എല്ലാ ജീവജാലങ്ങളിലും ജീവന്റെ രൂപത്തില്‍ കുടികൊള്ളുന്നതാണ് (ആത്മാ ഗുഹായാം നിഹതോസ്യ ജന്തോ..)ഈശ്വരനെന്നാണ് ഉപനിഷത്ത് പഠിപ്പിക്കുന്നത്.
ഇതിനെ അരക്കിട്ടുറപ്പിക്കുന്നതാണ് ഹിന്ദുവിന്റെ ആചാരങ്ങള്‍.
കാവും കുളങ്ങളും ഗോപൂജയും നദീപൂജയും എല്ലാം ഈ ആചാരത്തിന്റെ ഭാഗങ്ങളായത് ഈശ്വനാണ് സര്‍വ്വ ജീവജാലങ്ങളും എന്ന തത്വത്തില്‍ നിന്നാണ്.എല്ലാ ജീവജാലങ്ങളും പരസ്പര പൂരകങ്ങളാണന്നും എല്ലാറ്റിനേയും ബഹുമാനിക്കണമെന്നും പറഞ്ഞാല്‍ പുത്തന്‍ നവോത്ഥാനക്കാരും ആചാര പരിഷ്കരണ പുരോഗമനക്കാരും അംഗീകരിച്ചെന്നു വരില്ല.
ആറ്റില്‍ മരിക്കുന്ന മത്സ്യത്തിനെ മനുഷ്യനെപ്പോലെ മറവു ചെയ്യുന്ന ഒരു ക്ഷേത്രമുണ്ട് നമ്മുടെ ജില്ലയില്‍.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള കുളത്തൂപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് മറ്റെങ്ങുമില്ലാത്ത ഈ അപൂര്‍വ്വ ആചാരമുള്ളത്. കുളത്തൂപ്പുഴ ശെന്തരുണി വനതതില് നിന്നുത്ഭവിക്കുന്ന കുളത്തൂപ്പുഴയാറില്‍ അമ്പലക്കടവില്‍ അപൂര്‍വ്വയിനം കൂറ്റന്‍ വര്‍ണ മത്സ്യങ്ങളുണ്ട്.ഇവയെ 'തിരുമക്കള്‍ 'എന്നാണ് ഭക്തര്‍ വിളിക്കുന്നത് .ഇവ ഭഗവാന്റെ മക്കളെന്നാണ് സങ്കല്പം.ഇവയ്ക്ക് അരിയിടുന്നത് അരിമ്പാറ പോലുള്ള ത്വക് രോഗങ്ങള്‍ക്ക് വിമുക്തി ലഭിക്കുമെന്നാണ് വിശ്വാസം .ഇവയെ സംരക്ഷിക്കുന്നതിനായി പുരാവസ്തു വകുപ്പ് സംരക്ഷണമേറ്റെടുത്തിട്ടുമുണ്ട്.ദേവസ്വം ബോര്‍ഡില്‍ ആകെയുള്ള 'മീന്‍ വാച്ചര്‍ 'തസ്തികയുമിവിടെയാണ്.
ഈ മത്സ്യങ്ങള്‍ ചത്താല്‍ ആചാരപ്രകാരം കുഴിയെടുത്ത് പട്ടില്‍ പൊതിഞ്ഞ് മാല ചാര്‍ത്തിയാണ് സംസ്കരിക്കുന്നത്. നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളെ സഹജരായി കാണുന്ന സനാതന ധര്‍മം ''സര്‍വ്വ ഭൂത ഹിത ''മാണല്ലോ വിളംബരം ചെയ്യുന്നത്.പുരോഗമനക്കാര്‍ എന്താക്ഷേപിച്ചാലും...

No comments:
Post a Comment