക്കുന്നതിനാൽ തന്നിൽ പരമ പ്രേമികളായ അവർ തന്റെ ലീലകളെ ശ്രവിച്ചും കീർത്തിച്ചും തന്നെ ഭജനം ചെയ്തും അനായാസേന ഈ സംസാരസാഗരത്തെ തരണം ചെയ്യണം എന്ന ഭക്തവാത്സല്യത്താലും കരുണയാലുമാണ് അവിടുന്ന് സമയാസമയം പല പല അവതാരങ്ങളെടുക്കുന്നത്. അവിടുത്തെ  പാദാരവിന്ദങ്ങളെ സ്മരിക്കുന്നവർക്കു പോലും വീണ്ടുമൊരു ജന്മം എടുക്കേണ്ടി വരുന്നില്ല എന്നിരിക്കേ ജന്മരഹിതനായ അങ്ങയ്ക്ക് അവതരിക്കാൻ  മറ്റു കാരണങ്ങളൊന്നുമില്ല എന്ന് പറയേണ്ടതുണ്ടോ?

അതുമാത്രമല്ല, ഈ ജീവനുതന്നെ ജനനമരണാതി ഭാവങ്ങളുണ്ടെന്ന് തോന്നുന്നതു തന്നെ അവിടുത്തെ ആത്മസ്വരൂപത്തെ മറയ്ക്കുന്ന അവിദ്യ അഥവാ അജ്ഞാനം കൊണ്ടാണ്.  ഭഗവത് ഭക്തിയാലും അനുഗ്രഹത്താലും എപ്പോൾ ആ അജ്ഞാനം മാറി ആത്മതത്ത്വം ഉള്ളിൽ പ്രകാശിക്കുന്നുവോ അപ്പോൾ ജീവാത്മാവായ താൻ ആ പരമാത്മാവിന്റെ അംശം തന്നെയാണ് എന്ന് മനസ്സിലായി അവിദ്യാകല്പിതമായ ജന്മാദിദുഃഖങ്ങളില്ലാത്തവനായി ഭവിക്കുന്നു. 

ഭക്താനുഗ്രഹത്തിനു വേണ്ടി മാത്രമാണ് ലീലാവതാരങ്ങൾ ഭഗവാൻ എടുക്കുന്നത് എന്ന് സാരം.

....... Krishnan 

No comments:

Post a Comment