ബ്രാഹ്മണന് യജ്ഞോപവീതം(പൂണൂല്‍) നിര്‍ബന്ധമാണ്. സന്ധ്യാവന്ദനം, ഉപസ്ഥാനം തര്‍പ്പണം എന്നിവ അനുഷ്ഠിയ്ക്കണം. ഗായത്രീജപത്തിലൂടെ ലോകത്തിനതന്നെ നന്മവരുത്തുവാനാണ് പ്രാര്‍ത്ഥിയ്ക്കുന്നത്. ഉപനയനം ഒരു പുണ്യമുഹൂര്‍ത്തമാണ്. ദ്വിജനായി ത്തീരുന്ന കര്‍മ്മാനുഷ്ഠാനങ്ങള്‍, മന്ത്രങ്ങള്‍ ചൊല്ലാറാവുന്നകാലത്ത് നടത്തുന്നതാണ്. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഇതിന്റെ ചടങ്ങുകള്‍ ഹോമാദികളോടെ വേദപണ്ഡിതന്മാര്‍ വന്ന്‌ചെയ്യുന്നു. ആദ്യദിനം സുമംഗലീ പ്രാര്‍ത്ഥ(സുമംഗലീ പൂജ) വ്രതനിഷ്ഠയോടെ ചെയ്യുന്നു. അതിന് യോഗ്യരായ സുമംഗലിമാരെ ക്ഷണിയ്ക്കണം. ഏഴ്, ഒന്‍പത്, അല്ലെങ്കില്‍ പതിനൊന്ന് പേരെയാണ് പങ്കെടുപ്പിയ്ക്കുക. നിത്യോപയോഗത്തിനുവേണ്ട സാധനങ്ങളെല്ലാം നല്‍കി നമസ്‌ക്കരിച്ച് അവരുടെ അനുഗ്രഹം വാങ്ങണം. വിഭവസമൃദ്ധമായ ഭക്ഷണവും ദക്ഷിണയും നല്‍കി തൃപ്തിപ്പെടുത്തണം. ഉപനയനത്തിന് തലേന്ന് നാന്ദി എന്ന ചടങ്ങുണ്ട്. പ്രഭാതത്തില്‍ തന്നെ ആചാര്യന്മാരും മറ്റ്പുരോഹിതന്മാരും എത്തിച്ചേര്‍ന്ന് അതിനുവേണ്ടതായ ഒരുക്കങ്ങള്‍ നടത്തും. ശ്രദ്ധാപൂര്‍വ്വമുള്ള മന്ത്രങ്ങള്‍ ഉച്ചത്തില്‍ ജപിച്ച് പതിനൊന്നോളം ബ്രാഹ്മണരെ വിധിയാംവണ്ണം സല്‍ക്കരിച്ചിരിയ്ക്കണം. സുമൂഹൂര്‍ത്തത്തിന് ദക്ഷിണയും സദ്യയും നല്‍കി അനുഗ്രഹം തേടണം. ഉപനയനത്തിന്റെ പ്രധാന ദിവസം പുലര്‍കാലത്തുതന്നെ കുളിച്ചുവന്ന് കുട്ടിയും അച്ഛനും ആചാര്യനും ചേര്‍ന്നിരുന്ന് ഹോമാദികള്‍ നടത്തി ബ്രഹ്മോപദേശം നല്‍കുന്നു. അതിനുശേഷം പുണ്യമുഹൂര്‍ത്തത്തില്‍ പൂണൂലണിയിക്കുന്നു. തലമുതിര്‍ന്നവരെയെല്ലാം അഭിവാദ്യം ചെയ്ത് അനുഗ്രഹം തേടണം. അതുകഴിഞ്ഞാല്‍ ഭിക്ഷാടനം. വീട്ടിലുള്ള മുതിര്‍ന്നവരെല്ലാം ഭിക്ഷനല്‍ണം. ഇങ്ങനെ ലഭിയ്ക്കുന്ന അരിയാല്‍വേണം അന്നത്തെദിവസം ഭക്ഷണത്തിന്. 'ഭവതി ഭിക്ഷാം ദേഹി'എന്ന് ചെല്ലിക്കൊണ്ടാണ് ഭിക്ഷ തേടുന്നത്. തുടര്‍ന്ന് വേദ പഠനം വ്രതാനുഷ്ഠാനം ഇങ്ങനെ ആറുമാസംകൊണ്ടാണ് ഏകദേശ പഠനം.
No comments:
Post a Comment