Friday, February 15, 2019

                 പ്രബോധ സുധാകരം 
അദ്വൈതാചാര്യനായ ആദി ശങ്കരന്‍റെ  അദ്വൈത വേദാന്തവും ശ്രീ    കൃഷ്ണ ഭക്തിയും സമന്വയിക്കുന്ന അപൂര്‍വ പ്രകരണ ഗ്രന്ഥം 
                         ( മൂലവും   വ്യാഖ്യാനവും )
                                                                                           
         നിത്യാനന്ദൈകരസം സച്ചിന്മാത്രം സ്വയംജ്യോതി:
         പുരുഷോത്തമമജമീശം വന്ദേ യാദവാധീശം                     1 

       നിത്യാനന്ദമെന്ന ഏകരസം സ്വരൂപമായിട്ടുള്ളവനും ,സത്തിനും (ഉണ്മയ്ക്കും), ചിത്തിനും (ജ്ഞാനത്തിനും) പൊരുളായവനും ,ജന്മ രഹിതനും ,സര്‍ വ ലോകങ്ങള്‍ക്കും ഈശ്വരനും യാദവകുലത്തിന് അധിപതിയുമായ ശ്രീകൃഷ്ണ ഭഗവാനെ ഞാന്‍   വന്ദിക്കുന്നു .
ശ്രീകൃഷ്ണ ഭഗവാന്‍   ശങ്കരാചാര്യ സ്വാമികളുടെ കുടുംബ ഭരദേവതയാണ് .ഗ്രന്ഥത്തിന്‍റെ  ശുഭ സമാപ്തിക്കായി കുലദേവതയെ സ്മരിച്ചു കൊണ്ട് ഗ്രന്ഥരചന ആരംഭിക്കുന്നത്   ഭാരതീയ ആചാര്യന്മാരുടെ സമ്പ്ര ദായമാണ്.സത്തും ,ചിത്തും , ആനന്ദവും സ്വരൂപമായിട്ടുള്ള സച്ചിദാനന്ദ പരബ്രഹ്മമാണ് ഭഗവാന്‍  ശ്രീ കൃ ഷ്ണന്‍ എന്നുള്ള സൂചനയും ആചാര്യന്‍ ഈ ശ്ലോകത്തില്‍ നിബന്ധിച്ചിരിക്കുന്നു.

യം വര്‍ണ്ണ യിതും സാക്ഷാല്‍ ശ്രുതിരപി മൂകേവ മൗനമാചരതി 
സോസ്മാകം മനുജാനാം കിം വാചാം ഗോചരോ ഭവതി?         2 

     സാക്ഷാല്‍ ശ്രുതികള്‍ പോലും യാതൊരാളുടെ മഹത്വത്തെ വര്‍ണ്ണിക്കാ ന്‍  കഴിയാതെ മൂകനെ പോലെ മൗനമാചരിക്കുന്നുവൊ ആ ഭഗവാന്‍ മനുഷ്യരായ നമ്മുടെ വാക്കുകള്‍ക്കു എങ്ങനെ വിഷയമാകും? 
     ശ്രീകൃഷ്ണ ഭഗവാന്‍ സാക്ഷാല്‍ പരബ്രഹ്മമാണെന്ന് മുന്‍ ശ്ലോകം കൊണ്ടു സൂചിപ്പിച്ചു.''യതോ വാചോ നിവര്‍ത്തന്തേ അപ്രാപ്യ മനസാ സഹ (തൈതിരീയം 2-4-1)=എവിടെയാണോ ചെന്നെത്താനാകാതെ മനസ്സും വാക്കുകളും മടങ്ങുന്നത് '' എന്ന് മാത്രം പറയുന്ന ശ്രുതികള്‍ , ബ്രഹ്മം എന്ന സത്യം വാക്കുകള്‍ക്ക് അതീതമാണെ ന്നു വിളംബരം  ചെയ്യു ന്നു. ആ സ്ഥിതിക്ക് കേവലം മനുഷ്യന്‍ അതിനെ എങ്ങനെ വര്‍ണ്ണിക്കും  എന്നാണ്  ആചാര്യന്‍ സ്വയം ചോദിച്ചു പോകു ന്നത്.                          
      എന്നാലും ഈശ്വര സ്വരൂപം മനുഷ്യന് തീര്‍ത്തും അപ്രാപ്യമല്ല - അതിനുള്ള മാര്‍ഗം എന്തെന്ന് പറയുന്നു.അതാണ്‌ അടുത്ത ശ്ലോകം.
 യദ്യപ്യേവം വിദിതം തഥാപി പരിഭാഷിതോ ഭവേദേവ 
അദ്ധ്യാത്മ ശാസ്ത്രസാരൈര്‍  ഹരിചിന്തനകീര്‍ത്തനാഭ്യാസൈ:      3 

(This book has been published and released for sale @Rs.90/-
by Authentic Books, Trivandrum in July 2013).
gurupranamam.

No comments:

Post a Comment