Wednesday, January 02, 2019

വിഷ്ണു സഹസ്രനാമം🙏🏻*_
     🕉  _*ഓം നമോ നാരായണായ*_
ശ്ലോകം 54🍃*_
*സോമപോഽമൃതപഃ സോമഃ*
*പുരുജിത് പുരുസത്തമഃ*
*വിനയോ ജയഃസത്യസന്ധോ*
*ദാശാർഹഃ സാത്വതാംപതിഃ*

*അർത്ഥം*

യജ്ഞങ്ങളിൽ ആവാഹിക്കപ്പെടുന്ന ദേവത ഏതു തന്നെ ആയാലും അവരിലൂടെ സോമരസം സ്വീകരിക്കുന്നവനും, പാൽക്കടൽ കടഞ്ഞ് അമൃതു തന്നെയാകുന്ന പരമാനന്ദം ഏവർക്കും നൽകുകയും സ്വയം അനുഭവിക്കുകയും ചെയ്തവനും, ഉമയോടു കൂടിയ ശിവനായവനും, അവതാര വേളകളിൽ ദുഷ്ടരായ വളരെയധികം പേരെ ജയിക്കുന്നവനും, വിശ്വമായി അനേകരൂപമെടുത്തവനും, അധർമ്മികളെ ദണ്ഡിപ്പിച്ചും നിയന്ത്രിച്ചും ധർമ്മ മാർഗ്ഗത്തിൽ എത്തിക്കുന്നവനും, ജഗത്തുക്കളെ മുഴുവൻ ജയിച്ചവനും, സങ്കല്പങ്ങളെ സത്യമാക്കിത്തീർക്കുന്ന അവതാരങ്ങളെടുത്തവനും, ദാനങ്ങൾ സ്വീകരിക്കുവാൻ അർഹനായവനും, സാത്വ തന്ത്രത്തിലൂടെ ആരാധിക്കുന്നവരുടെ നായകനും ഭഗവാൻ വിഷ്ണു തന്നെ.

*503. സോമപഃ*
എല്ലാ യാഗങ്ങളിലും യജമാനനായി സോമപാനം ചെയ്യുന്നവന്‍.
*504. അമ‍ൃതപഃ*
തന്റെ ആത്മരൂപമായ അമ‍ൃതരസം പാനം ചെയ്യുന്നവന്‍. അമ‍ൃതത്തെ ദേവന്മാരെക്കൊണ്ടു പാനം ചെയ്യിക്കുകയും സ്വയം പാനം ചെയ്യുകയും ചെയ്തവന്‍.
*505. സോമഃ*
ചന്ദ്രസ്വരൂപന്‍. ഉമയോടു കൂടിയ ശിവന്റെ സ്വരൂപത്തിലുള്ളവന്‍.
*506. പുരുജിത്*
അനേകം പേരെ ജയിക്കുന്നവന്‍.
*507. പുരുസത്തമഃ*
പുരു(വിശ്വരൂപന്‍)വും സത്തമനും (അത്യുല്കൃഷ്ടനും) ആയവന്‍.
*508. വിനയഃ*
ദുഷ്ടന്മാർക്ക് വിനയത്തെ (ദണ്ഡത്തെ) നല്കുന്നവന്‍.
*509. ജയഃ*
സകല ഭൂതജാലങ്ങളേയും ജയിക്കുന്നവന്‍.
*510. സത്യസന്ധഃ*
സത്യം സന്ധ(സങ്കല്പം) ആയിരിക്കുന്നവന്‍.
*511. ദാശാർഹഃ*
ദാശത്തെ (ദാനത്തെ) അർഹിക്കുന്നവന്‍. ദാശാർഹ വംശത്തില്‍(ശ്രീക‍ൃഷ്ണനായി) ജനിച്ചവന്‍.
*512. സാത്വതാംപതിഃ*
സാത്വതം എന്ന തന്ത്രം ചെയ്യുന്നവരുടെ പതി. സാത്വത വംശത്തില്‍ പിറന്ന യാദവന്മാരുടെ

No comments:

Post a Comment