ലയം
സകല ചരാചരങ്ങളും അവ്യക്തത്തില്‍നിന്നുണ്ടായി ഇടക്കാലത്തു മാത്രം വ്യക്തതയാര്‍ജിച്ച് മരണാനന്തരം അവ്യക്തംതന്നെ ആയിത്തീരുന്നു. അതില്‍ (ആ പരിണതിയോര്‍ത്ത്) ദുഃഖിക്കാനെന്തുണ്ട്?
സര്‍വവ്യാപിയായ പ്രകൃതി എന്ന അവ്യക്തസത്തയാണ് (അക്ഷരബ്രഹ്മം) ദൃശ്യപ്രപഞ്ചത്തിന്റെ അടിസ്ഥാനം.
അതില്‍നിന്നുണ്ടായി അതില്‍ തിരികെ വിലയിക്കുന്ന ചരാചരങ്ങളുടെ ആകെത്തുകയാണ് പ്രത്യക്ഷവിശ്വം.
ഈ വിശ്വം നിത്യവും മാറിക്കൊണ്ടിരിക്കുന്നതാണ്. ഇതില്‍ അന്നന്ന് കാണപ്പെടുന്നത് അന്നന്നത്തെ യാഥാര്‍ഥ്യം.
നിത്യമായ യാഥാര്‍ഥ്യം അക്ഷരബ്രഹ്മവും അതില്‍ പ്രവര്‍ത്തിക്കുന്ന അടിസ്ഥാന ശക്തിയും മാത്രം.
ആ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള ബോധത്തിന്റെ വെളിച്ചത്തില്‍ ഇക്കാണപ്പെടുന്നമാറിക്കൊണ്ടിരിക്കുന്ന വിശ്വം സ്വപ്നസമാനമാണ്.
സയന്‍സിന് പക്ഷേ, ഈ കാഴ്ച മാത്രമാണ് യാഥാര്‍ഥ്യം. അതിനപ്പുറത്തുള്ള യാഥാര്‍ഥ്യത്തെ സംബന്ധിച്ച അവബോധം സയന്‍സില്‍ ഇനിയും ആവിഷ്‌കൃതമാകേണ്ടിയിരിക്കുന്നു.
എന്നാലോ, സ്വാഭാവികമാണ് ഈ അജ്ഞാനം .....
എന്നാലോ, സ്വാഭാവികമാണ് ഈ അജ്ഞാനം .....
പരംപൊരുള്‍ മൂന്നായി പിരിഞ്ഞാണ് അദ്വൈതത്തിലെ പ്രപഞ്ചോത്പത്തി.
ആദ്യം, പരാശക്തിയുടെ (ഈശ്വരന്റെ) തന്നെ ഭാവാന്തരമായി അക്ഷരബ്രഹ്മം അഥവാ അവ്യക്തമാധ്യമം ഉണ്ടാവുന്നു.
ആദ്യം, പരാശക്തിയുടെ (ഈശ്വരന്റെ) തന്നെ ഭാവാന്തരമായി അക്ഷരബ്രഹ്മം അഥവാ അവ്യക്തമാധ്യമം ഉണ്ടാവുന്നു.
പരാശക്തിയുടെ ആദിസ്പന്ദത്തിന് ഈ അവ്യക്തമാധ്യമത്തില്‍ അനുരണനമുണ്ടായി ക്ഷരബ്രഹ്മം (കാണപ്പെടുന്ന വിശ്വം) ജനിക്കുന്നു. വിശ്വത്തിലെ പ്രത്യക്ഷരൂപങ്ങള്‍ക്കു പിന്നില്‍ അവ്യക്തമാധ്യമത്തില്‍, അഥവാ അക്ഷരബ്രഹ്മത്തില്‍, രൂപനിര്‍മാണക്ഷേത്രങ്ങള്‍ നിലനില്ക്കുന്നു.
ജീവന്‍ ഉള്ളതിനും പ്രത്യക്ഷത്തില്‍ ജീവനില്ലാത്തതെന്ന് നമുക്കു തോന്നുന്ന കല്ലിനും മണ്ണിനുംപോലും അക്ഷരബ്രഹ്മത്തില്‍ രൂപനിര്‍മാണക്ഷേത്രങ്ങളുണ്ട്. എന്നുവെച്ചാല്‍, വിശ്വത്തിലെ എല്ലാ ഉരുവങ്ങളും പരാശക്തിയുടെ മൂന്നാംപതിപ്പുകളാണ്.
രൂപനിര്‍മാണക്ഷേത്രത്തിനു കൈവന്ന ക്രമേണയുള്ള പരിണാമത്തിന്റെ ഫലമായി ഇതിനെക്കുറിച്ചൊക്കെ അവബോധമുണ്ടാകാന്‍ കഴിവ് കിട്ടിയിരിക്കുന്നത് മനുഷ്യനു മാത്രമാണ്. നമുക്കു നമ്മുടെ രൂപനിര്‍മാണക്ഷേത്രം വഴി പരാശക്തിയെ വേണ്ടുവോളം അറിയുന്നതിനു നമ്മുടെ മനസ്സും ബുദ്ധിയും ഏകാഗ്രമായിക്കിട്ടണം.
അതു സാധിക്കാന്‍ വികാരങ്ങളിന്മേല്‍ നിയന്ത്രണം കൈവരണം. ആത്മബോധമുള്ള ബുദ്ധിയുടെ വരുതിയില്‍ മനസ്സ് നില്ക്കുകയും ആ മനസ്സിന്റെ കടിഞ്ഞാണില്‍ ഇന്ദ്രിയങ്ങള്‍ ഒതുങ്ങിക്കിട്ടുകയും വേണം. ഈ അവസ്ഥ സ്വയം പരിശീലിച്ചു നേടിയാലേ കിട്ടൂ.
പുറംലോകത്തെ നിയന്ത്രിക്കാനുള്ള വിദ്യ (അപരാവിദ്യ) നാം കുറെയേറെ വശമാക്കിയിട്ടുണ്ടെന്നാലും അകംലോകത്തെ കൈകാര്യം ചെയ്യാനുള്ള വിദ്യ (പരാവിദ്യ) യില്‍ വളരെ പിന്നിലാണ്. ഈ വിദ്യയാകട്ടെ, അവനവനു പാകമായ ശൈലിയില്‍ ഓരോരുത്തനും സ്വയം ഉണ്ടാക്കിയെടുക്കണം.
ഇത് നേടാൻ ഒരു യന്ത്രത്തിന്റെയും സഹായംകൊണ്ട് തരപ്പെടില്ല. കഴിവും പരിശ്രമവും പോലെ ഇരിക്കും പുരോഗതി. പരാശക്തിയെ ശരിയായി അറിയാന്‍ കഴിഞ്ഞാല്‍ ഞാന്‍ വേറെ എന്ന തോന്നല്‍ ചിരപരിശ്രമത്തിലൂടെ ഇല്ലാതാക്കിയിട്ട് സ്വജീവിതത്തിന്റെയും ശരീരത്തിലെ ജീവനായ രൂപനിര്‍മാണക്ഷേത്രത്തിന്റെയും താളവും സ്വരവും പരാശക്തിയുടേതുമായി പൊരുത്തപ്പെടുത്താം.
അതോടെ ലയമായി, പിന്നെ രൂപനിര്‍മാണക്ഷേത്രത്തിനുപരാശക്തിയില്‍നിന്ന് വേറിട്ടു നിലനില്പില്ല. അതായത് മറ്റൊരു ജന്മമില്ല.
ഹരേകൃഷ്ണാ .....
(കടപ്പാട് ...)
(കടപ്പാട് ...)
No comments:
Post a Comment