മനസ്സിലാക്കുന്നതെന്തായാലും അതെല്ലാം മനസ്സിനെക്കാള്‍ ചെറുതും അപൂര്‍ണ്ണവുമാണ്! മനസ്സ് എവിടെ ലയിക്കുന്നുവോ അവിടെയാണ് പൂര്‍ണ്ണതയ്ക്ക് സാദ്ധ്യതയുള്ളത്. ഇതുവരെ അറിഞ്ഞുവച്ചതെല്ലാം അപൂര്‍ണ്ണമാണെന്ന ദര്‍ശനം കിട്ടുമ്പോഴാണ് അറിവിന്‍റെ അഹങ്കാരം മാറുന്നത്.
ഇപ്പോള്‍ മനസ്സ് എവിടെയാണ് അവിടെയാണ് നമ്മുടെ പ്രശ്നങ്ങള്‍. മനസ്സിലുള്ളതെല്ലാം ഒഴിയാതെ പൂര്‍ണ്ണതയില്‍ എത്തില്ലല്ലോ! മനസ്സ് ഒഴിഞ്ഞ് പരിശുദ്ധമായി പൂര്‍ണ്ണതയില്‍ ലയിക്കാനാണ് പ്രായോഗികമായ വ്രതാനുഷ്ഠാനപദ്ധതികള്‍ എല്ലാംതന്നെ. എത്രപേര്‍ക്ക് സ്വന്തം മനസ്സിനെ നിയന്ത്രിക്കുവാന്‍ പറ്റുന്നു? ആര്‍ക്കും കഴിയില്ല. ഈ പ്രതിസന്ധിയിലാണ് ഗുരുക്കന്മാര്‍ യോഗവിദ്യ നമ്മെ പരിശീലിപ്പിക്കുന്നത്.
krishnakumar kp
No comments:
Post a Comment