Monday, January 07, 2019

നവഗ്രഹങ്ങളുടെ കര്‍മവും പരിഹാരങ്ങളും
1.സൂര്യന്‍
പിത്രുക്കളുക്ക് നാം ചെയ്യുന്നത്തിന്റെ ഫലം തിഥി ആനുസരിച്ചു നമ്മില്‍ നിന്നും സ്വീകരിച്ചു നമ്മുടെ മരിച്ചു പോയവരുടെ പിതൃക്കള്‍ക്ക് എത്തിക്കുന്നത് സൂര്യന്‍ ആണ്.ദിവസവും രാവിലെ കുളി കഴിഞ്ഞു കിഴക്കോട്ടു അഭിമുഖം ആയി നിന്ന് സൂരനെ വണങ്ങുന്നതും ,പുണ്യ നദികളില്‍ കുളിക്കുമ്പോള്‍ മുട്ടോളം വെള്ളത്തില്‍ നിന്ന് സൂര്യനെ നോക്കി രണ്ടു കൈകളിലും വെള്ളം എടുത്തു ഗായത്രി ജെപിച്ചു കൊണ്ടു വെള്ളത്തിലേക് ഒഴുക്കുനതും സൂര്യ ഗ്രഹ ദോഷത്തിനുള്ള ലെളിത പരിഹാരം ആണ്.ആദിത്യ ദശയില്‍ ഇത് ഉത്തമം ആണ്.
2.ചന്ദ്രന്‍
ചന്ദ്രന്റെ ബലം ബുദ്ധി വര്‍ധിപ്പിക്കുന്നു.ശുക്ല പക്ഷത്തില്‍ ബുദ്ധിയും ശക്തിയും വര്‍ധിക്കുന്നു.കൃഷ്ണ പക്ഷത്തില്‍ കുറയുന്നു.അതുകൊണ്ടു നല്ല കാര്യങ്ങള്‍ /സല്‍കര്‍മങ്ങള്‍ ശുക്ല പക്ഷത്തില്‍ തുടക്കം കുറിക്കണം,തിങ്കള്‍ ആഴ്ച ഒരിക്കല്‍ /ഉപവാസം ഇരുന്നു വൈകിട്ട് ഏതെങ്കിലും ക്ഷേത്രത്തില്‍ ദീപം കത്തിച്ചു പ്രാര്‍ത്ഥിക്കുന്നത്‌ ചന്ദ്ര ദോഷ പരിഹാരം ആണ്.ശിവ ക്ഷേത്രം ആണ് എങ്കില്‍ ഉത്തമം .
തിങ്കള്‍ ആഷ്ച്ച വൃതം സ്ത്രീകള്‍ക്ക് മംഗല്യത്തിനു ഉത്തമം ആണ്.
3.ചൊവ്വ
ദൃഡമനസ്സ് ,ശത്രുക്കളെ ഭയം ഇല്ലായ്മ ധൈര്യം ഇവ നല്‍കുന്നത് അന്ഗാരകന്‍ എന്ന ചൊവ്വ ആണ്.ജാതകത്തില്‍ ചൊവ്വ ദോഷം ഉള്ളവര്‍ ചൊവ്വാഴ്‌ചകള്‍ തോറും ഉപവാസം ഇരുന്നു ഏതെങ്കിലും ക്ഷേത്രത്തില്‍ ദീപം തെളിയിച്ചു ഭജിക്കുന്നത് പരിഹാരം ആണ്.സുബ്രമണ്യ ഭജനവും ഗുണം ചെയ്യും .
4.ബുധന്‍
വാക്ക് സാമര്‍ധ്യം ,സംസാരം കൊണ്ട് മറ്റുള്ളവരെ സ്വാധീനിക്കാന്‍ ഉള്ള കഴിവ് സംസ്കാരം ,ക്ഷേമ ,ഗണിതം ,ജ്യോതിഷം ,ശില്‍പം ,ബെഹു ഭാഷാ പാണ്ടിത്യം ഇവ നല്‍കുന്നത് ബുധന്‍ ആണ്.ബുധ ദോഷം വിദ്യാ തടസ്സം ഉണ്ടാക്കും.ബുധനാഴ്ച ഉപവാസം ഇരുന്നു ക്ഷേത്രത്തില്‍ ദീപം കത്തിച്ചു ഭജിക്കുന്നത് ദോഷ പരിഹാരം ആകും.
ബുധന്‍ആഴ്ച സാധു കുട്ടികള്‍ക്ക് വസ്ത്രം ,പുസ്തകം ആഹാരം ഇവ നല്‍കുന്നതും ഉത്തമം .
5.വ്യാഴം -ഗുരു
വിവാഹത്തിനും സന്താന ഭാഗ്യത്തിനും ഗുരു കടാക്ഷം അത്യാവശ്യം .വ്യഴാഷ്ച്ച വ്രതം അനുഷ്ടിച്ചു വിഷ്ണു /ശിവ ക്ഷേത്രത്തില്‍ നെയ്‌ ദീപം തെളിയിച്ചു ആരാധിക്കുന്നത് പരിഹാരം .അന്നേദിവസം ഗുരു കാരണവന്മാര്‍ ,മഹാന്മാര്‍ ,സന്യാസികള്‍ എന്നിവരെ വണങ്ങി അനുഗ്രഹം വാങ്ങുന്നതും ഗുരു ദോഷ പരിഹാരം ആണ്,
6.ശുക്രന്‍
ജീവിത സുഖങ്ങള്‍ ,അത് ആസ്വദിക്കാന്‍ ഉള്ള മനസ്സ് ഭാവന ,കലാ ബോധം എല്ലാം നല്‍കുന്നത് ശുക്രന്‍ ആണ്.ശുക്രന്‍ അനുകൂലം അല്ലെങ്കില്‍ ജീവിതം ദുരിത പൂര്‍ണം .ശുക്ര ദോഷത്താല്‍ മനോ വിഷമം അനുഭവിക്കുന്നവര്‍ മഹാവിഷ്ണു വിനു നെയ്‌ ദീപം തെളിയിച്ചു ഭജിക്കുന്നത് നന്നായിരിക്കും.വെള്ളിയാഴ്ച ഉപവസിച്ചു സാധുക്കള്‍ക്ക് ,സുമങ്ങലികള്ക്കു വസ്ത്ര ദാനം ,അന്നദാനം ദോഷ പരിഹാരം ആകും
vii.ശനി
ജാതകത്തില്‍ ശനി ബലം കൂടുതല്‍ ഉണ്ടെങ്കില്‍ ദീര്‍ഘ ആയുസ് ,സമൃദ്ധി ഉണ്ടാകും .എന്നാല്‍ ശനിക്കു ബലം ഇല്ലെങ്കില്‍ ദോഷകരം ആയ അനുഭവങ്ങള്‍ ഉണ്ടാകും.ശനി ദശയില്‍ കൂടുതല്‍ ദോഷ ഫലങ്ങള്‍ ഉണ്ടാകാം.എന്നാല്‍ ശനി എടുക്കുന്നവനും കൊടുക്കുന്നവനും ആണ്.ശനിയെ പ്രീതി ആക്കിയാല്‍ ലോകം നിങ്ങളുടെ കീഴില്‍ ആവാം .ശനിയാഴ്ച ഉപവാസം ,വൈകിട്ട് ക്ഷേത്രത്തില്‍ ദീപം തെളിയിക്കുക ഇവ നല്ല ഫലം തരും.അയ്യപ്പ ഭജനം /ശാസ്താ ഭജനം ഇവ നല്ലത് ആണ്.
കാക്കക്ക് എള്ള്,എള്ള് ചേര്‍ത്ത ചോറ് നല്‍കുന്നത് ,സാധുക്കള്‍ക്ക് അന്നദാനം ശനിദോഷം ലെഘൂകരിക്കും.
viii.രാഹു
പ്രണയ ബന്ധങ്ങളില്‍ പെട്ട് ജീവിതം നശിക്കുന്നത് രാഹു ദോഷം ഉണ്ടെങ്കില്‍ സംഭവിക്കാം.ഇത്തരം രാഹു ദോഷം ഉള്ള പെണ്‍കുട്ടികളെ രാഹു ദോഷ കാലം വരുന്നതിനു മുന്‍പേ വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കണം.ജാതകത്തില്‍ പുത്ര ദോഷം ,കളത്ര ദോഷം മംഗല്യ ദോഷം ,കാളസര്‍പ ദോഷം ഇവയുള്ളവര്‍ രാഹു പ്രീതി ചെയ്യണം
അമ്പലത്തില്‍ കെടാവിളക്ക് കത്തിക്കുക ,നെയ്‌ വഴുപാട്‌ ,നാഗരാജ അമ്പല ദര്‍ശനം ഇവ നല്ലത് ആണ്.
ix.കേതു
കേതു ഇലെങ്കില്‍ സ്വര്‍ഗം കാലിയാകും എന്ന് പറയും.കേതു ശുഭന്‍ എങ്കില്‍ ആത്മീയത ,ഭക്തി ഉണ്ടാകും ,ലവുകിക സുഖങ്ങളില്‍ പ്രതി പത്തി കുറയും കേതു പാപ മോചനം നല്‍കും.ജെന്മ പാപങ്ങള്‍ ,രോഗങ്ങള്‍ അകത്ടുന്നതും കേതു ആണ്.
കേതു ദോഷം ഉണ്ടെങ്കില്‍ ചര്‍മരോഗം .ശത്രു ദോഷങ്ങള്‍ ,ദുരിതങ്ങള്‍ ,ദുഷിച്ച സ്ത്രീകളും ആയി സംസര്‍ഗം ഇവ ഉണ്ടാകാം.
ഗണപതിയെ സദാ പ്രാര്‍ഥിക്കുന്നത് ആണ് പരിഹാരം .കാഞ്ചീപുരം ചിത്ര ഗുപ്ത ക്ഷേത്ര ദര്‍ശനം നല്ലത് ആണ്.
കഴിയുമെങ്കില്‍ നവഗ്രഹ പ്രതിഷ്ഠ ഉള്ള അമ്പലത്തില്‍ കഴിയുമ്പോള്‍ എല്ലാം പോയി പ്രദിക്ഷിണം വച്ച് ദീപം തെല്യിക്കുന്നതോ മറ്റു വഴുപാടുകള്‍ ചെയ്യുന്നതോ ഗ്രഹ ദോഷങ്ങള്‍ കുറയ്ക്കും.
അതതു ദശകളില്‍ ഉചിതം ആയ പരിഹാരങ്ങള്‍ ചെയ്തു ദോഷങ്ങളില്‍ നിന്നും രേക്ഷപെടുവാന്‍ ശ്രമിക്കുക.
കടപ്പാട് -പരിഹാര മാര്‍ഗം
ശ്രീ Gowindan Nampoothiri
by.പണ്ഡിറ്റ്‌ ശ്രീമാലി .

No comments:

Post a Comment