Friday, December 21, 2018

അനാവശ്യമായ *"മനോഭാരങ്ങൾ


ഒരിക്കൽ ഒരു രാജാവ്‌ നായാട്ടിനു ഇറങ്ങിയതായിരുന്നു .
അദ്ദേഹം ഒരു അരുവിയുടെ തീരത്ത് കൂടെ നടന്നു നീങ്ങുമ്പോൾ ഒരു വൃദ്ധൻ തലയിൽ ഒരു വലിയ വിറക് കെട്ടും ആയി നടന്നു വരുന്നു .
രാജാവിനെ അത്ഭുത പെടുത്തിക്കൊണ്ട് സാമാന്യം വലിപ്പം ഉള്ള ആ അരുവി വൃദ്ധൻ വളരെ എളുപ്പത്തിൽ ചാടികിടക്കുന്നു.അതും തലയിൽ ആ വലിയ വിറകു കെട്ടും ചുമന്നു കൊണ്ട്..!
രാജാവിന്‌ ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല... അദ്ദേഹം ആ വയോധികന്റെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു . നിങ്ങൾ ഒരു വലിയ അഭ്യസി ആണെന്ന് തോന്നുന്നു... ഇത്തരത്തിലുള്ള ഒരു പ്രകടനം ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല.
നിങ്ങൾ ഇത് എനിക്ക് വേണ്ടി ഒന്ന് കൂടി ആവർത്തിക്കുകയാ ണെങ്കിൽ ഞാൻ നിങ്ങൾക്ക് ആയിരം സ്വർണ നാണയങ്ങൾ സമ്മാനം ആയി നല്കാം.
വൃദ്ധൻ വിറകു കെട്ടും ആയി വീണ്ടും അരുവി ചാടിക്കടക്കുവാൻ ശ്രമിച്ചു . പക്ഷെ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. വീണ്ടും രണ്ടു തവണകൂടി കൂടുതൽ വാശിയോടെ ശ്രമിച്ചു നോക്കി .എന്നാൽ വീണ്ടും വീണ്ടും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.
അപ്പോൾ രാജാവ്‌ ചോദിച്ചു : അല്ലയോ സുഹൃത്തേ ഞാൻ ആദ്യം നോക്കുമ്പോൾ നിങ്ങൾ വളരെ സരളമായി ഈ അരുവി ചാടി കടന്നത്‌ ഞാൻ കണ്ടതാണല്ലോ . പക്ഷെ ഇപ്പോൾ നിങ്ങൾക്ക് എന്താണ് പറ്റിയത്...?
വൃദ്ധൻ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു . " രാജൻ ഞാൻ ആദ്യം ഈ അരുവി ചാടി കിടക്കുമ്പോൾ എന്റെ തലയിൽ ആകെ ഒരു വിറക് കെട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ... എന്നാൽ ഇപ്പോൾ നോക്കൂ ആയിരം സ്വർണ്ണനാണയങ്ങളുടെ ഭാരം കൂടെ എനിക്ക് വഹിക്കേണ്ടതുണ്ട്..!"
അറിഞ്ഞോ അറിയാതെയോ നമ്മുടെയെല്ലാം ജീവിതത്തിലും പലപ്പോഴും ഇതു തന്നെ സംഭവിക്കുന്നു. അനാവശ്യമായ *"മനോ ഭാരങ്ങൾ"* ചുമന്ന് നടക്കുന്നത് കാരണം വളരെ ലളിതമായ കാര്യങ്ങളിൽ പോലും നാം പരാജയപ്പെട്ട് പോകുന്നു..! അത്തരം *"മനോ ഭാരങ്ങളെ "* സ്വയം കണ്ടെത്തി ഉപേക്ഷിക്കുന്നതിലൂടെ ജീവിതയാത്ര കൂടുതൽ അനായാസമാക്കാവുന്നതേയുള്ളൂ.
motivational malayalam

No comments:

Post a Comment