Friday, December 28, 2018

നമസ്തേ:-


നമ്മൾ ഭാരതീയർ ലോകത്ത് എവിടെ പോയാലും മറ്റുള്ളവരെ സ്വീകരിക്കുന്നത് നമസ്തേ എന്നു പറഞ്ഞായിരിക്കും .. അതിൻ ചിലകാരണങ്ങളുണ്ട് . തന്നെക്കാൾ ഉയർന്ന എന്തിനെയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉള്ള പ്രവണത പ്രകടിപ്പിക്കുന്നതായിട്ടാണ് നാം കൈകൂപ്പുന്നത്.
നമസ്തേ എന്ന പദത്തിൽ 'തേ' താങ്കളെ എന്നും 'മ' എന്നാൽ മമ അഥവ എന്റെയെന്നും, .ന' എന്നാൽ ഒന്നുമല്ലാത്തത് എന്നും അർത്ഥമാകുന്നു. അപ്പോൾ നമസ്തേ എന്നാൽ എന്റെതല്ല സർവ്വതും ഈശ്വരസമമായ അങ്ങയുടെതാണ് എന്നാണ്. ഇവിടെ "ഞാൻ' എന്റേത് എന്നുള്ള അഹംങ്കാരം ഇല്ലാതാകുന്നു എന്നു വ്യക്തം.
നമസ്തേ ഇതിനെ മൂന്നായി തരംതിരിക്കാം ഒന്ന് ഊർദ്ധ്വം, രണ്ട് മദ്ധ്യം, മൂന്ന് ബാഹ്യം, കൈപത്തികളും അഞ്ചുവിരലുകളും ഒന്നിച്ച് ചേർത്ത് ശിരസ്സിനു മുകളിൽ പിടിക്കുന്നതാണ് ഊർദ്ധ്വ നമസ്തേ. ഇതു സാധാരണ ഗുരു സന്ദർശനത്തിൽ , ശ്രാദ്ധത്തിൽ , ബലികർമ്മങ്ങളിൽ യോഗാസനങ്ങളിൽ ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരണാഗതിയും പൂർണ്ണവിധേയ ഭാവവും ആണ് . ഇതോടപ്പം 'നമോ നമഃ' ശബ്ദ്മാണ് ഉപയോഗിക്കേണ്ടത്.
മദ്ധ്യനമസ്തേ എന്നാൽ കൈപത്തികളും വിരലുകളും ചേർത്ത് നെഞ്ചോട് ചേർത്തുവെക്കണം ഇത് ഈശ്വരദർശനം, ക്ഷേത്രദർശനം, തീർത്ഥയാത്ര , യോഗീദർശനം എന്നിവക്ക് ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം ഈശ്വരനെ ദാസ്യബുദ്ധിയോടെ വീക്ഷിക്കുക. എന്നതാണ്. 'നമാമി' എന്ന ശബ്ദമാണ് ഇവിടെ ഉപയോഗിക്കേണ്ടത്.
ബാഹ്യനമസ്തേ എന്നാൽ കൈപ്പത്തിയും അഞ്ചുവിരലുകളും ഒരു താമരമൊട്ടുപോലെ ആകൃതി വരുത്തി നെഞ്ചോട് ചേർത്തുവെക്കണം. (ചെറുവിരൽ ഭൂമിയും , മോതിരവിരൽ ജലവും, നടുവിരൽ അഗ്നിയും , ചൂണ്ടുവിരൽ വായുവും, പെരുവിരൽ ആകാശവുമായിട്ടാണ് സങ്കൽപ്പിട്ടുള്ളത്. അതായത് പഞ്ചഭൂതങ്ങൾ പ്രപഞ്ചത്തിൽ ഒരുമിച്ചു ചേർന്നുള്ള അവസ്ഥയെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.) ഇത് ദേവപൂജാ , സ്വയംപൂജാ എന്നിവയക്ക് ഉപയോഗിക്കുന്നു.


ഇതിന്റെ ശാസ്ത്രീയത ഇപ്രകാരമാണ് വലതുകയ്യിന്റെ നിയന്ത്രണം പിംഗളാ നാഡിക്കും. ഇടതുകയ്യിന്റെ നിയന്ത്രണം ഇഡാനാഡിക്കും ഉണ്ട്. പിംഗളാനാഡി രജോഗുണത്തിന്റെയും , ഇഡാനാഡി തമോഗുണത്തിന്റെയും പ്രീതീകമാണ് . കൈകൾ കൂപ്പുന്നതോടെ ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും തങ്ങളുടെ പ്രവർത്തികൾ ആരംഭിക്കുകയും നട്ടെല്ലിലെ സുഷുമ്നനാഡി ഉണർന്നു പ്രവർത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ജ്ഞാനലബ്ധി ഉണ്ടാകുകയും അതിലൂടെ ഞാനെന്ന ഭാവം മാറി എല്ലാം സർവ്വമയമായ ഈശ്വരൻ എന്ന ബോധം അനുഭവപ്പെടുകയും ചെയ്യുന്നു...elam shariyanu

No comments:

Post a Comment