Wednesday, January 02, 2019

വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലോ. വിദ്വാന് സമൂഹം നല്‍കുന്ന വില ഏറ്റവും ഉയര്‍ന്നതാകുന്നു. എത്ര തന്നെ സ്വത്ത് കൈവശം വെച്ചാലും, എത്ര ബന്ധുബലമുണ്ടായാലും, ഏത് ഉത്തമവംശത്തില്‍ പിറന്നാലും, വിദ്യയില്ലാത്തവന്‍ ആരാലും മാനിക്കപ്പെടില്ല. സമ്പത്തുകൊണ്ട് പ്രമാണിയെങ്കിലും വിദ്യകൊണ്ട് ശൂന്യനെങ്കില്‍ അവന് ലോകം കല്‍പ്പിക്കുന്ന വിലയും തുച്ഛം. 
എന്നാല്‍, അധമവംശത്തില്‍ ജനിച്ചവന്‍ സമ്പത്തുകൊണ്ട് ദരിദ്രനെങ്കിലും വിദ്യകൊണ്ട് സമ്പന്നനെങ്കില്‍ ലോകം ഒന്നാകെ അവനെ മാനിക്കും. ദേവകളും അവനെ വാഴ്ത്തുമെന്നറിയണം. വിദ്യ, മനുഷ്യനിലെ ഇരുട്ടു നീക്കി പ്രകാശം വിതറുന്നു. വിദ്വാന്‍, തനിക്കു ചുറ്റമുള്ളവരെക്കൂടി വെളിച്ചത്തിലേക്കു നയിക്കുകയും ചെയ്യുന്നു. വിദ്യയുള്ളവനെക്കുറിച്ച് നീതിസാരം പറയുന്നത് നോക്കൂ: 
വിദ്യാവിധി വിഹീനേന 
കിം കുലീനേന ദേഹിനാം
അകുലീനോപി വിദ്യാഢ്യോ 
ദൈവതൈരപിവന്ദ്യതേ

No comments:

Post a Comment