Friday, February 08, 2019

ശ്രീകൃഷ്ണന്റെ ജീവിതസന്ദേശങ്ങള്‍ ... 
--------------------
ജീവിതത്തില്‍ ഉണ്ടാകുന്ന ജയപരാജയങ്ങള്‍ ഒരുപോലെ കണ്ടതുകൊണ്ടാണ് കൃഷ്ണഭഗവാന് എപ്പോഴും ചിരിക്കാന്‍ കഴിഞ്ഞത്...ഒരര്‍ഥത്തില്‍ ചിരിച്ചുകൊണ്ട് ജനിച്ചു ,ചിരിച്ചുകൊണ്ട് ജീവിച്ച് ,ചിരിച്ചുകൊണ്ട് ശരീരം വെടിഞ്ഞവനാണ്..

എല്ലാ കർമ്മരംഗത്തും വലുപ്പചെറുപ്പമില്ലാതെ സകല കര്‍മ്മങ്ങളും ഒരുപോലെ ഏറ്റെടുക്കുകയും പൂര്‍ണ്ണതയില്‍ എത്തിക്കുകയും ചെയ്തു.. ..എത്ര വലിയ ചുമതലകള്‍ വഹിക്കുമ്പോഴും ഭഗവാന്‍ ചിരിക്കാന്‍ മറന്നില്ല.. അല്‍പസ്വല്‍പ്പ സ്ഥാനമാനങ്ങള്‍ ലഭിക്കുമ്പോള്‍ അഹങ്കാരം തലക്ക്പിടിക്കുന്നവരുടെ ഇടയില്‍ സര്‍വ്വശക്തനായിട്ടും തന്റെ ശക്തിയില്‍ അഹങ്കാരം ലവലേശമില്ലാരുന്നു...ഭൂമിയോളം ക്ഷമിച്ചു നിവൃതിയില്ലാതെയാണ് കംസനെ പാഠം പടിപ്പിക്കെണ്ടിവന്നത് ....

അധര്‍മ്മത്തിന്റെ പക്ഷത്ത് സ്വന്തം ബന്ധുക്കളായാല്‍പോലും ധര്‍മ്മസംരക്ഷണത്തിന് അവരെ പരാജയപ്പെടുത്തേണ്ടതാണെന്ന് ഉപദേശിച്ച ശ്രീകൃഷ്ണനെയാണ് ഇന്ന് സമസ്തലോകവും മാതൃകയാക്കേണ്ടത് ...സ്വയം പാപം അനുഷ്ടിക്കാതിരിക്കാനും പുണ്യ മനുഷ്ടിക്കേണ്ടതെങ്ങനെയെന്നു ഉപദേശിച്ചു പുണ്യാത്മാക്കളായി മറ്റുള്ളവരെ മാറ്റിയെടുക്കാനുമായി ശ്രീകൃഷ്ണന്‍ ശ്രമിച്ചത്..തന്നോട് ബന്ധപ്പെട്ടവര്‍ക്കെല്ലാം സന്തോഷം കൊരിത്തരിഞ്ഞ ആ പരമാത്മാവ്‌ ദേഹം വെടിഞ്ഞപ്പോഴും സ്വന്തം കാലില്‍ അമ്പെയ്ത വേടന് പരമപദം നല്‍കി അനുഗ്രഹിച്ചു യാത്രയാക്കിയവനാണ് .....സദാകര്‍മ്മനിരതനായ കൃഷ്ണന്‍ തനിക്കു കിട്ടിയ വേഷങ്ങളെല്ലാം രാജാവിന്റെയും യോദ്ധാവിന്റെയും ദൂതന്റെയും തേരാളിയുടെയും ഗോപികാനാഥന്റെയും എന്നുവേണ്ട വൈവിധ്യമാര്‍ന്ന എല്ലാ വേഷങ്ങളും പൂര്‍ണ്ണമായി ആടിതീര്‍ത്തു...

ശ്രീകൃഷ്ണനെ ഭജിക്കുന്നതോടൊപ്പം ഭഗവാന്‍ കാട്ടിതന്ന സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ന്യായത്തിന്റെയും പാതയില്‍ക്കൂടി സഞ്ചരിച്ചാല്‍ മാത്രമേ ഭഗവത്പ്രീതി ഉണ്ടാകുവെന്നു ഉറച്ചു വിശ്വസിച്ച് മുന്നോട്ടുപോകാന്‍ എല്ലാവര്‍ക്കും കഴിയുമാറാകട്ടെ ....

ആ കാലടികളെ പിന്തുടരാനുള്ള ശക്തിയും വീര്യവും എല്ലാവരിലും നിറയട്ടെ..

No comments:

Post a Comment