Saturday, January 12, 2019

നാളെ ജനുവരി 13 ഞായാറാഴ്ച ഒരു വിശേഷപ്പെട്ട ദിവസമാണ്. ഇത് വളരെ വിരളമായി വരുന്ന ഒരു ദിവസമാണ്. ഈ ദിവസത്തിൽ മൂന്നു കാര്യങ്ങൾ ഒരുമിച്ചു വന്നിരിക്കുന്നു. ശുക്ലപക്ഷം, സപ്തമി തിഥി, ഞായറാഴ്ച. ഇങ്ങിനെ വരുന്നതിനെ “ഭാനുസപ്തമി” എന്നു പറയുന്നു.

ആയിരം സൂര്യഗ്രഹണം നടക്കുന്നതിനു തുല്യമാണ്. എല്ലാവിധ പുണ്യകാര്യങ്ങളും ഈ ദിവസത്തിൽ ചെയ്താൽ പലതരത്തിലുള്ള ഫലം ഉണ്ട്.

ഈ ഞായർ ആയിരം സൂര്യഗ്രഹണം
അല്ലെങ്കിൽ ഒരു ലക്ഷം തവണ സാധാരണ ദിവസത്തെ പുണ്യപ്രവൃത്തി.

നിർദ്ദേശിക്കുന്ന പ്രവൃത്തികൾ:

1) പ്രത്യക്ഷമായ യോഗ, പ്രത്യേകിച്ചും, സൂര്യസത്തയിലേയ്ക്ക് ബന്ധിക്കുവാനു തകുന്ന സൂര്യനമസ്കാരം

2) 1008 തവണ ഗായത്രി മന്ത്രജപം

3) ആരതി ഉഴിയുക

4) Power of Purity ധ്യാനം ചെയ്യുക

5) സത്സംഗം, നല്ല അനുഭവങ്ങൾ പങ്കുവയ്ക്കൽ

6) മത്സ്യങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, വയസ്സായവർ, വയ്യാത്തവർ, വിശക്കുന്നവർ എന്നിവർക്ക് ഭക്ഷണം കൊടുക്കുക

7) വീടും പരിസരവും വൃത്തിയാക്കി വയ്ക്കുക

8) പുതിയ എന്തെങ്കിലും നല്ല കാര്യം തുടങ്ങുക.

എല്ലാ കാര്യങ്ങളും സ്നേഹത്തോടെ, ദയയോടെ, അനുകമ്പയോടെ, നല്ലതായി, സ്വീകാര്യതയോടെ, ആരേയും വെറുക്കാതെ, അസൂയയില്ലാതെ, മുൻധാരണ ഇല്ലാതെ ആളുകളോടും അവസ്ഥയോടും എല്ലാം മറന്ന് മാപ്പുകൊടുത്തുകൊണ്ട് ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നല്ല കാര്യങ്ങൾ മാത്രം ഉള്ളിൽ നിന്ന് വരുമെന്ന് ഉറപ്പുവരുത്തുക.

No comments:

Post a Comment