Wednesday, January 23, 2019

മാഘകവിയുടെ കാലം ഏതാണ്ട്ഏഴാം നൂറ്റാണ്ടില്‍ആണെന്ന് തോന്നുന്നു. അദ്ദേഹത്തിന്‍റെ പ്രസിദ്ധകൃതി ആയ 20 സര്ഗങ്ങള്‍ ഉള്ള മാഘം അഥവാ ശിശുപാലവധം എന്ന കാവ്യത്തിലെ ഒന്‍പതു സര്ഗങ്ങള്‍ പഠിച്ചുകഴിയുംപോളെക്ക് തന്നെ സംസ്കൃതത്തില്‍ അറിയാത്ത ഒന്‍പതു വാക്കുകള്‍ പോലും ഉണ്ടാവില്ല എന്നാണു പറയാറ്.: നവസര്ഗഗതേ മാഘേ നവ ശബ്ദോ ന വിദ്യതേ” അത്രയും പോരെങ്കില്‍
“ഉപമാ കാളിദാസസ്യ ഭാരവേരര്‍ഥഗൌരവം- ദണ്ടിന:പദലാളിത്യം മാഘേ സന്തി ത്രയോ ഗുണാ:” കാളിദാസന്റെ ഉപമ, ഭാരവികവിയുടെ അര്‍ത്ഥഗൌരവം, ദണ്ടിയുടെ പദലാളിത്യം എന്നീ മൂന്നു ഗുണങ്ങളും മാഘത്തില്‍ ഉണ്ടെന്നു സാരം.കാളിദാസരഉപമയെപറ്റിപറയുകയുണ്ടായല്ലോ.ഭാരവികവിയുടെ അര്‍ത്ഥഗൌരവത്തെ പറ്റിയും ദണ്ടിയുടെ പദലാളിത്യത്തെപറ്റിയും പിന്നൊരിയ്ക്കല്‍ പറയാന്‍ ശ്രമിയ്ക്കാം.പണ്ടത്തെ ഗുരുകുലസംപ്രദായമനുസരിച്ചുള്ള സംസ്കൃതപഠനരീതിയില്‍, സിദ്ധരൂപം,ക്രിയാരൂപങ്ങള്‍ശ്രിരാമോദന്തം,ശ്രീകൃഷ്ണവിലാസം, രഘുവംശം എന്നിവയൊക്കെ കഴിഞ്ഞ ശേഷം മാത്രമേ മാഘം തുടങ്ങാറുള്ളു താനും.കാരണം മുന്‍പറഞ്ഞ നവ........വിദ്യതേ” തന്നെ.ഈ കാഠിന്ന്യത്തെ സൂചിപ്പിയ്ക്കാന്‍ ഇങ്ങിനെ പറയാറുണ്ട്:
മാഘത്തിലെ ആദ്യശ്ലോകം നോക്കാം:
“ശ്രിയ:പതി: ശ്റീപതി വാസിതും ജഗത്ജ്ജഗന്നിവാസോ വസുദേവസദ്മനി വസന്‍
ദദര്‍ശാവതരാന്തമംബരാദ്ധിരണ്യഗര്ഭാന്ഗഭുവം മുനിം ഹരി:”
ശ്രിരാമോദന്തം പോലെ അത്ര എളുപ്പം അല്ല ഈ ശ്ലോകം അന്വയിക്കാന്‍ എന്ന് സംസ്കൃതവിദ്യാര്‍ഥികളോട് പറയണ്ട ആവശ്യം ഇല്ല. ചുരുക്കത്തില്‍ അര്‍ത്ഥം ഇതാണ്:”വസുദേവരുടെ ഗൃഹത്തില്‍ താമസിയ്ക്കെ ശ്രി കൃഷ്ണന്‍ നാരദമുനി ആകാശത്തുനിന്നു അവതരിയ്ക്കുന്നതു കണ്ടു.”പക്ഷെ ഇതിലെ”ദദര്‍ശാവതരാന്തമംബരാദ്ധിരണ്യഗര്ഭാന്ഗഭുവം” എന്ന സമസ്തപദം അത്ര ചെറുത്‌ അല്ലാലോ.അതിനെ കളി ആക്കാന്‍ ആയി “എന്തോ ഒന്നു അവതരിയ്ക്കയോ, ആകാശത്ത്നിന്നു വീഴുകയോ ഉണ്ടായി എന്ന് മനസ്സിലായി കാരണം :ദ്ധി” എന്നൊരൊച്ച കേട്ടൂ. അനവധി നേരം എടുത്തു താനും” എന്ന് ശ്ലോകം കേട്ടപോഴെ മനസ്സിലായി.എന്ന് കളിയാക്കി പറയാറും ഉണ്ട്......k.naayanan

No comments:

Post a Comment