Saturday, February 02, 2019

വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-101

ഭരദ്വാജ മഹർഷിയും ഭരതനെ സംശയിക്കുന്നു. ഇത്രയും വലിയ സൈന്യവുമായി വന്നതിന്റെ ഉദ്ദേശ്യമെന്താണ്.ഇത് കേട്ട് നിരാശനായി ഭരതൻ പറഞ്ഞു. ഇനി ജീവിച്ചിരിക്കുന്നതിലേ അർത്ഥമില്ല. ഭഗവാനു തുല്യനായ അങ്ങു പോലും എന്നെ സംശയിക്കുന്നല്ലോ. എന്നിൽ എന്തോ ദൂഷ്യം ഉണ്ട്.

ഹതോസ്മി എതിമാമേവം ഭഗവാനപി മന്യതേ
മത്തോന ദോഷമാശങ്കേ മൈവം മാ മനുഷാദിഹി

ഭരദ്വാജൻ പറഞ്ഞു ഇല്ല ഭരതാ നീ നിർമ്മലനാന്നെന്ന് എനിക്കറിയാം. എന്നാൽ അത് എല്ലാവരേയും അറിയിക്കുന്നതിനായാണ് ഈ ചോദ്യം ചോദിച്ചത്. നിന്റെ മാതാവ് കൈകേയിയോടും നീ കോപിക്കരുത്. ഒരു വലിയ ലക്ഷ്യത്തോടെയാണ് ഈ സംഭവങ്ങളെല്ലാം നടന്നിരിക്കുന്നത്. ഈ ചരിത്രം ലോകം മുഴുവനും പ്രസിദ്ധമാകും.അങ്ങനെ ഭരതനെ ആശ്വസിപ്പിച്ച് ഭരദ്വാജ മഹർഷി എല്ലാവരേയും ആശ്രമത്തിൽ ഭോജനത്തിനായി ക്ഷണിച്ചു.

ഭരതൻ പറഞ്ഞു അയോദ്ധ്യാ വാസികളെല്ലാം വന്നിരിക്കുന്നു പോരാത്തതിന്  വലിയ സൈന്യവും .മഹർഷി ഇത്രയധികം ജനങ്ങൾക്ക് എങ്ങനെ ഈ ചെറിയ ആശ്രമത്തിൽ ഭോജനം ഒരുക്കാൻ സാധിക്കും.

അതിനെ കുറിച്ചൊന്നും വേവലാതിപ്പെടാതെ ഭരതാ. രാജാവ് വലിയ സൈന്യത്തിനൊപ്പമേ വരുകയുള്ളു എന്നറിയാം. അഗ്നിയിൽ ലാജം അർപ്പിച്ചു ഭരദ്വാജ മഹർഷി. രമണ ഭഗവാൻ പറയും ഭക്ഷണം നന്നായി വരണമെങ്കിൽ ആദ്യം അഗ്നിക്ക് സമർപ്പിക്കണം . രമണാശ്രമത്തിലെ ഇഡ്ഡലി പ്രസിദ്ധമായിരുന്നു. ഭരദ്വാജ മഹർഷി അഗ്നിക്ക് ലാജം സമർപ്പിച്ചപ്പോൾ തന്നെ ദേവതകളും പ്രത്യക്ഷമായി. എല്ലാവർക്കും സമൃദ്ധമായ ഭക്ഷണം നൽകി. ദേവതകൾ തന്നെ വന്നു വിളമ്പുന്നു. രാമനെ തേടി വന്ന ജനാവലി സമൃദ്ധമായ ഭക്ഷണം ആസ്വദിച്ച് പറയുകയാണ് ഇതു പോലൊരു ആശ്രമത്തെ കുറിച്ച് നമ്മൾ ഇതുവരെ കേൾക്കാതെ പോയല്ലോ.

നൈവാം അയോദ്ധ്യാം ഗമിഷ്യാമഹ
ന ഗമിഷ്യാമി ച ദണ്ഡഗാന്
കുശലം ഭരതസ്യാസ്തു
രാമസ്യാസ്തു തഥാ സുഖം
രാമനും സുഖമായിരിക്കട്ടെ ഭരതനും സുഖമായിരിക്കട്ടെ ഞങ്ങൾ അയോദ്ധ്യയ്ക്കും പോകുന്നില്ല ദണ്ഡകാരണ്യത്തിനും പോകുന്നില്ല. ഞങ്ങൾക്ക് ഈ ആശ്രമത്തിലാണ്  പരമസുഖം.

Nochurji 🙏🙏
Malini dipu 

No comments:

Post a Comment