Friday, December 21, 2018

എന്താണീ ദിവ്യചക്ഷുസ്സ്?*
!* ഹരേക്യഷ്ണാ *!
_ശ്രീകൃഷ്ണൻ അര്ജ്ജുനന് നൽകിയ ആ ദിവ്യചക്ഷുസ്സ് എന്താണ്? എല്ലാവരും ഇതിന് ദിവ്യാത്ഭുതങ്ങളുടെ പരിപ്രേക്ഷ്യം നൽകാറാണ് പതിവ്. ഇതിന് ശാസ്ത്രത്തിൽ എന്തെങ്കിലും വിശദീകരണമുണ്ടോ? ഭഗവത്ഗീതാകർത്താവായ അതെ വേദവ്യാസൻ തന്നെയാണ് യോഗദർശനത്തിനും ഭാഷ്യം എഴുതിയത്. ആവ്യാസഭാഷ്യത്തിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം._
യോഗമാർഗ്ഗത്തിലേക്കു കടന്നു വന്ന ഏതൊരാൾക്കും അസംപ്രജ്ഞാതസമാധി കൈവരണമെങ്കിൽ നിശ്ചയമായും നേടേണ്ട അഞ്ചുകാര്യങ്ങളെക്കുറിച്ചു മഹർഷി പതഞ്ജലി യോഗദർശനത്തിൽ വിശദീകരിക്കുന്നുണ്ട്.
(പ്രകൃതിലയന്മാര്ക്കുഹമുള്ള അസംപ്രജ്ഞാതസമാധി, ഭവപ്രത്യയഃ = ഭവത്തിന്, സംസാരത്തിന്, കാരണമാകുന്നു.
(പരവൈരാഗ്യമില്ലാതെ ദേഹം വെടിയുന്ന) ദേവന്മാര്ക്കും പ്രകൃതിലീനന്മാര്ക്കും (ഈ സമാധി) പുനര്ഭകവത്തിനു കാരണമാകുന്നു)
ശ്രദ്ധാവീര്യസ്മൃതിസമാധിപ്രജ്ഞാപൂർവക ഇതരേഷാം (യോഗദർശനം 1 . 20 ). ശ്രദ്ധ, വീര്യം, സ്മൃതി, സമാധി, പ്രജ്ഞ എന്നിവയാണവ. ഇതിൽ തന്നെ ശ്രദ്ധയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ശ്രദ്ധയെക്കുറിച്ചു വ്യസമാഹർഷി പറയുന്നത് കാണുക.
"ശ്രദ്ധാചേതസഃ സംപ്രസാദ: സാ ഹി ജനനീവ കല്യാണി യോഗിനാം പാതി" (യോഗദർശനം 1 . 20 . വ്യാസഭാഷ്യം).
അർത്ഥം: ശ്രദ്ധയെന്നാൽ ചിത്തത്തിന്റെ അഭിരുചി അതായത് തീവ്രഇശ്ചയാകുന്നു. അതമ്മയെപോലെ കല്യാണകാരിണിയാകുന്നു. ഇപ്രകാരം ശ്രദ്ധ ഉത്പന്നമാക്കുന്നതിനുള്ള ഉപായം മറ്റൊരു സൂത്രത്തിന് ഭാഷ്യമെഴുതുമ്പോൾ വ്യസമാഹർഷി സൂചിപ്പിക്കുന്നു.
ശാസ്ത്രം, അനുമാനം, ആചാര്യന്മാരുടെ ഉപദേശം എന്നിവയിലുള്ള ശ്രദ്ധ പുഷ്ടിപ്പെടാൻ ഉപദിഷ്ടവിഷയങ്ങളിൽ ഏതെങ്കിലും ഒരു വിശിഷ്ട അംശത്തെ പ്രത്യക്ഷമാക്കേണ്ടതുണ്ട്. ഏതെങ്കിലുമൊരു വിഷയം പ്രത്യക്ഷമായാൽ തന്നെയും അപവർഗ്ഗപര്യന്തമുള്ള സമസ്തസൂക്ഷ്മവിഷയങ്ങളിലും ശ്രദ്ധ ഉത്പന്നമാകുന്നു. ഒൻപതാം അദ്ധ്യായത്തിൽ ശ്രീകൃഷ്‌ണൻ അതീവഗുഹ്യമായ രാജവിദ്യയിൽ ശ്രദ്ധയില്ലാത്തവൾ എന്നെ പ്രാപിക്കാതെ ജനനമരണചക്രത്തിൽ ഉഴലുന്നു (ഗീത 9.3) എന്ന് പറഞ്ഞത് ഓർക്കുക. ഈ ശ്രദ്ധ അർജ്ജുനനിൽ ഉത്പന്നമാക്കാനാണ് മുൻപ് വിവരിച്ച വിഭൂതികളെയെല്ലാം ഒരുമിച്ചു വിശ്വരൂപമായി അർജ്ജുനന് പ്രത്യക്ഷമാക്കുന്നത്. യോഗദർശനമനുസരിച്ചു വീതരാഗിയായ യോഗിയുടെ ചിത്തത്തെ ആലംബനം ചെയ്യുകയാണ് ചിത്തസ്ഥിരതക്കുള്ള ഒരു വഴി. അർജ്ജുനനിവിടെ ശ്രീകൃഷ്ണന്റെ ചിത്തത്തെയാണ് ആലംബനം ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ അവന് ദിവ്യചക്ഷുസ്സു നൽകാൻ ശ്രീകൃഷ്ണന് മാത്രമേ കഴിയുകയുള്ളുതാനും. എന്താണീ ദിവ്യചക്ഷുസ്സ് എന്നറിയാൻ സമാപത്തിയെക്കുറിച്ചു വിശദീകരിക്കുന്ന പാതഞ്ജലയോഗദർശനഭാഗങ്ങളിലൂടെ കടന്നു പോകണം. (യോഗദർശനം 1.35. വ്യാസഭാഷ്യം)
സമാപത്തിയെക്കുറിച്ചു പതഞ്‌ജലി മുനി പറയുന്നത് കാണുക. "ചിത്തവൃത്തികൾ ക്ഷീണിക്കുമ്പോൾ ചിത്തം സ്പടികമണിയെപോലെ നിർമ്മലമാകുന്നു. ആ ചിത്തം ഏതൊരു വസ്തുവിലാണോ സ്ഥിരമാക്കപ്പെടുന്നത് ആ വസ്തു അതിന്റെ യഥാർത്ഥരൂപത്തിൽ ചിത്തത്തിൽ പ്രകടമാകുന്നു. ഇതാണ് സമാപത്തി.
ഈ പാതഞ്ജലി സൂത്രത്തിന് വ്യസമാഹർഷി എഴുതിയ ഭാഷ്യത്തിലെ ഒരുവരി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്; 'തഥാ വിശ്വഭേദോപരക്തം വിശ്വഭേദസമാപന്നം വിശ്വരൂപഭാസം ഭവതി' ( യോഗദർശനം 1 . 41 വ്യാസഭാഷ്യം.
അർത്ഥം: ഇപ്രകാരം വിവിധ വിശ്വഭേദങ്ങളിൽ ഉപരിജ്‌ഞിതമായിരിക്കുന്ന ചിത്തം വിശ്വരൂപമായി ഭാസിതമാകുന്നു.
അതായത് ആ വിശ്വരൂപത്തെ കാണാനുള്ള ദിവ്യചക്ഷുസ്സ് യഥാർത്ഥത്തിൽ സമാപന്നചിത്തമാണ് എന്ന് യോഗദർശനഭാഷ്യത്തിൽനിന്നും നമുക്ക് മനസ്സിലാക്കാം. ഈ യോഗ ദൃഷ്ടിയിലൂടെയാണ് അർജ്ജുനൻ വിശ്വരൂപത്തെ ദർശിച്ചത്.
--ആചാര്യശ്രീ രാജേഷ് ജിയുടെ ഭഗവത്ഗീതയുടെ വേദഭാഷ്യത്തിൽ നിന്ന്...!* ഹരേക്യഷ്ണാ *!.chandran raj

No comments:

Post a Comment