*ശ്രീമദ് ഭാഗവതം 21*
വ്യാസഭഗവാൻ ശ്രീമദ് ഭാഗവതം എഴുതാൻ ആരംഭിക്കുമ്പോ മഹാഭാരതയുദ്ധം ഒക്കെ കഴിഞ്ഞതിന്റെ ഓർമയാണ്. അപ്പോ എവിടുന്നാ തുടങ്ങണത് . മഹാഭാരതയുദ്ധം കഴിഞ്ഞ് കൗരവസൈന്യം പാണ്ഡവസൈന്യത്തില് ഒട്ടു മുക്കാലും മരിച്ചു കിടക്കാണ്. അശ്വത്ഥാമാ കൃപാചാര്യർ കൃതവർമ ഇവർ മൂന്നു പേരാണ് കൗരവവശത്ത് ബാക്കി ഉള്ളത്. അശ്വത്ഥാമാവ് ദുര്യോധനന് എന്തെങ്കിലുമൊക്കെ പ്രിയമായിട്ട് ചെയ്യണം എന്ന് നിശ്ചയിച്ചു.ചിലപ്പോ നമ്മള് പ്രിയം ചെയ്യണം ന്ന് വിചാരിക്കും. മഹാഅപകടം ആയിട്ട് തീരും. അശ്വത്ഥാമാ ഉറങ്ങി കിടക്കുന്ന പാണ്ഡവപുത്രന്മാരെ, ഉപപാണ്ഡവരെ ഒക്കെ വധിച്ചു. ദ്രൗപദീപുത്രന്മാരെ ഒക്കെ വധിച്ചു രാത്രിയിൽ. ക്ഷത്രിയന്മാർക്ക് യുദ്ധത്തിൽ നേരിട്ട് വധിച്ചാൽ അത്ര കണ്ട് ദോഷം ഇല്ലാന്നാണ്. ഇത് അറുകൊല. ദ്രൗപദി തന്റെ അഞ്ച് കുട്ടികളും മരിച്ചു കിടക്കണു. കരയാണ്. അർജുനൻ ശപഥം ചെയ്തു. ഞാൻ ആ അറുംകൊലയാളീടെ തല ഇപ്പൊ കൊണ്ടുവരാം. മഹാഭാരതത്തിൽ എങ്ങനെയാ ച്ചാൽ ഭീമനാണ് പോണത്. പുറകേ അർജുനൻ ഭഗവാനേംകൂട്ടിചെല്ലണൂ.ഭാഗവതത്തിൽ അതൊന്നും പറഞ്ഞില്ല്യ. അർജുനനാണ് ചെല്ലണത്. ഭഗവാനേം കൂടെ വിളിച്ചു.
എവിടെ പോകുമ്പോഴും എന്തിനു പോകുമ്പോഴും ഭഗവാനെ കൂടെ കൊണ്ട് പോവാ. ഭഗവാനെ കൂടെ കൊണ്ടുപോണം. ഭഗവാൻ നമ്മളുടെ കൂടെ ഉണ്ട്. എന്തെങ്കിലുമൊക്കെ വിഷമം ണ്ടായാൽ ഭഗവാനോട് പറയണം. നമ്മള് എന്തു ചെയ്യും. വിഷമം വന്നാ അടുത്ത വീട്ടുകരോട് പറയും. നാട്ടുകാരോട് പറയും. ഒരു വിധത്തിലും പരിഹരിക്കപ്പെടില്ല്യ ല്ലേ.അവിജ്ഞാതസഖാവായി എല്ലാർക്കും ഭഗവാൻ കൂടെ ണ്ട്.
അപ്പോ അർജുനൻ ഭഗവാനെ കൂടെ കൊണ്ട് പോവാണ്. കൂടെ കൊണ്ട് ചെല്ലണൂ. അശ്വത്ഥാമാവിനെ കുറേ ദൂരം ഓടിച്ചു. കുറച്ച് ദൂരം ചെന്നപ്പോ അർജുനന്റെ അടുത്ത് നിന്ന് രക്ഷ പെടാൻ പറ്റില്ല്യ എന്ന് കണ്ടപ്പോ അശ്വത്ഥാമാവിന്റെ കൈയ്യിൽ ഭയങ്കരമായ ഒരു അസ്ത്രം ണ്ട്. ബ്രഹ്മശിരസ്സ് . അർജുനനും അശ്വത്ഥാമാവിനും മാത്രേ അതുള്ളൂ. ദ്രോണാചാര്യർ അർജുനന് മാത്രേ അത് പറഞ്ഞു കൊടുത്തുള്ളത്രേ. അർജുനന് പറഞ്ഞു കൊടുത്തപ്പോ അശ്വത്ഥാമാവ് ഒക്കെ അറിഞ്ഞു നിലവിളി കൂട്ടി. ഞാൻ നിങ്ങളുടെ മകനായി ജനിച്ചിട്ടെന്തു കാര്യം. ശിഷ്യനോടാണ് നിങ്ങൾക്ക് ഇഷ്ടം കൂടുതൽ. അതുകൊണ്ട് അർജുനന് പറഞ്ഞു കൊടുത്തു. എനിക്ക് പറഞ്ഞു തന്നില്ല്യ. ന്ന് ബഹളം കൂട്ടിയപ്പോ ദ്രോണാചാര്യര് അശ്വത്ഥാമാവിനും പറഞ്ഞു കൊടുത്തു. പക്ഷേ തിരിച്ചെടുക്കാൻ പറഞ്ഞു കൊടുത്തില്ല്യ. വിടാൻ മാത്രം പറഞ്ഞു കൊടുത്തു. ഉപസംഹാരം ചെയ്യാൻ പറഞ്ഞു കൊടുത്തില്ല്യ. തിരിച്ചെടുക്കാൻ കഴിവില്ലാത്തതുകൊണ്ട് ഇയാള് പ്രയോഗിക്കില്ല്യ എന്ന് വിചാരിച്ചിട്ടാണ് പറഞ്ഞു കൊടുക്കാതിരുന്നത്. അർജുനന് മാത്രം അസ്ത്രം അയക്കാനും തിരിച്ചെടുക്കാനും പറഞ്ഞു കൊടുത്തു
അശ്വത്ഥാമാവ് ഒരു നിവൃത്തി ഇല്ലാന്ന് കണ്ടപ്പോൾ അർജുനന്റെ നേർക്ക് ബ്രഹ്മശിരസ്സിനെ അയച്ചു. അതിനെ എതിർക്കണമെങ്കിൽ ബ്രഹ്മശിരാസ്ത്രം കൊണ്ട് തന്നെ എതിർക്കണം. അർജുനന് നേരേ കത്തിജ്വലിച്ചു കൊണ്ട് ഈ ബ്രഹ്മശിരസ്സ് വരുന്നു. നമ്മളുടെ ജീവിതത്തിലും ഇതുപോലെ ഉള്ള പലവിധ വിഷമങ്ങൾ ദു:ഖങ്ങൾ ഒക്കെ വരും ല്ലേ . ഒന്നുകിൽ അതിനോട് എതിർക്കും. അല്ലെങ്കിൽ കിടന്നു നില വിളിക്കും .അടുത്തുള്ളവരോടൊക്കെ പറയും കരയും. ഇവിടെ ഈ ബ്രഹ്മശിരസ്സ് തന്റെ നേരേ വരുന്നത് കണ്ടയുടനെ അർജുനൻ ഭഗവാന്റെ നേരേ തിരിഞ്ഞു.
ശ്രീനൊച്ചൂർജി
*തുടരും. .*
Lakshmi Prasad

No comments:
Post a Comment