Monday, January 21, 2019

അവസ്ഥാത്രയത്തില്‍ മൂന്നു മാതാക്കളാണു പ്രതീകമായത് ഗുണത്രയത്തില്‍ വരുമ്പോള്‍ ഇച്ഛാകര്‍മ്മശക്തികളുടെ മിഥുനഭാവം ഒന്നിക്കുന്നു. അവിടെ മാതൃത്വം പക്വതയുടെ പ്രതീകമായും ഇവിടെ ദാമ്പത്യം ചാപല്യ പ്രതീകമായും വരുന്നുവെന്ന വ്യത്യാസം നോക്കണം. ജ്ഞാനശക്തിക്ക് രജോഗുണത്തില്‍ യാതൊരു പ്രസക്തിയും ഇല്ല. ഇതാണ് കാമ മോഹിതമായ രജോഗുണവും ദാമ്പത്യവും അല്ലെങ്കില്‍ ‘മിഥുന’വും കൊണ്ടുദ്ദേശിക്കുന്നത്.
ചാപല്യം രജോഗുണത്തിന്റെ ഇണയാണ്. മാതാവല്ല. ഈ മിഥുന ഭാവത്തിനാണ് ‘കാമമോഹിതം’ എന്നു പറയുന്നത്. കാമമോഹിതമായ ഒന്നിനെ വധിച്ചാല്‍ ജീവന്‍ ജ്ഞാനത്തിനു അധികാരിയായി മാറും

No comments:

Post a Comment