Sunday, January 20, 2019

ദുര്‍ജനങ്ങളുടെ സ്വഭാവം എല്ലാക്കാലത്തും ഒരുപോലെയായിരിക്കും. സഹജീവികളെ ദ്രോഹിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ദുഷ്ടന്് മറ്റുള്ളവരുടെ വ്യസനം കാണാന്‍ കഴിയില്ല. സത്യം, ധര്‍മം നന്മ ഇത്യാദികള്‍ക്ക് ജീവിതത്തില്‍ ഒരു വിലയും കല്‍പിക്കാതെ ദുഷ്‌കര്‍മങ്ങളില്‍ വ്യാപൃതനായിരിക്കും അവന്‍. നല്ലതു പ്രവര്‍ത്തിക്കാനോ, നല്ലതു ചിന്തിക്കാനോ  മുതിരില്ല.
 ദുര്‍ജനത്തെ നല്ല വാക്കു പറഞ്ഞു നേര്‍വഴിയില്‍ നയിക്കുക അസാധ്യമാണ്. കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടിയ കണക്കാകും അവന്റെ പ്രതികരണം. നിര്‍മല, സുന്ദരമായ പുഷ്പഹാരത്തിന്റെ മഹിമ മനസ്സിലാക്കാതെ കുരങ്ങന്‍ അതു പിച്ചി ചീന്തും. മറ്റുള്ളവര്‍ പറഞ്ഞു തരുന്ന നന്മനിറഞ്ഞ വാക്കുകളുടെ മഹത്വവും വിലയും മനസ്സിലാക്കാതെ ദുഷ്ടനുംഅവ നിരസിക്കും. ദുഷ്ടനോട് നല്ലവാക്കു പറയുന്നതിനെക്കുറിച്ച് നീതിസാരം പറയുന്നതിങ്ങനെ;


മാദദ്യാത്ഖലസംഘേഷു
കല്‍പനാമധുരാഗിരാ
യഥാവാനരഹസ്‌തേഷു
കോമളാ കുസുമസ്രജാ

No comments:

Post a Comment