Friday, January 25, 2019

സനാതനമായ വേദത്തിൽ പറയുന്ന ധർമ്മം എവിടെയുണ്ടോ അവിടെ വിഷ്ണുവും ഉണ്ട്. അതായത് വേദം ധർമ്മത്തിന്റെ സ്വരൂപമാകുന്നു. ധർമ്മാദി കാര്യങ്ങൾക്കായി ആവശ്യമായ നെയ്യ് പാൽ തയിർ മുതലായവ തരുന്നത് ഗോക്കളാണ്.  വേദങ്ങളെ പഠിച്ച് വേദോക്ത കർമ്മങ്ങളെ നടത്തുന്നവരാണ് ബ്രാഹ്മണർ. തപസ്സ്,  യജ്ഞം മുതലായവ ധർമ്മോപായങ്ങൾ. ഇങ്ങനെയാണ് ധർമ്മസ്വരൂപത്തെ സ്മൃതികളിൽ പറഞ്ഞിരിക്കുന്നത്. ആയതിനാൽ ഗോക്കളുടെ സഹായത്താൽ വിപ്രന്മാരാൽ നടത്തപ്പെടുന്ന തപസ്സ് യജ്ഞം മുതലായവയിൽ വിഷ്ണു സാന്നിദ്ധ്യം ഉണ്ട്. 

യാഗ യജ്ഞ ഹോമാദി  കർമ്മങ്ങളാണ് വിഷ്ണുവിന്റെ ആവിർഭാവത്തിന് ഹേതുവായിരിക്കുന്നത്. കാരണനാശം ഉണ്ടായാൽ കാര്യനാശവും  ഉണ്ടാകും. ആയതിനാൽ ഞങ്ങൾ ബ്രാഹ്മണർ, തപസ്സ്വികൾ, കർമ്മങ്ങളെ വിധിയനുസരിച്ച് നടത്തുന്നവരായ യാഗശീലന്മാർ, കർമ്മത്തിനുവേണ്ടുന്ന സാധനങ്ങൾ തരുന്ന ഗോക്കൾ മുതലായവരെയെല്ലാം ഏതു വിധേനയും നശിപ്പിക്കാം.  അവിടുത്തെ ആജ്ഞയുണ്ടായാൽ മതി.

ഇപ്രകാരം പറഞ്ഞ ശേഷം ശ്രീഹരിയുടെ വാസസ്ഥലം എവിടെയൊക്കെയാണെന്ന് പറയുന്നു:-

*വിപ്രാ ഗാവശ്ച വേദാശ്ച*
*തപസ്സത്യം ദമഃ ശമഃ*
*ശ്രദ്ധാ ദയാ തിതിക്ഷാ ച*
*ക്രൈവശ്ച ഹരേസ്തനുഃ*
(10.04.41)

No comments:

Post a Comment