Sunday, January 27, 2019

അങ്ങേയിലുള്ള ഭക്തിയാകട്ടേ, കർമ്മയോഗത്തേയും, ജ്ഞാനയോഗത്തേക്കാളും ഉത്കൃഷ്ടമാകുന്നു. ഭഗവദ് കഥാമൃത പ്രവാഹത്തിൽ മുഴുകുക നിമിത്തം സ്വയം സിദ്ധിയെ പ്രാപിക്കുന്നു.

ഭഗവത് കഥകൾ കേൾക്കുന്നവർ വീണ്ടും വീണ്ടും ആ കഥാ ശ്രവണ ത്തിൽ തന്നെ ലൗകീക വിഷയങ്ങളിൽ നിന്നും വിരക്തരാകുന്നു. അനന്തരം ചിത്ത ശുദ്ധിയുണ്ടായി ഭക്തി താനേ ഉണ്ടാകുന്നു. ദേഹാഭിമാനം വെടിഞ്ഞ് ബ്രഹ്മജ്ഞാനിയായി മുക്തിയെ പ്രാപിക്കുന്നു. അങ്ങനെ പെട്ടെന്ന് ഫലസിദ്ധി കൈവരുന്നു. അല്ലയോ, ഗുരുവായൂരപ്പാ!
അങ്ങേയുടെ തൃപ്പാദങ്ങളിലുള്ള, പ്രേമാതിശയമാകുന്ന രസം കൊണ്ട് മനസ്സലിയുക, എന്ന ഭക്തിയെ തന്നെ എനിക്ക് വേഗത്തിൽ പ്രദാനം ചെയ്യേണമേ!

ശ്രീരാമകൃഷ്ണദേവൻ പറയുന്നു.
ഏതെങ്കിലും തരം ഭക്തി കൊണ്ടൊന്നും ഈശ്വരനെ കിട്ടുകയില്ല. പ്രേമഭക്തി കൂടാതെ ഈശ്വര ലാഭം ഉണ്ടാകില്ല. പ്രേമഭക്തിയുടെ വേറൊരു പേരാണ് രാഗഭക്തി .പ്രേമയും, അനുരാഗവും കൂടാതെ ഭഗവാനെ ലഭിക്കുകയില്ല. ഈശ്വരനിൽ സ്നേഹം വേണം.
"വൈധീഭക്തി" എന്ന വെറൊരുതരം ഭക്തി ഉണ്ട്.
ഇത്ര ജപിക്കണം, ഉപവാസമിരിക്കണം, തീർത്ഥാടനംചെയ്യണം, ഇത്ര എല്ലാം ഉപചാരങ്ങൾ കൊണ്ട് പൂജ ചെയ്യണം, എത്ര ബലിദാനം ചെയ്യണം, ഇവയെല്ലാം വൈധീകഭക്തിയാണ്.🙏
സംസാര വാസന തീർത്തും കളഞ്ഞ് മനസ്സ് സമ്പൂർണ്ണം ഈശ്വരനിൽ സമർപ്പിച്ചാൽ അദ്ദേഹത്തെ ലഭിക്കും.🙏

തമേവാത്മാനമാത്മസ്ഥം
സർവ്വഭൂതേഷ്വവസ്ഥിതം
പൂജയദ്ധ്വം ഗൃണന്തശ്ച
ധ്യായന്ത ശ്ചാസ കൃദ്ധരിം

തന്നിലും സർവ്വ ചരാങ്ങളിലും ജീവാത്മാവായും, സർവ്വാന്തര്യാമിയായും വസിക്കുന്ന ആ ശ്രീഹരിയെ കുറിച്ചു തന്നെ കീർത്തിക്കുകയും ധ്യാനിക്കുകയും ചെയ്തു കൊണ്ട് പൂജിക്കുവിൻ🙏

No comments:

Post a Comment