Sunday, February 03, 2019

വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-102

ജീവിതത്തിൽ അസ്ഥിരമായ സുഖം വന്ന് ഭവിച്ചാൽ അത് ഭരദ്വാജ ആശ്രമത്തിലെ വിരുന്നു പോലെ എന്ന് പറയുന്ന ഒരു വഴക്കം ഉണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ ഭക്ഷണം കഴിച്ചിരുന്ന ഇടമോ പാചകക്കാരേയോ ആരേയും കാണുന്നില്ല. എല്ലാം മറഞ്ഞു പോയി.

ചിത്രകൂടത്തിൽ രാമനുണ്ടെന്ന് ഭരദ്വാജ മഹർഷിയിൽ നിന്നറിഞ്ഞ് എല്ലാവരും അങ്ങോട്ടേയ്ക്ക് യാത്രയായി. കുറച്ച് ദൂരം ചെന്നപ്പോൾ മുളങ്കാടാണ്. പിന്നേയും കുറച്ച് ദൂരം നടന്നപ്പോൾ അടുത്ത് തന്നെ മന്ദാകിനി നദി ഒഴുകുന്നു .അതിന്റെ തീരത്ത് കൂടി നടന്ന് പോകുമ്പോൾ നിറയെ പ്ലാശ് വൃക്ഷം കാണാം. അതിലൂടെ നടന്നാൽ കാട്ടു തീ ബാധിക്കില്ല എന്ന് അറിവുള്ളവർ പറഞ്ഞു. അവിടെ വില്വ കായ്കളുള്ള വലിയ വില്വ വൃക്ഷങ്ങളും കാണാം. ഇതെല്ലാം കാശി പ്രയാഗ് ഭാഗത്താണ്.

ഭരതൻ സേനയുമായി രാമനെ തേടി നടക്കുകയാണ്. രാമനാകട്ടെ മന്ദാകിനി നദി കരയിൽ സീതയെ കൂട്ടി കൊണ്ടു പോയി വനഭംഗി ആസ്വദിച്ച് ഇരിക്കുകയാണ്.എന്ത് ഭംഗിയായിരിക്കുന്നു സീതേ ഇവിടെ. ഇതെല്ലാം കണ്ട് മനസ്സ് നിറയുന്നു. അല്പാല്പമായി അയോദ്ധ്യയിൽ നടന്നതെല്ലാം മനസ്സിൽ നിന്ന് മായുന്നു.

ന രാജ്യ ഭ്രംശനം ഭദ്രേ
ന സുഹൃദ് ഭിരിവിനാഭവഹ
മനോ മേ ബാധതേ ദൃഷ്ട്വാ
രമണീയം മിമം ഗിരിം
ഈ പർവ്വതം നോക്കു എന്ത് മനോഹരമായിരിക്കുന്നു. ചില ചെടികളിൽ വെള്ളി നിറത്തിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. രാമൻ അവയെ നോക്കി പറഞ്ഞു നോക്കു സീതേ വെള്ളി വിതറിയ പോലെയില്ലേ.ചിലയിടത്ത് ചെമ്പരത്തി പോലെ ചുവന്ന നിറത്തിലെ പൂക്കൾ മറ്റൊരിടത്ത് മഞ്ഞ നിറത്തിൽ കൊന്നപ്പൂ നിറയെ പൂത്തു നിൽക്കുന്നു.

ഒരിടത്ത് പലയിനത്തിലുള്ള മാങ്ങ കായ്ച്ചു നിൽക്കുന്നു. മറ്റൊരിടത്ത് ഞാവൽ, വേങ്ങ, പാച്ചോത്തി മരം, വലിയ മാദളം എന്നിവ കാണാം. ഈ വൈവിധ്യങ്ങൾക്കിടയിൽ തപസ്വികളേയും കാണാം.

ഇലപ്പ് മരങ്ങളിൽ കായ്ച്ചു നിൽക്കുന്ന കായ്കൾ താഴെ വീണ് കിടക്കുന്നു. തൊടുകാരയ്, വൈരപ്പുള്ളി, അങ്കോലം, പാല മരം, യമയ്, പനച്ചിൽ, മുള, പുളിഞ്ചി, ഇരട്ടി മധുരം, മഞ്ചാടി വൃക്ഷം, നെല്ലിക്ക മരം, കമിഴ് എന്നീ വൃക്ഷങ്ങളെല്ലാം കാണാം.
മഞ്ചാടി കുരുക്കൾ താഴെ വീണ് കിടക്കുന്നത് കണ്ടാൽ തീപ്പൊരി വീണ് കിടക്കുന്ന പ്രതീതിയാണ്. നല്ല പാകം വന്ന നെല്ലിക്ക വീണ് കിടക്കുന്നത് കണ്ട് സീത അവ തന്റെ വസ്ത്രത്തിൽ പൊതിഞ്ഞെടുത്തു കെട്ടിവെച്ചു.
 കൂറ്റൻ വേപ്പ് മരങ്ങൾ. അതിന്റെ പിറകിൽ ഒരാന വന്ന് നിന്നാലും അറിയില്ല.  ചൂരൽ മരം ഇവയെല്ലാം കണ്ട് രാമൻ പറയുന്നു ഇത്രേം മനോഹരമായ ഈ വനം ഉപേക്ഷിച്ചു നാം എന്തിന് തിരികെ അയോദ്ധ്യയ്ക്ക് മടങ്ങണം സീതേ.

Nochurji 🙏🙏

No comments:

Post a Comment