Thursday, January 24, 2019

*ശ്രീമദ് ഭാഗവതം 41*

പരീക്ഷിത്തിന്റെ രാജ്യത്തിൽ ഭഗവാൻ പോയതോടുകൂടെ കലി പതുക്കെ പതുക്കെ പതുക്കെ കാല് വെച്ചു. കലി,, ഒട്ടകം. അറബിയുടെ കൂടാരത്തിൽ പോയപ്പോൾ ഒട്ടകത്തിനെ പുറത്തു നിർത്തി അത്രേ അറബി. ഒട്ടകം പറഞ്ഞാ കേൾക്കിണില്ല്യ. അറബി കൂടാരം നിർമ്മിക്കുമ്പോ ഒട്ടകം സഹായിച്ചില്ല്യ. അറബി മെനക്കെട്ടു ഒരു കൂടാരം കെട്ടി. അപ്പോ ഒട്ടകം പറഞ്ഞു പുറത്തു തണുക്കുണു. ഞാൻ ഇത്തിരി മൂക്ക് ഉള്ളിലിട്ടോട്ടെ ചോദിച്ചു. വേണ്ടാ അറബി പറഞ്ഞു .ഒട്ടകം യാചിച്ചു ശരി ഇട്ടു കൊള്ളൂ. കുറച്ച് കഴിഞ്ഞപ്പോ തല ഇടട്ടെ ന്നായി. ഇട്ടിട്ടാണേ ചോദിക്കണത് .പിന്നെ കഴുത്ത് പിന്നെ പൂഞ്ഞ പതുക്കെ കൈയ്യ്, കാല്, തല അറബി പുറത്ത്.

ഇതുപോലെ ആണ് കലി. പതുക്കെ പതുക്കെ പതുക്കെ ഉള്ളിലേക്ക് ഓരോന്നായി നുഴഞ്ഞു .ഓരോരോ വിഷയങ്ങളായി നമുക്ക് ആകർഷണം കൊണ്ട് വന്ന് കൊണ്ട് വന്ന് തരും. ഇങ്ങനെ കലി പരീക്ഷിത്തിന്റെ രാജ്യത്തില് കടക്കാനായി നില്ക്കാണ്. പരീക്ഷിത്ത് കലിയെ നിഗ്രഹിക്കാൻ വാളും കൊണ്ട് പോയി .അപ്പോ കലി പരീക്ഷിത്തിന്റെ  കാലിൽ വീണു നമസ്ക്കരിച്ചു.

ഇനി ഇപ്പൊ എന്തു ചെയ്യും? കാലിൽ വീണു നമസ്ക്കരിച്ചു കലി പറഞ്ഞു. എന്നെ കൊല്ലരുത്. ശരി, കൊല്ലണില്ല്യ വേറെ എവിടെയെങ്കിലും പോയി ഇരിക്കൂ. ഗൾഫ് രാജ്യത്തില് പോയിരിക്കൂ. അമേരിക്കയിൽ പോയിരിക്കൂ. എവിടെ എങ്കിലും പോയിരിക്കൂ. നമ്മുടെ ഭാരതദേശത്ത് വേണ്ടാ, പോ.

കലി പറഞ്ഞു സ്വാമീ, ഞാൻ അവിടെയൊക്കെ ഇപ്പൊ തന്നെ ആയിക്കഴിഞ്ഞു. എനിക്ക് നിങ്ങളുടെ നാട്ടിലും സ്ഥാനം തരണം  എവിടെ എങ്കിലുമൊക്കെ ഇരിക്കണം. അതെന്റെ ധർമ്മം ആണ്.
കലി എന്താ? രജോഗുണം തമോഗുണം ഒക്കെ തന്നെ കലി .രാഗദ്വേഷകാമകോപങ്ങളൊക്കെ തന്നെയാണ് കലി. കലി എന്നൊരു മൂർത്തരൂപം സൃഷ്ടിക്കുന്നു എന്നേ ഉള്ളൂ. എല്ലാവരുടെയും ഉള്ളിലുള്ള അജ്ഞാനം തന്നെ കലി.

കലി ഇരിക്കാൻ സ്ഥലം ചോദിച്ചു. പരീക്ഷിത്ത് കുറച്ച് കുറച്ച് സ്ഥാനം ഒക്കെ കല്പിച്ചു കൊടുത്തു കലിക്ക്. ആദ്യം കൊടുത്തത് *ദ്യൂതം*, ചൂത് കളിക്കാ  എന്താ കളി അഞ്ച് വെച്ചാൽ പത്ത് ഇങ്ങനേ വട്ടം കറക്കി കൊണ്ടിരിക്കും .പഴയ ഉത്സവത്തിന് ഒക്കെ പോയി കഴിഞ്ഞാൽ 25 പൈസ കൊടുത്താൽ അമ്പത് പൈസാ അങ്ങനെ ആളുകൾ മെനക്കെട്ടു വട്ടത്തിൽ നില്ക്കണ്ടാവും. അത് ഇതിന്റെ ചെറിയരൂപം. ഇത് പോയി പോയി വലിയ വലിയ ബിസിനസ്സ് ഒക്കെ അതാണ്. അതെല്ലാം ദ്യൂതമാണ്. അവിടെ കലി ഉണ്ടെന്നാണ്. നമ്മുടെ ശ്രദ്ധ മുഴുവൻ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം. കള്ളം പറയാണല്ലോ ദ്യൂതത്തിൽ മുഖ്യം. അഡ്വർട്ടൈസ്മെന്റും ഒക്കെ അങ്ങനെ ആണല്ലോ. ഇത്ര നീളം ഉള്ള ഒരു കോല്. എന്തിനാ പല്ല് കുത്താൻ. എന്നിട്ട് പരസ്യം ഇടും ഇതില്ലാതെ ജീവിക്കാൻ പറ്റില്ല്യ എന്ന് രണ്ടു പേർ സംസാരിക്കണപോലെ. കള്ളം. കള്ളം പറഞ്ഞു പ്രചരിപ്പിക്കാ. ഇതൊക്കെ ദ്യൂതം ആണ്. അവിടെ കലി ണ്ട് സൂക്ഷിച്ചോളുകാ ന്നാണ്.

 *പാനം* ,  മദ്യപാനം ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന സ്ഥലത്തും കലി ണ്ട്. എന്താച്ചാൽ ബുദ്ധി പതുക്കെ പതുക്കെ ക്ഷയിച്ചു പോകും. വിവേകം ക്ഷയിച്ചു പോകും.

 ദ്യൂതം പാനം സ്ത്രിയ: *സ്ത്രീകൾ* ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടാൽ അവിടെ കലി ണ്ട്. പുരുഷന്മാരേക്കാൾ സ്ത്രീകളെ ആശ്രയിച്ചാണ് സമൂഹം നില്ക്കണത്. സ്ത്രീകൾ ദുഷിച്ചാൽ സമൂഹം നശിച്ചു പോകും.അത് പ്രത്യക്ഷമായി നമുക്ക് കാണാം. സ്ത്രീകളിലാണ് നമ്മുടെ ധർമ്മം നില്ക്കുന്നത്. ഇപ്പൊ സ്ത്രീകളെ ഒക്കെ ആണ് പതുക്കെ പതുക്കെ കലി പിടിച്ചിരിക്കണത്. രാത്രി ജോലി പകല് ജോലി രാവും പകലും ജോലി. വീട് നോക്കാൻ സമയം ഇല്ല്യ കുട്ടികളെ നോക്കാൻ സമയം ഇല്ല്യ.

ഇതൊക്കെ സാധകന്മാർക്കുള്ള സൂചന ആണ്. അല്ലാതെ സമൂഹനിയമം മാറ്റാനല്ല. സമൂഹത്തിൽ സ്ത്രീകളൊന്നും അങ്ങനെ പാടില്ല്യ എന്ന് പറയല്ല. ഇത് നമ്മൾ സാധകരോട് പറയണതാണ്. നമ്മുടെ ഭക്തി സാധനയ്ക്ക് അത് തടസ്സം ണ്ടാക്കും. സമൂഹത്തിനെ നന്നാക്കുക ആദ്ധ്യാത്മികമേ അല്ല. സമൂഹം നായയുടെ വാൽ ആണ്. അത് നിവർത്തിയാൽ വളയും അപ്പോ സമൂഹം നന്നാക്കൽ അല്ലാ ഇത്. സ്ത്രീ കളെ നന്നാക്കലോ ഒന്നുമല്ല. കാരണം സമൂഹമേ ഇല്ല്യ ഇവിടെ. പിന്നെ നമുക്ക് സൂചന ആണ്. ശാന്തി വേണോ ഇതിൽ നിന്ന് ഒഴിഞ്ഞു നില്ക്കാ എന്നാണ്.

 *സൂനാ* ഹിംസ നടക്കുന്ന സ്ഥലം. അവിടെയും കലി ണ്ട്. യത്ര അധർമ്മശ്ചതുർവിധ: പോരാ കലി പിന്നെയും തല ചൊറിഞ്ഞു നിന്നു. അപ്പോ ജാത രൂപം , *സ്വർണ്ണം* കൊടുത്തു. സ്വർണ്ണത്തിൽ ഇരുന്നോളുക. സ്വർണ്ണം കിട്ടിയപ്പോ കലിക്ക് സന്തോഷമായി. അതിന്റെ പേരിൽ എത്ര യുദ്ധം എത്ര ബഹളം എന്തൊക്കെ നടക്കണു ല്ലേ.ഈ നാല് സ്ഥലങ്ങൾ കൊടുത്ത് കലിയെ ഒഴിപ്പിച്ചു.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi Prasad 

No comments:

Post a Comment