Wednesday, January 30, 2019

വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-98

വിഭീഷണ ശരണാഗതിയിൽ രാമൻ സുഗ്രീവനോട് പറയുന്നുണ്ട് ഭരതനെ പോലെ ഒരനുജൻ ഇനി ഉണ്ടാവുകയില്ല.
ശരീരം വിടുമ്പോൾ എന്നെ പിതാവ് അന്വേഷിച്ചിരുന്നുവോ? ഭരതൻ കൈകേയിയോട് ചോദിച്ചു. കൈകേയിക്ക് പറയാൻ സാധിക്കുമോ സത്യത്തിൽ എന്താണ് ദശരഥൻ ഭരതനെ കുറിച്ച് പറഞ്ഞതെന്ന്.
രാമേതി രാജാ വിലപൻ
ഹാ സീതേ ലക്ഷ്മണേതി ച
സമഹാത്മാ പരം ലോകം
ഗതോം മതിമതാന് വരഹ
രാമാ, ലക്ഷ്മണാ , സീതേ എന്ന് വിളിച്ചാണ് ശരീരം വെടിഞ്ഞത്. ഈ ജനങ്ങൾ രാമനും ലക്ഷ്മണനും സീതയും വനത്തിൽ പോയി തിരികെ വരുന്നത് കാണാൻ ഭാഗ്യമുള്ളവരാണല്ലോ . എനിക്ക് മാത്രം അതിനു ഭാഗ്യമില്ലാതെയായല്ലോ എന്ന് പറഞ്ഞാണ് ശരീരം വിട്ടത്.

അപ്പോഴാണ് ഭരതന് മറ്റൊരു ഞെട്ടൽ ഉണ്ടായത്. രാമൻ ജ്യേഷ്ഠൻ ഇവിടെയില്ലേ! എവിടെ പോയി.
ക്വചേതാനിം സധർമ്മാത്മാ
കൗസല്യാനന്ദ വർദ്ധനഹ
ലക്ഷ്മണേന സഹ ഭ്രാത്രാ
സീതയാച സമാഗത:

ഇത് കേട്ടതും കൈകേയി, ഭൂതോ പഹദചിത്തയായവൾ ഒന്നും മറച്ചു വയ്ക്കാതെ നടന്നതെല്ലാം പറഞ്ഞു. ഒരു സാധാരണ സ്ത്രീയുടെ തലത്തിൽ അല്ലല്ലോ കൈകേയി ചിന്തിക്കുന്നത്. ഞാനാണ് വരമായി നിന്നെ രാജാവാക്കണം എന്നാവശ്യപ്പെട്ടത്. ഞാനാണ് രാമനെ കാട്ടിലേയ്ക്ക് അയക്കാൻ ആവശ്യപ്പെട്ടത്. അത് ഇങ്ങനെയൊക്കെ പരിണമിച്ചു.

ഇതെല്ലാം കേട്ട് ഭരതന് ശോകമെല്ലാം കോ പമായി മാറി. വ്രണത്തിൽ ചാമ്പലിട്ട പോലെ ഓരോന്ന് ചെയ്തു വച്ചല്ലോ മാതാവെ.
ദു:ഖേമേ ദു:ഖ മകരോഹോ
വ്രണേ ക്ഷാര മിവാദ്ധതാഹ
പിതാവിനെ പ്രേതവും, ഭ്രാതാവിനെ താപസനുമാക്കി ഓടിച്ചു വിട്ടല്ലോ മാതാവേ നിങ്ങൾ. കോപം കൊണ്ട് വിറക്കുന്നു ഭരതൻ. നിങ്ങളേയും നാടു കടത്തും ഞാൻ. ഇന്ന് മുതൽ നിങ്ങളെന്റെ മാതാവുമല്ല നിങ്ങൾ ധർമ്മിഷ്ഠനായ അശ്വപതിയുടെ പുത്രിയുമല്ല.

രാജ്യാത് ഭ്രംശസ്വ കൈകേയി
നതു കാമം കരിഷ്യാമി
തവാഹം പാപ നിശ്ചയേ
നിങ്ങൾ മഹാപാപിയാണ്. നിങ്ങളുടെ ആഗ്രഹം ഞാൻ നടത്തി തരില്ല. ഇത്രയും വലിയ ദു:ഖം നിങ്ങളെനിക്ക്  തന്നുവല്ലോ. എന്റെ ജീവിതമേ ഇതോടെ തീർന്നിരിക്കുന്നു. ഈ രാജ്യം വിട്ട് പോകണം നിങ്ങൾ. ധർമ്മത്തെ നിങ്ങൾ കൈവിട്ട നിമിഷം പിതാവും നിങ്ങളെ ഉപേക്ഷിച്ചു, ഇപ്പോൾ ഞാനും ഉപേക്ഷിക്കുന്നു. അഗ്നിം പ്രവിശ്യ ,തീയിൽ ചാടു. ദണ്ഡകാരണ്യത്തിൽ പോകു എന്നൊക്കെ കോപത്താൽ ഭരതൻ കൈകേയിയോട് പറഞ്ഞു. ഇത്രയും ക്രൂരത ചെയ്തല്ലോ എന്ന് തപിച്ച് ഭരതൻ കൗസല്ല്യ മാതാവിന്റെ അരമനയിലേയ്ക്ക് പോയി. കൈകേയിയും പതുക്കെ ആവേശിച്ച പോലെയുള്ള ഭാവം മാറി സ്തംഭിച്ചു നിന്നു.

Nochurji 🙏 🙏

No comments:

Post a Comment