Friday, December 28, 2018

ഉത്സാഹ നിര്ഭരമായ ഒരു കാലം ഭാരതത്തിന്‌ ഉണ്ടായിരുന്നു. ശങ്കരാചാര്യരുടെ കാലം. അത്തരം ആചാര്യന്മാരുള്ള ഒരു സമൂഹത്തിന്റെ കീഴില്‍ വ്യക്തിജീവിതത്തെ ചിട്ടപ്പെടുത്തുകയും, ശക്തിപ്പെടുത്തുകയും, സ്വതന്ത്രമാക്കുകയും ചെയ്യുക എന്നത് സുദീപതവും കാലാന്തരമായ കാഴ്ചപ്പാടും ഉള്ള പ്രായോഗിഗതയും ആയിരുന്നു. അങ്ങനെയുള്ള കാലമായിരുന്നു മഹത്വത്തിന്റെയും, വികാസത്തിന്റെയും വീരോചിതമായ കാലം. അത്തരം ഒരു കാലത്തിന്റെ പിറവിയിലാണ് ആചാര്യസ്വാമികളുടെ ഒരു കൃതി
നമുക്ക് അദ്ദേഹം രചിച്ചു നല്കിയത്...!

"മനീഷാ പഞ്ചകം " എന്നാണ് അതിന്റെ നാമം ..!

അയിത്തം എന്ന അനാചാരത്തിനെതിരെ, എല്ലാം ഈശ്വരസൃഷ്ട്ടി എന്ന് വ്യക്തമാക്കുന്ന ഒരു ജീവിയും ഈശ്വരനില്‍ നിന്നും വിഭിന്നമല്ല
എന്ന് നമ്മെ ഉത്ബോധിപ്പിക്കുന്ന വെറും അഞ്ചു ശ്ലോകങ്ങള്‍ മാത്രമുള്ള ഒരു കൃതിയാണ് "മനീഷാ പഞ്ചകം ".

മനീഷാ പഞ്ചകം എന്ന പേര് ഇതിനു വരാനുള്ള കാരണം ആകെയുള്ള അഞ്ചു ശ്ലോകങ്ങളുടെയും അവസാനം " മനീഷാ മമ " എന്ന് അവസാനിക്കുന്നു എന്നുള്ളത് കൊണ്ടാണ്. അഞ്ച് = പഞ്ച എന്ന് അറിയാമല്ലോ. പഞ്ചകം = അഞ്ചുള്ളത് എന്ന് മാത്രം അര്‍ഥം. " മനീഷാ മമ " എന്ന് അവസാനിക്കുന്ന അഞ്ച് ശ്ലോകങ്ങളെ "മനീഷാ പഞ്ചകം" എന്ന് വിളിക്കുന്നു ..!

ഈ കൃതിക്ക് കാരണമായ ഒരു ഐതിഹ്യം ഉണ്ട് ..!
ശങ്കരാചാര്യര്‍ ബ്രാഹ്മണന്‍ ആയിരുന്നല്ലോ. തോട്ടുകൂടായ്മ്മ (ഇപ്പോഴും)
അവരുടെ മുഖമുദ്രയുമാണ്. ആചാര്യസ്വാമികള്‍ ഒരിക്കല്‍ കാശിയില്‍ എത്തി ഗംഗയില്‍ കുളിച്ചു. വിശ്വനാഥനെ കാണാനായി യാത്ര തുടങ്ങി. അപ്പോഴാണ്‌ ഒരു ചണ്ടാലന്‍ അഞ്ച് നായ്ക്കളോടൊപ്പം എതിരെ വരുന്നത്. എതിരെ വരുന്ന ചണ്ടാളനോട് മാറി പോകാന്‍ ആചാര്യ സ്വാമികള്‍ വിളിച്ചു പറഞ്ഞു. പക്ഷെ ചണ്ടാളന്‍ വകവയ്ക്കാതെ നേരെ തന്നെ നടന്നു വന്നു.

സ്വാമികളോട് ഒരു ചോദ്യം ..!!

"പഞ്ച ഭൂതാത്മകമായ തന്റെ ശരീരമോ, സര്‍വ്വവ്യാപിയായ തന്റെ ആത്മാവോ..? ഏതാണ് മാറി പോകേണ്ടത് ..?"

ശരീരമാണ് മാറി പോകേണ്ടത് എങ്കില്‍ ഒരേ വസ്തുക്കള്‍ കൊണ്ടാണ്
എന്റെയും ആചാര്യന്റെയും ശരീരം ഉണ്ടാക്കിയിരിക്കുന്നത് അതല്ല ആത്മാവാണ്
മാറേണ്ടത് എങ്കില്‍ അത് സര്‍വ്വവ്യാപിയാണ് .. എന്നിലും നിന്നിലും എല്ലാം അത് ഒന്ന് തന്നെ ..! പറയൂ ..? ഏതാണ് മാറി പോകേണ്ടത് ..??

ആചാര്യ സ്വാമികള് കുഴങ്ങി ..!!

തര്ക്കത്തില്‍ ആരെയും തോല്പ്പിക്കാന്‍ കഴിവുള്ള സ്വാമികള്‍ ഒന്നും പറയാനാകാതെ നിന്നു. ഇത് വെറും സാധാരണക്കാരനായ ഒരു ചണ്ടാളനല്ല എന്ന് അദ്ദേഹം മനസിലാക്കി. തന്റെ ഭക്തന്റെ മനസ്സിലെ തൊട്ടുകൂടായ്മ ഇല്ലാതാക്കാനായി വന്ന സാക്ഷാല്‍ കാശിവിശ്വനാഥന്‍ തന്നെയാണ് അത് എന്നും തിരിച്ചറിഞ്ഞു. ഒപ്പംവന്ന അഞ്ച് നായ്ക്കള്‍ പഞ്ചഭൂതത്തെ പ്രതിനിധീകരിക്കുന്നു എന്നും മനസിലാക്കി. ആചാര്യ സ്വാമികള്‍ ചണ്ടാളന്റെ കാല്ക്കല്‍ വീണു. ചണ്ടാളനായാലും, ബ്രാഹ്മണനായാലും അറിവുള്ളവര്‍ ഗുരുവാണ്
എന്നുള്ള വലിയ ഒരു സന്ദേശം മനസിലാക്കി അദ്ദേഹം രചിച്ച കൃതിയാണ് "മനീഷാ പഞ്ചകം". 'ചണ്ടാലോസ്തു സദു ദ്വിജോസ്തുഗുരുരിതെഷ്യാം മനീഷാ മമ' എന്ന് അവസാനിക്കുന്ന അഞ്ച് ശ്ലോകങ്ങള്‍..!

No comments:

Post a Comment