ഒരിടത്ത് പൂന്തോട്ടത്തിന്റെ ഉടമയായ ഒരാൾ ഉണ്ടായിരുന്നു. തന്റെ തോട്ടത്തിലെ ഏറ്റവും നല്ല പഴങ്ങൾ കൊത്തിത്തിന്നുകൊണ്ടിരുന്ന ഒരു പക്ഷിയെ ഒരിക്കൽ അയാൾ കെണിയിലാക്കി. തന്നെ തുറന്നുവിട്ടാൽ മൂന്നു ജ്ഞാനപ്രബോധനങ്ങൾ നൽകാമെന്ന് പക്ഷി അയാളെ അറിയിച്ചു. അയാൾ അത് സമ്മതിച്ചു കൊണ്ട് പക്ഷിയെ തുറന്നു വിട്ടു.
തോട്ടക്കാരൻ തന്നെ പിടിക്കില്ലെന്ന് ഉറപ്പായ ഒരു സുരക്ഷിത സ്ഥാനത്തു ചെന്നു ഇരുന്ന ശേഷം പക്ഷി പറഞ്ഞു:
1.തിരിച്ചെടുക്കാനാവാത്തതിനെയോർത്ത് ഖേദിക്കരുത്.
2.അസാധ്യമായതിൽ വിശ്വസിക്കരുത്.
3.അപ്രാപ്യമായതിനെ തേടിപ്പോകരുത്.
എന്നിട്ട് ചിരിച്ചുകൊണ്ട് തുടർന്നു: നിങ്ങൾ എന്നെ തുറന്നുവിട്ടില്ലായിരുന്നുവെങ്കിൽ ഒരു നാരങ്ങയുടെ അത്രയും വലുപ്പമുള്ള ഒരു മുത്ത് എന്റെയുള്ളിൽ നിന്നും നിങ്ങൾക്ക് കിട്ടിയേനെ...!
ഇത് കേട്ട് അരിശം കയറിയ ആ മനുഷ്യൻ പക്ഷിയെ പിടിക്കാൻ മരത്തിൽ വലിഞ്ഞു കയറി. അയാൾ വളരെ അടുത്തുചെന്നപ്പോൾ പക്ഷി കുറച്ചു കൂടി ഉയരത്തിലേക്കു നീങ്ങി. ഈ മനുഷ്യൻ തന്റെ പിറകേ വെപ്രാളപ്പെട്ടുവരുന്നത് കണ്ട് പക്ഷി വൃക്ഷത്തിന്റെ ഏറ്റവും ഉയർന്ന ചില്ലയിലേക്ക് പറന്നു. എന്നിട്ട് അതിന്റെ അറ്റത്ത് ചെന്നിരിപ്പായി. ആ മനുഷ്യൻ വെപ്രാളപ്പെട്ടു പിറകെ ചെന്നു. ആ ചില്ല ഒടിയുകയും പക്ഷി പറന്നു പോവുകയും ചെയ്തു. അയാൾ താഴെ വീണു. പരുക്കേറ്റ അയാൾ ഒരു വിധത്തിൽ എഴുന്നേറ്റ് ഖേദത്തോടെ ആ പക്ഷിയെ നോക്കി:
"ജ്ഞാനം വിവേകികൾക്ക് ഉള്ളതാണ്.
ആ പക്ഷി അയാളെ ഉപദേശിച്ചു:
തിരിച്ചുകിട്ടാത്തതിനെ ഓർത്ത് ഖേദിക്കരുത് എന്നു ഞാൻ പറഞ്ഞില്ലേ....
പക്ഷേ, എന്നെ തുറന്നുവിട്ടയുടനെ നിങ്ങൾ എന്റെ പിമ്പേ വന്നു.
അസംഭാവ്യമായതു വിശ്വസിക്കരുതെന്നു ഞാൻ പറഞ്ഞില്ലേ...
എന്നിട്ടും എന്നെപ്പോലൊരു ചെറിയ പക്ഷിയിൽ ചെറുനാരങ്ങയുടെ വലിപ്പമുള്ള മുത്ത് ഉണ്ടാവുമെന്നു നിങ്ങൾ കരുതി...
അപ്രാപ്യമായതിന്റെ പിന്നാലെ പോകരുതെന്നും പറഞ്ഞില്ലേ..?
എന്നിട്ടും നിങ്ങൾ എന്നെ (പക്ഷിയെ )പിടിക്കാൻ മരത്തിന്മേൽ കയറി...
നിങ്ങൾ ഒരു മൂഢനാണ്...
ഇത് വെറും ഒരു പക്ഷിയുടെ കഥയല്ല.
നമ്മളിൽ പലരും ഇതുപോലെയാണ്..
യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപ്പിക്കാൻ നമുക്കും ശ്രമിക്കാം...

No comments:
Post a Comment