Thursday, February 21, 2019

ശ്രീമദ് ഭാഗവതം 69* 

ഒരു സന്ധ്യാവേളയിൽ ദിതിയ്ക്ക്  കശ്യപപ്രജാപതിയോട്  കാമം വന്നു. ആഗ്രഹത്തോടു കൂടെ കശ്യപ പ്രജാപതി യുടെ അടുത്തേയ്ക്ക് ചെല്ലുമ്പോ അദ്ദേഹം ആ സന്ധ്യാസമയത്ത് ദിതിയ്ക്ക് ഒരു കാഴ്ച  കാണിച്ചു കൊടുത്തു. ദാ ഒരാൾ പോകുന്നതു നോക്കൂ. മേലേ ആനത്തോൽ ഉടുത്ത്, ആ ശരീരം എങ്ങനെ ആണ്?

തപ്ത ഹേമ നികായാഭം. 
നല്ല കാച്ചി എടുത്ത തങ്കം പോലത്തെ വർണ്ണം.  സാധാരണ ശിവനെ നീല കളറിൽ ഒക്കെയാണ് കാണുക.  ശിവന് നല്ല സ്വർണ്ണവർണ്ണം ആണ്..സ്വർണ്ണം പോലെ ഉള്ള ആ ശരീരം ഭഗവാൻ ആനത്തോൽ കൊണ്ട് മറച്ചിരിക്കാണ്. ശ്മാശാനഭൂതി പൂശിയിരിക്കണു. എന്നിട്ട് ആനത്തോലും ഉടുത്ത് പോവാ.  

ഈ കാഴ്ച ദിതിയ്ക്ക് കാണിച്ചു കൊടുത്തു കൊണ്ട് കശ്യപൻ പറഞ്ഞു. ആ പോകുന്ന ആളുണ്ടല്ലോ എന്താ കാണിക്കുന്നതെന്നറിയോ? നീ ഈ ശരീരത്തിനോടുള്ള ആഗ്രഹം ആണല്ലോ വെച്ച് കൊണ്ടിരിക്കണത്. 

സ്വഭോജനം ആത്മപതയോപലാളിതം, എന്ന് പരിഹസിച്ചു കൊണ്ട് പോവാ അദ്ദേഹം. ആ നായയ്ക്കുള്ള ഭക്ഷണത്തിനെ നീ താൻ എന്ന് അഭിമാനിച്ചിരിക്കണുവല്ലോ.  ശരീരം നായയ്ക്കുള്ള ഭക്ഷണം. അതിന്റെ സ്പഷ്യൽ ഫുഡ്. ശ്മാശാനത്തിൽ ബാക്കി യുള്ളതൊക്കെ നായ് എടുത്ത് കൊണ്ട് പോകും. ആ ശരീരത്തിനെ ആത്മാവാണെന്ന് ധരിച്ചിരിക്കുണുവല്ലോ എന്ന് പരിഹസിച്ചു കൊണ്ട് ദാ ഒരാള് കാളപ്പുറത്ത് പോകുന്നു. 

ഇങ്ങനെയുള്ള ആ ശിവനോട് ദക്ഷന് ദേഷ്യം വന്നു. ദക്ഷൻ വന്നപ്പോ ശിവൻ എഴുന്നേറ്റില്ല്യ. ബ്രഹ്മാവ് എഴുന്നേറ്റില്ല്യ. ദക്ഷന്  ശിവനോട് കോപം വന്നു. കുറേ പരിഹസിച്ചു പറഞ്ഞു. ഞാനിതാ ശിവനെ ദ്വേഷിച്ച് ചീത്തപറയാണെന്ന് നിങ്ങളാരും ധരിക്കരുത്. സാധുക്കളുടെ ധർമ്മം ഞാൻ പറയാണ്. എന്റെ മകളെ വിവാഹം കഴിച്ച ആളാണ്. സാധുക്കൾക്ക് ഒരു ആചാരം ണ്ട്. ആ ആചാരത്തിനനുസരിച്ച് ഇദ്ദേഹം എന്നെ നമസ്ക്കരിക്കേണ്ടതാണ്. എന്നിട്ട് ഒരു വാക്കും പറയാതെ ഉദാസീനനായിട്ട് മിണ്ടാതിരിക്കുണു എന്ന് പറഞ്ഞു കുറേ ചീത്ത പറഞ്ഞു. അസഭ്യം വിളിച്ചു. ഞാൻ ഈ ഭ്രാന്തന് എന്റെ മകളെ വിവാഹം കഴിച്ചു കൊടുത്തുവല്ലോ. ബ്രഹ്മാവിന്റെ വാക്ക് കേട്ട് വിവാഹം കഴിച്ചു കൊടുത്തുവല്ലോ.

 ഇങ്ങനെ പറഞ്ഞ് കോപം കൊണ്ട് ശപിക്കാനായി ജലം എടുത്തു. അങ്ങനെ ശാപം കൊടുക്കണു. നന്ദികേശ്വരൻ അങ്ങടും ശപിച്ചു. ഇങ്ങനെ ബഹളം നടക്കുമ്പോൾ ശിവൻ അവിടുന്ന് ഇറങ്ങി പോയി. ബഹളം അങ്ങനെ അവസാനിച്ചു. പക്ഷേ അതുകൊണ്ടും അവസാനിച്ചില്ല്യ. ദക്ഷന് കോപം സഹിക്കവയ്യ. ഞാനൊരു യാഗം നടത്തും. ആ യാഗത്തിന്റെ സ്പെഷ്യാലിറ്റി എന്താ? ശിവനില്ലാതെ യാഗം നടത്തും. അരുദ്രഭാഗം. 

രുദ്രഭാഗം കൊടുക്കാതെ ഒരു യാഗം നടത്താൻ ദക്ഷൻ തീരുമാനിച്ചു. ദേവന്മാരെ ഒക്കെ വിളിച്ചു. എല്ലാവർക്കും invitation പോയി. ദേവന്മാരൊക്കെ വന്നു. സതീ ദേവി ദേവന്മാർ ആകാശത്ത് കൂടെ  പോകുന്നത് കണ്ടു. തനിക്കും പോകണമെന്ന് ആഗ്രഹം.  ദേവന്മാരോട് ചോദിച്ചു. എങ്ങടാ പോകുന്നത്? ദേവിയ്ക്കറിയില്ലേ അച്ഛൻ യാഗം നടത്തുകയാണല്ലോ. ബൃഹസ്പതിസഭ. നിങ്ങളെയൊന്നും വിളിച്ചില്ലേ? അവരവരുടെ വീട്ടിലിപ്പോ വിളിക്കണോ. നിങ്ങളല്ലേ ഇപ്പൊ നടത്തേണ്ട ആളുകള്. 

ദേവി  പറഞ്ഞു. ഞങ്ങൾ എത്തിക്കൊള്ളാം. 
അവരൊക്കെ പുഷ്പകവിമാനത്തിലാണേ പോകുന്നത്. ദേവീടെ ഹസ്ബന്ഡിന് ഇപ്പൊ എന്താ ഉള്ളത്. ഒരു പഴയ കാള ല്ലേ. ഞങ്ങൾ എത്തിക്കൊള്ളാം ന്ന് പറഞ്ഞു ദേവി.
ശ്രീനൊച്ചൂർജി 
 *തുടരും. ..*...Lakshmi Prasad

No comments:

Post a Comment