*ശ്രീമദ് ഭാഗവതം 66*
ദാനമാനാഭ്യാം മൈത്ര്യാ അഭിന്നേന ചക്ഷുഷാ.
ഭേദഭാവം ഇല്ലാതെ പ്രിയത്തോടുകൂടെ ഉള്ള പെരുമാറ്റം ഒന്ന് കൊണ്ട് തന്നെ, എന്നെ ആരാധിക്കാം ഭക്തി ചെയ്യാം എന്ന് കപിലഭഗവാൻ അമ്മയ്ക്ക് ഉപദേശിച്ചു.
ഗർഭത്തിൽ കിടക്കുമ്പോ നമ്മളൊക്കെ ഭഗവാനോട് ഒരു സത്യം ചെയ്തിട്ട് വന്നണ്ട്.
തസ്യോപസന്നമവിതും ജഗദിച്ഛയാത്ത-
നാനാതനോർഭുവി ചലച്ചരണാരവിന്ദം
സോഽഹം വ്രജാമി ശരണം ഹ്യകുതോഭയം മേ
യേനേദൃശീ ഗതിരദർശ്യസതോഽനുരൂപാ
ഗർഭത്തിൽ വെച്ച് ഭഗവാനോട് ഭഗവദ് ഭജനം ചെയ്തു കൊള്ളാം എന്ന് കൊടുത്ത വാക്ക് വെളിയില് വന്നപ്പോ മറന്നു പോയി. ഗർഭത്തിൽ നിന്നും പുറത്തു ചാടി വെളിയിൽ വരുമ്പോൾ ഈ വാക്കെല്ലാം മറന്നുപോയി. ക്വാ ക്വാ ക്വാ ക്വാ സംസ്കൃതത്തില് ക്വാ എന്ന്വാച്ചാൽ എവിടെ എന്നാണ്. ഏതോ ഒരു ദർശനം ണ്ടായിരുന്നു. വെളിയിൽ വന്നപ്പോൾ അത് മറഞ്ഞിരിക്കുണു. എവിടെ എവിടെ എവിടെ ക്വാ ക്വാ ക്വാ. ശരീരവുമായി താദാത്മ്യം ഏർപ്പെട്ടു.
മുറിയിലെ ജനാല വാതിൽ ഒക്കെ തുറന്നിട്ടാലേ വെളിയിലുള്ള കാഴ്ചകൾ കാണാൻ സാധിക്കൂ. അതേപോലെ ശരീരത്തിനെ ഉപയോഗിച്ചു തുടങ്ങുന്ന ജീവൻ കുറച്ച് നാൾ ഉറങ്ങി കൊണ്ടേ ഇരിക്കും. കൊച്ചുകുഞ്ഞുങ്ങൾ ഒരു മൂന്നു വയസ്സുവരെ കൂടുതൽ സമയവും ഉറക്കായിരിക്കും . ഇരുപതു മണിക്കുറോളം ഉറങ്ങും ഈ സമയം പൂർവ്വജന്മങ്ങളിലെ അനുഭവങ്ങൾ പാകമായി വന്നുകൊണ്ടിരിക്കും. .മെല്ലെ മെല്ലെ കാരണശരീരത്തിൽ ഉള്ള വാസനകൾ സൂക്ഷ്മശരീരത്തിലേക്ക് വരും. പിന്നെ സൂക്ഷ്മശരീരത്തിൽ നിന്ന് സ്ഥൂലശരീരത്തിലേക്ക് ആവിർഭവിക്കും. അങ്ങനെ സംസാരത്തിലേക്ക് വീണ ജീവന്,
പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം.
ഇങ്ങനെ സംസാരചക്രത്തിൽ ചുറ്റിക്കൊണ്ടിക്കൊണ്ടിരിക്കണ ജീവന് എപ്പഴാണ് ഒരു ഫുൾസ്റ്റോപ്പ് ഒരു വിരാമം ണ്ടാവണത്? എപ്പോഴാണോ ഈ ജീവൻ സംസാരദുഖം താങ്ങാനാവാതെ ഭഗവാനെ ഉറക്കെ വിളിച്ചു ഭജിക്കുന്നത് അപ്പോ ഈ ജീവന് ജ്ഞാനോപദേശത്തിനുള്ള അർഹത ഏർപ്പെട്ട് ജ്ഞാനമാർഗ്ഗത്തിന്റെ വാതിൽ തുറന്നു കിട്ടും. ജ്ഞാനപ്രാപ്തിയിൽ ജീവന് ഈ ശരീരം ഞാനല്ല എന്ന അനുഭവം ഏർപ്പെടും. ശരീരം വേറെ ഞാൻ വേറെ എന്ന അനുഭവം ഏർപ്പെട്ട് ഈ ജീവൻ വിമുക്തമാവുന്നു.
ആ ജ്ഞാനം ണ്ടായിട്ടില്ലെങ്കിലോ, വാർദ്ധക്യം ബാധിച്ച കാളയെപ്പോലെ ഇരിക്കും അത്രേ എന്നാണ് കപിലഭഗവാൻ പറയണത്. അതിന് ചുമട് വഹിക്കാനും വയ്യ ജീവനെ ധ്വംസനം ചെയ്ത് ഇങ്ങനെ കഴിച്ചു കൂട്ടും. മോചനത്തിന് ഭഗവദ് കൃപ അല്ലാതെ വേറെ വഴിയില്ല്യ.
ഇങ്ങനെ കപിലഭഗവാൻ അമ്മയ്ക്ക് തത്വോപദേശം ചെയ്ത് യോഗം ഉപദേശിച്ചു. ദേവഹൂതിയും കപിലന്റെ ഉപദേശം സ്വീകരിച്ച് ജീവന്മുക്ത ആയിട്ട് തീർന്നു. കപിലഭഗവാൻ സിദ്ധഗണങ്ങളോടോപ്പം യാത്രയായി. ദേവഹൂതി ഏകാന്തത്തിൽ ഇരുന്ന് ധ്യാനം ചെയ്ത് എങ്ങനെ ആണോ ഉണങ്ങിയ ഇല മരത്തിൽ നിന്ന് വീഴുന്നത് അതുപോലെ ദേവഹൂതിയുടെ ശരീരം ഉപേക്ഷിക്കപ്പെട്ടു സ്വതന്ത്രയായി. അങ്ങനെ കപിലോപഖ്യാനം.
തം ത്വാമഹം ബ്രഹ്മ പരം പുമാംസം
പ്രത്യക് സ്രോതസി ആത്മനി സംവിഭാവ്യം
സ്വതേജസാ ധ്വസ്തഗുണപ്രവാഹം
വന്ദേ വിഷ്ണും കപിലം വേദഗർഭം.
സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദാ🙏
ശ്രീനൊച്ചൂർജി
*തുടരും. .*
lakshmi Prasad

No comments:
Post a Comment