Monday, January 14, 2019

*ശ്രീമദ് ഭാഗവതം 31*

തദോപ സംഹൃത്യ ഗിരസ്സഹസ്രണീ
വിമുക്തസംഗം മന ആദിപൂരുഷേ
കൃഷ്ണേ ലസത്പീതപടേ ചതുർഭുജേ
പുരസ്ഥിതേഽ മീലിതദൃഗ്വ്യധാരയത്
വിശുദ്ധയാ ധാരണയാ ഹതാശുഭ:
തദീക്ഷയൈവാശു ഗതാതുധവ്യഥ:
നിവൃത്തസർവ്വേന്ദ്രിയവൃത്തിവിഭ്രമ-
സ്തുഷ്ടാവ ജന്യം വിസൃജൻ ജനാർദ്ദനം.

ജനാർദ്ദനം കൃഷ്ണാ. ഭഗവാനെ സ്തുതിച്ചു. ശരീരത്തിനെ ഉപേക്ഷിക്കാൻ തയാറെടുത്തുകൊണ്ട് ഭീഷ്മപിതാമഹൻ മെല്ലെ തന്റെ മനസ്സിനെ ശരീരത്തിൽ നിന്ന് ഹൃദയത്തിലേക്ക് ആകർഷിച്ചതോടുകൂടെ അസ്ത്രം കുത്തി വലിക്കുന്ന  വേദന ഒക്കെ വിട്ടു പോയി. എല്ലാം മറന്നു ഭഗവാനെ സ്തുതിക്കുന്നു. ഭഗവാനെ എങ്ങനെയാ ഭീഷ്മര് കാണുന്നത്. ചതുർഭുജമൂർത്തിആയിട്ടല്ല.വൃന്ദാവനകണ്ണനായിട്ടല്ല.

ഭക്തിഎന്നത്അവരവരുടെവാസനക്കനുസരിച്ചാണ്. ഭീഷ്മർ യുദ്ധഭൂമിയിലാണ് കിടപ്പ്. ഭീഷ്മർക്കിപ്പോ മനസ്സിൽ വരുന്നത് അർജുനന്റെ തേരോട്ടി ആയിട്ടുള്ള കൃഷ്ണന്റെ പാർത്ഥസാരഥി രൂപം ആണ്.

ഇതി മതിരുപകല്പിതാ വിതൃഷ്ണാ
ഭഗവതി  സാത്വതപുംഗവേ വിഭൂമ്നി
സ്വസുഖമുപഗതേ ക്വചിദ്വിഹർത്തും
പ്രകൃതിമുപേയുഷി യദ്ഭവപ്രവാഹ:
ത്രിഭുവനകമനം തമാലവർണ്ണം
രവികരഗൗരവരാംബരം ദധാനേ
വപുരളകകുലാവൃതമാനനാബ്ജം
വിജയസഖേ രതിരസ്തു മേഽനവദ്യാ
യുധി തുരഗരജോവിധൂമ്രവിഷ്വ-
ക്കചലുളിതശ്രമവാര്യലംകൃതാസ്യേ
മമ നിശിതശരൈർവിഭിദ്യമാന
ത്വചി വിലസത് കവചേഽസ്തു കൃഷ്ണ ആത്മാ
സപദി സഖിവചോ നിശമ്യ മധ്യേ
നിജപരയോർബ്ബലയോ രഥം നിവേശ്യ
സ്ഥിതവതി പരസൈനികായുരഷ്ണാ
ഹൃതവതി പാർത്ഥസഖേ രതിർമ്മമാസ്തു.
വ്യവഹിതപൃതനാമുഖം നിരീക്ഷ്യ
സ്വജനവധാദ്വിമുഖസ്യ ദോഷബുദ്ധ്യാ
കുമതി മഹരദാത്മവിദ്യയാ യ-
ശ്ചരണരതി: പരമസ്യ തസ്യ മേഽസ്തു.

യുദ്ധഭൂമിയിലേക്ക് തേരോട്ടിക്കൊണ്ട് വരുന്ന കൃഷ്ണൻ. വളരെ വേഗത്തിൽ തേരോട്ടി ക്കൊണ്ട് വരുമ്പോ കുതിരക്കുടമ്പടികൾ കൊണ്ട് മണ്ണ് പറന്ന് ഭഗവാൻ വിയർത്തിരിക്കയാ. നമ്മുടെ ഓർമ്മയിൽ നല്ല അലങ്കാരമായിട്ടിരിക്കണ കൃഷ്ണനാ ഉള്ളത്. ഇവിടെ ഭീഷ്മർ കാണുന്ന കൃഷ്ണൻ വിയർത്ത് കുളിച്ച് യുദ്ധഭൂമിയിലുള്ള മണ്ണൊക്കെ ഭഗവാന്റെ ദേഹത്ത് ഒട്ടി പിടിച്ചിരിക്കയാ.

ശ്രമവാര്യ ലംകൃതാസ്യേ മമ നിശിത ശരൈർവിഭിദ്യമാന ത്വചി

ശരം കൊണ്ടിട്ട് ഭീഷ്മരുടെ ശരീരത്തില് രക്തം പൊഴിയാ.

വിലസത് കവചേഽസ്തു കൃഷ്ണ ആത്മാ
സപദി സഖിവചോ നിശമ്യം .

കൃഷ്ണൻ തേരോട്ടി ആണ്. യുദ്ധഭൂമിയിൽ വന്ന് അർജുനൻ പറഞ്ഞു രണ്ട് സൈന്യങ്ങളുടെ നടുവില് എന്റെ രഥം കൊണ്ട് വന്നു നിർത്തൂ.

സേനയോരുഭയോർമദ്ധ്യേ രഥം സ്ഥാപയ ഽമേച്യുത.

ഭഗവാൻ അനുസരിച്ചു. രഥം കൊണ്ട് ചെന്നു നിർത്തി. എവിടെയാ നിർത്തിയത്. ഒരു കുറുമ്പ് കാണിച്ചു ഭഗവാൻ. 

ഭീഷ്മദ്രോണപ്രമുഖതാ

ഒരു വശത്ത് ഭീഷ്മർ ഒരു വശത്ത് ദ്രോണർ.

എന്നിട്ട് പശ്യൈതാൻ പാർത്ഥാ സമവേതാൻ കുരൂനിതി.

ഹേ അർജുനാ ദാ നോക്കൂ മുത്തശ്ശൻ, ഗുരു. വേണംന്ന് വെച്ച് കാണിച്ചു കൊടുത്തു. ആ തേര് നിർത്തിയിട്ട് എല്ലാവരേയും ഒന്ന് നോക്കി അത്രേ ഭഗവാൻ.

പരസൈനിക ആയു: അഷ്ണാ ഹൃതവതി

ചക്ഷുർദീക്ഷ ആണ്. കണ്ണു കൊണ്ട് അങ്ങനെ നോക്കി. എല്ലാവരുടെ ആയുസ്സും കണ്ണ് കൊണ്ട് ഹരിച്ചു എന്നാണ്.   ഇനി ഇപ്പൊ നിമിത്തമാത്രം ഭവ സവ്യസാചിൻ. അർജുനാ നീ ഇനി യുദ്ധം ചെയ്ത് പേര് നേടിക്കോളൂ. പക്ഷേ ഞാൻ ഇവരെ എല്ലാം ആദ്യമേ വധിച്ചു കഴിഞ്ഞു.

ഭീഷ്മര് പറഞ്ഞു ഭഗവാനേ ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായി.ആ ദൃഷ്ടി എന്റെ മേലേ വീണുവല്ലോ.യുദ്ധഭൂമിയിൽ വെച്ച്  ആ നോക്കിയ നോട്ടം എനിക്ക് മറക്കാൻ വയ്യ. ഇതെല്ലാം ഭീഷ്മരുടെ ഓർമ്മയിൽ നില്ക്കാണ്.
ശ്രീനൊച്ചൂർജി
 *തുടരും. ...*
Lakshmi Prasad 

No comments:

Post a Comment