Tuesday, January 29, 2019

ഒരിക്കൽ ഒരു രത്നവ്യാപാരി നമ്മുടെ കോഴിക്കോട്ട് ഉണ്ടായിരുന്നു. അയാൾക്ക് ഭാര്യ ഇല്ല, മക്കളില്ല,ബന്ധുക്കൾ ആരും ഇല്ല. പക്ഷേ, അയാൾക്ക് വിശ്വസ്ഥനായ ഒരു servant ഉണ്ടായിരുന്നു. എന്തിനും അയാൾ മതി. അത്രയ്ക്ക് വിശ്വസ്ഥൻ . രത്നവ്യാപാരി അയാൾ മരിക്കുന്നതിന് (മരിക്കുന്ന സമയത്ത്)മുൻപ് 30 കോടി രൂപയും സ്ഥാവരജംഗമ സ്വത്തുക്കളും ഈ servant ന്റെ പേരിൽ എഴുതി വച്ചു. ഈ servant ന് സ്വപ്നം കാണാൻ പറ്റുമോ ഇത്രയും പണം. ഇതു പോലെ ഒരാള് തന്നിൽ പ്രീതനായി ക്കഴിഞ്ഞാൽ എന്തു വേണമെങ്കിലും കൊടുക്കും. ഇതു പോലെ, ഭഗവാൻ പ്രീതനായാൽ, ഭഗവാനേ , എന്റെ ക്ലേശങ്ങൾ ഒക്കെ ,മാറ്റുവാൻ അങ്ങേക്ക് ഒരു പ്രയാസവും ഇല്ല .എന്റെ പ്രശ്നങ്ങൾ എല്ലാം അങ്ങേയേ സംബന്ധിച്ചിടത്തോളം വെറും നിസ്സാരമാണ്. ഭഗവാന്റെ കാരുണ്യം കിട്ടിയാൽ ,എല്ലാം ശുഭം. എത്രയോ ആളുകൾ അങ്ങേയെ ഭജിച്ച് "ശോകാഭിരഹിതാ" ശോകത്തിൽ നിന്നും മുക്തരായിട്ട്, ഭഗവത് ഭക്തന്മാരായി തീർന്ന്, സുഖത്തെ പ്രാപിച്ചിട്ടില്ലെ. ഭട്ടതിരിപ്പാട്, ഒരു വലിയ പരമ്പരേയാണ് കാണുന്നത്. അവരിൽ പലരേയും ഒരു പക്ഷേ ഭട്ടതിരിപ്പാട് അറിയുമായിരിക്കും. ശ്രീരാമകൃഷ്ണദേവൻ throat ൽ cancer കൊണ്ട് തൊണ്ട പഴുത്ത ആളാണ്. ഭക്തിയുടെ മൂർദ്ധന്യാവസ്ഥയിൽ cancer ന്റെ ഒരു വേദനയും അറിഞ്ഞിരുന്നില്ല എന്ന് ഉള്ളത് സത്യമാണ്. അതുപോലെ തന്നെ രമണമഹർഷി രണ്ടു പേർക്കും ഒരു വ്യത്യാസവും ഇല്ല. ഇതു പോലെ പല മഹാത്മക്കളും മുക്തരായതുപോലെ, എന്റെ ക്ലേശങ്ങളും തീർക്കാൻ അങ്ങേക്ക് ഒരു പ്രയാസവും ഇല്ല.  ഭട്ടതിരിപ്പാട് തന്റെ രോഗ ക്ലേശങ്ങൾ തീർത്തു തരുവാൻ കരുണയുണ്ടാകണമേ എന്ന പ്രാർത്ഥന ഇതിലും ധ്വനിപ്പിച്ചിരിക്കുന്നു.🙏

ഉത്തമ ഭക്തിയെപ്പറ്റി ഭട്ടതിരിപ്പാട് പറയുന്നുണ്ട് എന്താണ് ഉത്തമ ഭക്തി.

"മനസ്സ് എന്നിൽ ഏകാഗ്രമാക്കി നിത്യസ്ഥിരതയോടും, ഉത്തമ ശ്രദ്ധയോടും കൂടി എന്നെ ഉപാസിക്കുന്നവരാരോ അവർ എന്റെ ഉത്തമ ഭക്തന്മാരും ഉത്തമ യോഗികളും ആകുന്നു. യാവചിലർ, സർവ്വേന്ദ്രീയങ്ങളേയും  കീഴടക്കി, സർവ്വത്ര സമബുദ്ധികളും , സർവ്വ ഭൂതങ്ങളുടെയും ഹിതത്തിൽ, തത്പരന്മാരുമായി, വാക്കിന് വിഷയമല്ലാത്തതും, അവ്യക്തവും, സർവ്വഗതവും, ചിന്താതീതവും, നിർവ്വികാരവും, അമലവും, നിത്യവുമായ നിർവിശേഷ (ബ്രഹ്മ) ത്തെ ഉപാസിക്കുന്നുവോ അവൻ എന്നെതന്നെയാണ് പ്രാപിക്കുന്നത്. എന്നാൽ, അവ്യക്തത്തെ ഉപാസിക്കുന്നവർക്ക് ക്ലേശം അധികമാണ്. എന്തെന്നാൽ , ദേഹാഭിമാനി ഉള്ളവർക്ക് അവ്യക്തമായ ഗതി പണിപ്പെട്ടേ പ്രാപിക്കുവാൻ സാധ്യമാകൂ. ആവിധമല്ലാതെ സർവ്വകർമ്മങ്ങളും എന്നിൽ സമർപ്പിച്ച്, എന്നെ തന്നെ ശരണമാക്കി , എന്നെ ഒഴിച്ച് മറ്റൊന്നിലും താത്പര്യം വയ്ക്കാതെ, എന്നെ തന്നെ ധ്യാനിച്ചു കൊണ്ട് ഉപാസിക്കുന്നവർ ആരോ , അവരുടെ മനസ്സ് എന്നിൽ മുഴുകിയിരിക്കുന്നതു കൊണ്ട് , ഞാൻ അവരെ ജനന മരണ പ്രവാഹ സമുദ്രത്തിൽ നിന്നും കാലതാമസം കൂടാതെ കരകയറ്റും".         ( ഭഗവത് ഗീത .12.17)

ഭക്തിയേപ്പറ്റി, നാരദമഹർഷി, ദക്ഷ പുത്രന്മാർക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.
ശ്രീമദ് ഭാഗവതം.   സ്കന്ധം 6 , അഞ്ചാം അദ്ധ്യായത്തിൽ. ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.🙏

No comments:

Post a Comment