കർമ്മം
എല്ലാവർക്കും പൊതുവെ അറിയുന്നതും എന്നാൽ ആർക്കും അറിയാത്തതുമായ അത്ഭുതകരമായ വാക്കാണ് കർമ്മം. ഏവിടെ ആരംഭം എവിടെ അന്ത്യം എന്ന് വ്യക്തമല്ലങ്കിൽ പോലും എല്ലാവരും എപ്പോഴും കർമ്മം ചെയ്തുകൊണ്ടെയിരിക്കുന്നു.
കർമ്മം എന്ന വാക്ക് കൃ എന്ന ധാതുവിൽ നിന്നുണ്ടായി. കൃ ധാതു വിന് ചെയ്യുക എന്നർത്ഥം. ചെയ്യപ്പെടുന്നതെല്ലാം കർമ്മം.
താത്വികമായി നമ്മുടെ പൂർവ്വകർമ്മങ്ങൾ കാരണമായി അനുഭവപ്പെടുന്ന ഫലങ്ങളെയും കർമ്മം എന്നും പറയാം. ചുരുക്കത്തിൽ പ്രവൃത്തി .
നാം ഓരോരുത്തരും കർമ്മം കൊണ്ടാണ് ജനിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും. ഒരോ നിമിഷവും കർമ്മഫലങ്ങളെയാണ് അനുഭവിക്കുന്നതും. അതിൽ ആർക്കും തർക്കമില്ല..
ഉണ്ടാവലും വർദ്ധിക്കലും നശിക്കലുമാണ് കമ്മത്തിന്റെ തലങ്ങൾ.
ഉണ്ടാവുന്നത് തലത്തിന് ഇച്ഛ
വളരുന്ന തലത്തിന് ക്രിയ നശിക്കുന്നതലത്തിന് ജ്ഞാനമെന്നും പറയും. ഈ മൂന്നു ശക്തി കളിൽ കൂടി കർമ്മം ഉല്പത്തി സ്ഥിതിലയങ്ങളെ പ്രാപിക്കുന്നത്.
എത്രനിസ്സാര കർമ്മവും ഇച്ഛയിൽ എത്തി കഴിഞ്ഞാൽ ക്രിയയിലൂടെവളർന്ന് ജ്ഞാനത്തിലൂടെ അനുഭവിച്ച് നശിക്കണം ഇതാണ് പ്രപഞ്ച നിയമം.
ചില കർമ്മങ്ങൾ ഇച്ഛയിൽ നിന്ന് ക്രിയയിലേയ്ക്കെത്താനും ക്രിയയിൽ നിന്ന് ജ്ഞാനത്തിലെത്താനും കുറെകാലം വേണ്ടി വരും. ഈ മദ്ധ്യകാലഘട്ടത്തിലെ പ്രസ്തുത കർമ്മത്തെ വാസന എന്നു പറയും.
ഇതിൽ ഇച്ഛയിൽ നിന്ന് ക്രിയയിലേക്കുള്ള വാസന സമൂഹത്തെ സഞ്ചിതമെന്നും ക്രിയയിൽ നിന്ന് ജ്ഞാനത്തിലേക്കുള്ള വാസന സമൂഹത്തെ പ്രാരാബ്ധമെന്നും പറയും. എന്നാൽ ജ്ഞാനശക്തിയിൽ നശിക്കാതെ വീണ്ടും ഇച്ഛയിലേക്കു തന്നെ പോകാൻ ആഗ്രഹിക്കുന്ന, അതായത് ജ്ഞാനത്തി അനുഭവിച്ചു കഴിഞ്ഞാലും ഇച്ഛാ സ്വരൂപമായിത്തീരുന്നവയും പുതുതായുണ്ടാകുന്നവയുമായ കർമ്മത്തെ ആഗന്തുകമെന്നും പറയും.
ഇങ്ങനെ സഞ്ചിതം ബുദ്ധിയിലും പ്രാരാബ്ധം മനസ്സിലും - ആഗന്തുകം ശരീരത്തിലുമായിട്ട് മൂന്നു രംഗങ്ങളിൽ ജീവനെവിടാതെ കെട്ടി നിർത്തുന്നു കർമ്മങ്ങൾ.
അനുഭവിക്കാത്ത എന്നാൽ അനുഭവിക്കാറാകുമെന്ന വിശ്വസിക്കുന്ന കർമ്മ വർഗ്ഗത്തെ സഞ്ചിതം.
പ്രാരാബ്ധം അനുഭവിച്ച് തീർക്കാനുള്ളത്. അതുവരെ ശരീരം നിലനില്ക്കും. പ്രാരാബ്ധം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിൽ തന്നെ സഞ്ചിതാ ഗന്തുകങ്ങളെ നശിപ്പിക്കാം..
ജ്ഞാനം കൊണ്ട് സഞ്ചിതത്തെയും, നിഷ്കർമ്മത കൊണ്ട് ആഗന്തുകത്തെയും അനുഭവം കൊണ്ട് പ്രാരാബ്ധത്തെയും നശിപ്പിക്കാൻ കഴിയും.
ഒരു ജന്മത്തിൽ തന്നെ ഈ മൂന്നു ഘടകങ്ങളും ഒപ്പം നശിക്കുമ്പോൾ ആ ജീവൻ ജനനമറ്റ് വ്യക്തിഭാവം നഷ്ടപ്പെട്ട് മുക്തിയിലെത്തുന്നു.
ഇതാണ് വൈദാന്ത്രിക കർമ്മരഹസ്യം.
കർമ്മങ്ങളിൽ നാശനഷ്ടങ്ങളും നേട്ടങ്ങളും ഉണ്ടാകുന്നത് സ്വാഭാവികം. ആകയാൽ ഭാവിയിൽ ഗുണദായകങ്ങളായ കർമ്മങ്ങൾ ഏതെന്ന് ആരാഞ്ഞറിഞ്ഞ് വിവേക ബുദ്ധിയോടെ കർമ്മങ്ങൾ ചെയ്യുന്നത് ഉത്തമം.
No comments:
Post a Comment