Friday, February 01, 2019

വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-100

സൈന്യവും, ജനങ്ങളും, ഋഷികളും, രാജ്ഞിമാരും ഒക്കെ അടങ്ങുന്ന വലിയ ഒരു ജനാവലി ഭരതനോടൊപ്പം വനത്തിലേയ്ക്ക് യാത്രയാകുന്നു. ആദ്യം ഗുഹന്റെ സ്ഥലമായ ശ്രിംഗിവേരപുരത്താണ് അവർ എത്തുന്നത്.

ഗുഹൻ ദൂരെ നിന്ന് സൈന്യം ഉൾപ്പെടുന്ന ഈ വലിയ ജനക്കൂട്ടത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഗുഹൻ ആലോചിച്ചു കൈകേയിയാണ് രാമനെ കാട്ടിലയച്ചത് ഒരു പക്ഷേ കൈകേയുടെ മകനായ ഭരതൻ രാമനെ ഇല്ലാതാക്കുവാനാകുമോ വരുന്നത്. ഭരതനുമായി യുദ്ധം ചെയ്ത് ജയിക്കാനാകില്ല എന്നിരുന്നാലും രാമന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറാണ് എന്ന് നിശ്ചയിച്ച് ഗുഹൻ ഒരു ചെറിയ പടയുമായി ഭരതന് മുന്നിൽ ചെന്ന് നിന്നു.

ഭരതനെ കണ്ടപ്പോൾ തന്നെ സംശയം നീങ്ങിയെങ്കിലും ഗുഹൻ ചോദിച്ചു എന്തിനാണങ്ങ് വന്നിരിക്കുന്നത്.
കച്ഛിന്ന ദുഷ്ടോ വൃജസീ
രാമസ്യ അക്ലിഷ്ട കർമ്മണ:
ഇയമേ മഹതീ സേന
ശംങ്കാം ജനതീയമേ
നിങ്ങളുടെ ഈ വലിയ സൈന്യത്തെ കണ്ട് എനിക്ക് സംശയമുണ്ടാകുന്നു. എന്തിനാണ് വന്നത്. രാമനെ ഇനിയും കഷ്ടപ്പെടുത്താനാണോ.

തമേവ അഭിഭാഷന്തം
ആകാശയിവ നിർമ്മലഹാം
ഭരത ശ്ലക്ഷണയാ വാചാ
ഗുഹൻ വചന മഭ്രവീത്
ഭരതൻ ആകാശം പോലെ നിർമ്മലനാണ് . അങ്ങനെയുള്ള ഭരതൻ ഗുഹനോട് പറയുന്നു ഞാൻ സത്യം പറയുകയാണ് ഞാനെന്റെ ജ്യേഷ്ഠനെ വധിക്കുകയില്ല. ജ്യേഷ്ഠനെ തിരികെ കൊണ്ടു വരുന്നതിനാണ് ഞങ്ങൾ ഇറങ്ങിയിരിക്കുന്നത്. എന്നെ വിശ്വസിക്കു. ആ രാത്രി അവർ ഗുഹന്റെ രാജ്യത്ത് കഴിഞ്ഞു.
രാത്രി മുഴുവനും ഗുഹൻ ഭരതനോട് സംസാരിച്ചിരുന്നു. ഗുഹൻ ഭരതനെ നമസ്കരിച്ച് പറഞ്ഞു ഞാൻ വലിയ പാപിയാണ്. അങ്ങയെ പോലുള്ള മഹാത്മാവിനെ ഞാൻ സംശയിച്ചുവല്ലോ. ലക്ഷ്മണൻ ഗുഹനോട് പറഞ്ഞ കാര്യങ്ങളെല്ലാം ഗുഹൻ ഭരതനോട് പറഞ്ഞു.

പ്രഭാതത്തിൽ അവർ അവിടെ നിന്നിറങ്ങി. ഇവിടെ വച്ചാണ് രാമൻ ജഡാചീര ധാരിയായതെന്ന് അറിഞ്ഞ് ഭരതനും ജഡ ധരിക്കുന്നു. സേനാസഹിതം ഗംഗയെ തരണം ചെയ്ത് ഭരദ്വാജ മഹർഷിയുടെ അരികെ പോകുന്നു.

Nochurji 🙏 🙏

No comments:

Post a Comment