*ശ്രീമദ് ഭാഗവതം 64*
വിശക്കുന്ന ഒരു ശരീരത്തിന് ഭക്ഷണം കൊടുക്കുക അത് തേടിപ്പിടിച്ച് പോകേണ്ട. യദൃശ്ചയാ മുമ്പില് വരുമ്പോ ചെയ്താൽ മതി. വസ്ത്രത്തിന് ആവശ്യം ഉള്ളവർക്ക് വസ്ത്രം കൊടുക്കുക. വിഷമിച്ചിരിക്കുന്നവരെ സമാധാനിപ്പിക്കുക. ഇതൊക്കെ തന്നെ ഭക്തിയാണ്. അങ്ങനെ മുമ്പില് കാണുന്നവരെ നിഷേധിച്ചു തള്ളി ഒരാള് മണിക്കൂർ കണക്ക് ഇരുന്ന് സ്വർണ്ണപാത്രത്തിൽ വെച്ച് പായസം ഉണ്ടാക്കി പൂജ ചെയ്താലും അയാൾ എന്നെ പരിഹസിക്കയാണെന്നാണ് കപിലഭഗവാൻ പറയണത്.
നാരായണഗുരുസ്വാമി ഉള്ള സമയത്ത് ഒരിക്കൽ നടന്നു അത്രേ. ആഗമാനന്ദസ്വാമിയുടെ ഒരു ഗ്രന്ഥത്തിൽ വരുന്നതാ. നാരായണഗുരുസ്വാമി ഉമ്മറത്ത് വിശന്നു കൊണ്ടിരിക്കുമ്പോ അദ്ദേഹത്തിന്റെ ഫോട്ടോ ഉള്ളില് വെച്ച് പായസം ഉണ്ടാക്കി നിവേദ്യം. അപ്പോ ആഗമാനന്ദസ്വാമി ചോദിച്ചു എന്താ ഈ കാണുന്നത്? അപ്പോ അദ്ദേഹം പറഞ്ഞു ഇതാണ് നമ്മുടെ ആളുകൾ .ഇങ്ങനേ ചെയ്യൂ. അതുപോലെ ഭഗവാൻ തന്നെ പല രൂപത്തിൽ മുമ്പിൽ വരുമ്പോ നമ്മൾ അത് കാണാതെ അവജ്ഞ കാണിച്ചാൽ,
യോ മാം സർവ്വേഷു ഭൂതേഷൂ
സന്തമാത്മാനം ഈശ്വരം ഹിത്വാ
അർച്ചാം ഭജതേ മൗഢ്യാത് ഭസ്മന്ന്യേവ ജുഹോതി സ:
സർവ്വഭൂതങ്ങളിലും ഉള്ള എന്നെ ഉപേക്ഷിച്ച് ആരെ അർച്ചന ചെയ്യുന്നുവോ അവൻ അഗ്നിയിലല്ല ഭസ്മത്തിലാണ് ഹോമിക്കണത്.
*ഭസ്മന്യേവ ജുഹോതി സ:*
കപിലഭഗവാന്റെ revolutionary teaching. സർവ്വഭൂതങ്ങളിലും ഞാനുണ്ട് എന്ന് കാണണം. അങ്ങനെ കണ്ട് എന്നെ പൂജിക്കാണെങ്കിൽ, ആ പൂജ എന്നിലേക്ക് വന്നു ചേരും. ഒരു ഭൂതഗ്രാമങ്ങളിൽ ഒന്നിനെ പോലും അപമാനിക്കരുത് എന്നാണ്.
ഭാഗവതത്തിലെ ഒരു ഉപദേശം ആണത്. പ്രായോഗികാക്കണം. ആക്കിയിട്ടില്ലെങ്കിൽ ഭക്തി ആവില്ല്യ. ഏതു പ്രാണി ആയിക്കൊള്ളട്ടെ ഒന്നിനേയും ഹിംസിക്കയോ നമ്മളുടെ സ്വാർത്ഥത്തിനു വേണ്ടി കൊല്ലുകയോ ചെയ്യരുത്.
ചട്ടമ്പി സ്വാമിയോട് ഒരാള് ചോദിച്ചു. സ്വാമീ ഈ പറയണതൊക്കെ ശരി. ഈ എലിയുടെ ഉപദ്രവം സഹിക്കവയ്യ വീട്ടില്. എന്തു ചെയ്യും?.... അതേ വീട്ടിലുള്ള മുണ്ടൊക്കെ കടിച്ചു കീറണു. അപ്പോ സ്വാമി അദ്ദേഹത്തിനോട് ചോദിച്ചു അത്രെ. നമുക്ക് മാത്രം ജീവിക്കാനുള്ളതാണോ ഈ ലോകം, എന്ന് പറഞ്ഞ് അദ്ദേഹം ഒരു രാഗം ആലപിച്ചപ്പോ ആ വീട്ടിലുള്ള എലികളൊക്കെ വരി വരിയായി വന്നു നിന്നത്രേ. എന്നിട്ട് കുറച്ച് അരി വിതറി ആ എലികളോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ നേര്യത് കടിച്ച ആളൊന്ന് മാറി നില്ക്ക്. അപ്പോ അതിലൊരു എലി മാറി നിന്നത്രേ. അപ്പോ സ്വാമികൾ പറഞ്ഞു . കടിക്കരുത് ട്ടോ. ഇവര് 'നമുക്ക്' വിഷം വെയ്ക്കും. 'നമ്മൾ' ഒക്കെ ഒന്നായി. എലിയും സ്വാമിയും ഒക്കെ ഒന്നായി. പറഞ്ഞു ഇവർ നമുക്ക് വിഷം വെയ്ക്കും അത്രേ. ആ വീട്ടിലുള്ള എലികളൊക്കെ ഓടി പോയത്രേ.
നമ്മളുടെ പൂജയ്ക്ക് ദിവസവും കീഴ്ശാന്തി എലി ആണ്. വിളക്കൊക്കെ വൃത്തി ആക്കി വെയ്ക്കും ദിവസവും. എണ്ണയൊക്കെ കുടിച്ച് തിരി ഒക്കെ വറ്റിച്ച് വിളക്ക് വൃത്തി ആക്കി വെയ്ക്കും. അതിന് ഭക്ഷണത്തിനാണേ അത് വരണത്. അതിന് വേണ്ടതൊന്നും നമ്മളവിടെ വെച്ചിട്ടില്ലെങ്കിൽ അത് വരില്ല്യ. സപ്തമസ്ക്ന്ധത്തിൽ നാരദർ പറയണത് അവർക്കൊക്കെ ഭക്ഷണം കൊടുക്കണം എന്നാണ്.
ശ്രീനൊച്ചൂർജി
*തുടരും. ...*
Lakshmi prasad

No comments:
Post a Comment