Wednesday, December 26, 2018

കാലം പോകുന്നത് അറിയാതെ അങ്ങിനെ ജീവിച്ചു പോരുമ്പോള്‍ പെട്ടെന്ന് ഒരു ഷോക്ക്‌....ഒരു നിമിഷം ചിന്തിച്ചു ..അയ്യോ, ഞാന്‍ എത്രയോ കാലമായി ഈ ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് എന്ന്..അഥവാ, ഞാനാരാ എന്ന് അറിയാതെ ചോദിച്ചു പോകുന്ന നിമിഷം!
എന്‍റെ മുന്നില്‍, കാലം ചാര്‍ത്തിക്കൊടുത്ത മുല്ലമാലയുമായി പലരും വന്നു നില്‍ക്കുമ്പോളാണ് ഈശ്വരാ, എന്റെ ശിരസ്സിലുമുണ്ടല്ലോ ഈ മുല്ലമാല എന്നറിയുന്നത്‌. ("കാലമെന്‍ ശിരസ്സിങ്കലണിയിക്കയായ് മുല്ലമാല..... )
പക്ഷേ, എന്തിനാണ് ഈ ജന്മം എന്നും, ഞാനാരാ എന്നും ഒരിയ്ക്കലും ആലോചിയ്ക്കാന്‍ സമയം ഉണ്ടായില്ല, അല്ലെങ്കില്‍ അങ്ങിനെയൊന്നും ചിന്ത്യ്ക്കേണ്ട ആവശ്യവും തോന്നിയില്ല..
ഒരുനാൾ ആ ചിന്ത ഉള്ളില്‍ ഒരിടിത്തീപോലെ കടന്നു വന്നപ്പോളാണ് "ഞാനാരാ "എന്നോരാത്മാന്വേഷണം നടത്തണമെന്ന് തോന്നിയത്.....ആ അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു......അതിന്നിടയില്‍ വര്‍ഷങ്ങള്‍ കടന്നു പോകുന്നത് അറിയുന്നില്ലാ....
എല്ലാവര്ഷാവസാനത്തിലും കഴിഞ്ഞു പോയകാലത്തിന് നന്ദി പറയുകയും വരാന്‍ പോകുന്ന കാലത്തിനു സ്വാഗതം നല്‍കുന്നതും പതിവ് സംഭവം.
എന്നാല്‍ എന്നെ ഞാനാക്കിയ ഇന്നലെകള്‍, എന്‍റെ നാളെയുടെ പശ്ചാത്തലമായാതിനാല്‍ ഇന്നലെയുടെ സുഖദു:ഖങ്ങള്‍ ഇന്ന് ആനന്ദകരമാക്കി ആസ്വദിയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്‌, കാലത്തിന്‍റെ ഓരോ ചവിട്ടുപടികള്‍ കയറുമ്പോഴും പിന്നിട്ടതിലും സുന്ദരമായ നാളുകള്‍ കാത്തിരിയ്ക്കുന്നുന്ടെന്ന പ്രതീക്ഷയില്‍ വരാന്‍ പോകുന്ന നാളെയെ പൂര്‍വാധികം ആനന്ദകരമായി സ്വാഗതം ചെയ്യട്ടെ!
ഈ ശുഭപ്രതീക്ഷയില്‍, എന്റെകൂടെ നിങ്ങളെ ഓരോരുത്തരെയും പങ്കാളികളാക്കാന്‍ ഏറെ സന്തോഷമുണ്ട്... നന്മ നിറഞ്ഞ ആ നല്ല നാളുകള്‍ എനിയ്ക്കും,എന്‍റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും മഹനീയമായി തീരട്ടെ എന്നാഗ്രഹിച്ചുകൊന്ടു , ആശംസിച്ചുകൊണ്ട്, ആത്മീയ ഗുരു ഉപദേശിച്ചു തന്നത് ഓര്‍ത്തുകൊണ്ട്‌ (Live in the present).......
നവവത്സരാശംസകള്‍ ....
uma namboodiri

No comments:

Post a Comment