വാല്മീകി രാമായണം-59
ദശരഥന്റ കൊട്ടാരത്തിൽ ദേഷ്യം വന്നാൽ ചെന്നിരിക്കാൻ ഒരു മുറിയുണ്ടായിരുന്നു. ക്രോധാകാരം എന്നാണ് പേര്. കോപം ഉണ്ടാക്കുന്ന വിന വീട് മുഴുവനും പരക്കില്ലല്ലോ. കുറേ നാളായി പൂട്ടി കിടന്നിരുന്ന ആ മുറി തുറന്ന് ഇട്ടിരുന്ന ആഭരണങ്ങളെല്ലാം അവിടവിടെയായി എറിഞ്ഞിട്ടു മുഷിഞ്ഞ വസ്ത്രം ധരിച്ച് കൈകേയി ആ മുറിയിൽ കിടപ്പായി.
പട്ടാഭിഷേകത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വൃദ്ധനായ ദശരഥൻ സന്തോഷത്തോടെ ഈ വാർത്ത കൈകേയിയെ നേരിട്ടറിയിക്കാമെന്ന് കരുതി രാത്രി വേളയിൽ കൈകേയിയുടെ അരമനയിൽ ചെന്നു . എങ്ങനെ ചെന്നു എന്നു വച്ചാൽ
കൈകേയാ ഗൃഹം ശ്രേഷ്ഠം
പ്രവിവേശ മഹായശാഹാം
പാണ്ഡുരാഭ്ര വിവാകാശം
രാഹുയുക്തം നിഷാകര:
ഗ്രഹണ വേളയിൽ പൂർണ്ണ ചന്ദ്രൻ രാഹു ഉണ്ടെന്നറിയാതെ മേഘകൂട്ടങ്ങൾക്കിടയിലേയ്ക്ക് കയറുന്നതു പോലെ.
അദ്ദേഹം കൈകേയിയെ അരമനയിൽ എല്ലായിടത്തും അന്വേഷിച്ചു പക്ഷേ കണ്ടുകിട്ടിയില്ല. കൈകേയി ക്രോധാകാരത്തിലിരിക്കുന്നുവെന്ന് ഒരു ദാസി അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം അവിടെയെത്തി ആഭരണങ്ങളും ആടകളുമൊക്കെ അവിടവിടെ ചിതറി ഇട്ടിരിക്കുന്നു. കൈകേയിയോ മുഷിഞ്ഞ വസ്ത്രം ധരിച്ചിരിക്കുന്നു. ഇതെല്ലാം കണ്ടപ്പോഴേ ദശരഥന് മനസ്സിലായി വരാൻ പോകുന്ന വിപത്തിന്റെ മുന്നോടിയാണെന്ന്. ദശരഥന്റെ ഹൃദയത്തിൽ ഒരു നടുക്കം. രാമന്റെ പട്ടാഭിഷേകം അറിയിക്കാത്തതിനാലാകും കോപമെന്ന് അദ്ദേഹം ധരിച്ചു.
തത്രതാം പതിതാം ഭൂമൗ
ശയാനാം അതതോചിതാം
പ്രതപ്ത്യേവ ദുഃഖേന സോപശ്യത് ജഗദീ പതിഹി
അവിടെ കൈയും നീട്ടി കൈകേയി കിടക്കുകയാണ്. ഇങ്ങനെയൊന്നും കൈകേയി ചെയ്യാത്തതാണല്ലോ എന്താണിങ്ങനെയൊക്കെ.
യതിതം മമ ദുഃഖായ ശേഷേ കല്ല്യാണി പാം സുഷു.
എന്താ ഇങ്ങനെ കിടക്കുന്നത് എന്ന് ചോദിച്ചു കൊണ്ട് ദശരഥൻ കൈകേയിയുടെ അരികിൽ ചെന്നിരുന്നു. സ്നേഹത്തോടെ കൈയ്യിൽ തലോടി. ഞാൻ സന്തോഷമുള്ള ഒരു വാർത്തയറിയിക്കാനായി വന്നതാണ് നിനക്കിത് എന്തു പറ്റി കൈകേയി. എന്തോ ബാധയുപദ്രവം പിടിച്ച പോലെയിരിക്കുന്നല്ലോ. ഭൂതോപഹദ ചിത്തേവ മമ ചിത്ത പ്രമാദിനി.
ശരീരത്തിന് സുഖമില്ലേ .അരമനയിൽ സാമർത്ഥ്യമുള്ള വൈദ്യൻമാരുണ്ടല്ലോ.ആരെ വേണമെന്ന് പറഞ്ഞാൽ മതി ഇപ്പോൾ ഇവിടെ കൊണ്ടു വരാം. അതല്ലെങ്കിൽ ആർക്കെങ്കിലും പണമോ പദവിയോ നൽകണോ. എന്തു വേണമെങ്കിലും ചെയ്തു തരാം. നിന്നെയാരെങ്കിലും ദ്രോഹിച്ചുവോ. ഇനി ആർക്കെങ്കിലും അപ്രിയം ചെയ്യണമെങ്കിൽ അതും ആകാം. നീ കരയാതെ കൈകേയി ഏതെങ്കിലും നിർദോഷികളെ ഞാൻ ശിക്ഷിച്ചിട്ടുണ്ടെങ്കിൽ പറയു ഞാൻ അവരെ വിട്ടയക്കാം. അവധ്യോ വധ്യതാം കോവ. ഇനി ഏതെങ്കിലും നിർദോഷികളെ ഉപദ്രവിക്കണോ അതും ചെയ്യാം. ഒരു മനുഷ്യനെ കാമം എത്രത്തോളം താഴ്ത്തുന്നു എന്നത് ദശരഥന്റെ ഈ പെരുമാറ്റത്തിൽ നിന്ന് മനസ്സിലാക്കാം.
Nochurji 🙏 🙏

No comments:
Post a Comment